Oddly News

‘ആക്ഷേപകരമായ’ പോസില്‍ ബൈക്ക് യാത്ര ; ദമ്പതികള്‍ക്ക് പോലീസ് അടിച്ചത് 53,000 രൂപ പിഴ…!

‘ആക്ഷേപകരമായ’ പോസില്‍ ബൈക്ക് യാത്ര നടത്തിയ ദമ്പതികള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. ലൈംഗികത അനുസ്മരിപ്പിക്കുന്ന പോസില്‍ തിര ക്കേറിയ വീഥിയിലൂടെ ബൈക്ക് ഓടിച്ച ദമ്പതികളുടെ വീഡിയോ വൈറലായ തിനെ തുടര്‍ന്ന് നോയിഡയില്‍ ദമ്പതികള്‍ക്ക് ട്രാഫിക്‌പോലീസ് പിഴയിട്ടത് 53,000 രൂപ പിഴ. നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയിലായിരുന്നു ദമ്പതികളുടെ പ്രകടനം. രണ്ടു പേരും ഹെല്‍മറ്റ് പോലും ധരിച്ചിരുന്നില്ല. ബൈക്കിന്റെ പെട്രോള്‍ടാങ്കിന് മുകളി ല്‍ യുവതിയെ പുണരുന്ന നിലയില്‍ തനിക്കഭിമുഖമാക്കി ഇരുത്തിയുള്ള യാത്രയുടെ ഹൃസ്വമായ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. Read More…

Featured Lifestyle

വിമാനാപകടം ബാധിച്ചത് മനുഷ്യരെ മാത്രമല്ല; ചാമ്പലായത് പക്ഷിമൃഗാദികളും, ഹൃദയഭേദകമായ കാഴ്ച

2025 ജൂണ്‍ 12-ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് എഐ 171, പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നടന്ന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനവും വീണ്ടെടുക്കല്‍ ശ്രമങ്ങളും നടന്നു. തീപിടുത്തത്തില്‍ മരണപ്പെട്ട മനുഷ്യര്‍ക്കൊപ്പം മറ്റൊരു വിഭാഗം ജീവനുകളും നശിപ്പിക്കപ്പെട്ടു. ഡസന്‍ കണക്കിന് തെരുവ് മൃഗങ്ങളുടെ ആവാസ കേന്ദ്രത്തെയാണ് അപകടം ചാമ്പലാക്കിയത്. വിമാനാപകടത്തില്‍ പെട്ടുപ്പോയ തെരുവിലെ പക്ഷിമൃഗാദികളെ പരിപാലിക്കാന്‍ സര്‍ക്കാരിതര സംഘടനയായ ദര്‍ശന ആനിമല്‍ വെല്‍ഫെയര്‍ രംഗത്തുവന്നു. അനേകം മൃഗങ്ങളെയാണ് രക്ഷിച്ചത്. കത്തിനശിച്ച വാഹനങ്ങള്‍, കരിഞ്ഞ നിലം, തീപിടിക്കപ്പെട്ട മൃഗങ്ങളുടെ നിര്‍ജീവ ശരീരങ്ങള്‍ Read More…

Featured Lifestyle

രേഖ മാത്രമല്ല, ഈ 5 നടിമാരും വിവാഹം കഴിക്കാതെതന്നെ സിന്ദൂരം ധരിക്കുന്നു കാരണം…

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് രേഖ. 50 വർഷത്തിലേറെ നീണ്ട കരിയറിൽ, രേഖ നിരവധി ഹിറ്റ് സിനിമകളില്‍ നായികയായിട്ടുണ്ട്, കൂടാതെ നിരവധി നടന്മാരോടൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്. അമിതാഭ് ബച്ചനുമായുള്ള അവരുടെ പ്രണയം പലപ്പോഴും വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാല്‍, ഇരുവരും അതിനെക്കുറിച്ച് തുറന്നു പറഞ്ഞില്ല. കാലക്രമേണ, ഇരുവരും മാറി – അമിതാഭ് ജയയെ വിവാഹം കഴിച്ചപ്പോൾ, രേഖ ഡൽഹിയിലെ വ്യവസായി മുകേഷ് അഗർവാളിനെ വിവാഹം കഴിച്ചു. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം, രേഖയുടെ ഭർത്താവ് ആത്മഹത്യ Read More…

Movie News

തമിഴില്‍ പുതിയ കോമ്പോ, വെട്രിമാരനും സിമ്പുവും; സംവിധായകന്‍ നെല്‍സണ്‍ അതിഥിവേഷത്തില്‍

വെട്രിമാരന്‍ സിമ്പു സിനിമയുടെ ജോലി ആരംഭിച്ചു. സിനിമയുടെ ഷൂട്ടിംഗിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജയിലര്‍ സിനിമയുടെ സംവിധായകന്‍ നെല്‍സണ്‍ ചിത്രത്തില്‍ മികച്ച ഒരു അതിഥി വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. ഇപ്പോള്‍, ടീം ഒരു പ്രൊമോ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രധാന ഷൂട്ട് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധനുഷിനെ നായകനാക്കി വമ്പന്‍ ഹിറ്റായി മാറിയ വെട്രി മാരന്റെ കള്‍ട്ട് ക്ലാസിക്, വട ചെന്നൈ, ഗ്യാങ്സ്റ്റര്‍ ഡ്രാമയുടെ അതേ പ്രപഞ്ചത്തിലാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. Read More…

Crime

ഇത് തിരുട്ടുറാണി രതി; ശ്രീലങ്കന്‍ തമിഴ് വംശജ, മോഷ്ടിക്കുന്ന സ്വര്‍ണാഭരണം വില്‍ക്കുന്നത് പൊള്ളാച്ചിയില്‍

കേരളത്തില്‍ എത്തി മോഷണം നടത്തുന്ന തമിഴ് സംഘത്തിന്റെ ‘തലൈവി’ തിരുട്ടുറാണി രതിയുടെ വെളിപ്പെടുത്തലില്‍ അന്തംവിട്ട് പോലീസ്. സംസ്ഥാനത്തു നിന്ന് മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് പൊള്ളാച്ചിയിലാണെന്നാണ് എന്ന് വനിതാ കവര്‍ച്ചാ സംഘത്തിന്റെ നേതാവ് രതി മൊഴി കൊടുത്തത്. ഫപത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിലെ മാലമോഷണത്തില്‍ തെളിവെടുത്തപ്പോഴാണ് തിരുട്ടുറാണി രതി വില്‍പനരീതി വ്യക്തമാക്കിയത്. സംഘത്തിലെ രണ്ട് വനിതാ മോഷ്ടാക്കളെക്കൂടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഈ മാസം ഒന്നിന് മലയാലപ്പുഴ ക്ഷേത്രത്തില്‍ ഒരു സ്ത്രീയെ മൂന്നു മോഷ്ടാക്കളായ സ്ത്രീകള്‍ വളഞ്ഞു വച്ച് മാല Read More…

Oddly News

ഒഡീഷയിലെ ബീച്ചില്‍ 7 ലക്ഷം കടലാമകൾ മുട്ടയിടാന്‍ കൂടുകൂട്ടുന്നു, പഴയ വീഡിയോ വീണ്ടും വൈറല്‍

2025 ഫെബ്രുവരിയിൽ ഒഡീഷയിലെ റുഷികുല്യയിൽ ഒരു കൂട്ടം ആമ കൂടുകൂട്ടുന്നതിന്റെ വീഡിയോ X-ൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വീണ്ടും രസിപ്പിച്ചു ഈ പ്രതിഭാസത്തിന് ‘അരിബാഡ’ എന്നാണ് പേര്. ഇവിടെ ധാരാളം കടലാമകൾ, പ്രധാനമായും ഒലിവ് റിഡ്‌ലികൾ, ഒരേസമയം കൂടുകൂട്ടാൻ കരയിലേക്ക് വരുന്നു. ഈ മനോഹരമായ സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇപ്പോഴും ഊഹാപോഹങ്ങൾ പരക്കുകയാണ്. ഇത് വരാനിരിക്കുന്ന ഏതോ ഒരു സംഭവത്തിന്റെ സൂചനയായി കണക്കാക്കുന്നു. ഏഴ് ലക്ഷം കടലാമകളാണ് തീരത്ത് എത്തിയതെന്ന് കണക്കാക്കപ്പെടുന്നു. Read More…

Crime

ലോണെടുത്തു ഭര്‍ത്താവ് മുങ്ങി ; ഭാര്യയെ പണം കൊടുത്തയാള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഭര്‍ത്താവ് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് 25 കാരിയായ യുവതിയെ കടക്കാരന്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഒരു പ്രാദേശിക പണമിടപാട് സ്ഥാപനത്തിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടന്ന സംഭവത്തില്‍ സിരിഷ എന്ന യുവതിയാണ് ഇര. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയും കുപ്പം പോലീസ് മുനിക്കണ്ണപ്പനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുടുംബം പോറ്റാനും കടം വീട്ടാനും ദിവസക്കൂലിയായി ജോലി ചെയ്തു വരികയായിരുന്നു സിരിഷ. സിരിഷയുടെ ഭര്‍ത്താവ് തിമ്മരയപ്പ Read More…

Movie News

കൈയിൽനിന്നിട്ട് അഭിനയിക്കുന്നത് കഴിവല്ല: ജഗതി ശ്രീകുമാറിന്റെ അഭിനയ രീതിയെ വിമർശിച്ച് ലാൽ

അതുല്യനടന്‍ ജഗതി ശ്രീകുമാറിനെപ്പറ്റി നടനും നിര്‍മാതാവും സംവിധായകനുമായ ലാൽ നടത്തിയ പരാമർശം വിവാദമാകുന്നു. ഷൂട്ടിംഗിനിടെ ത​ന്റേതായ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതി ശ്രീകുമാറിന്റെ ശൈലിയെക്കുറിച്ചായിരുന്നു ലാലിന്റെ പരാമർശം. സംവിധായകനോട് മുൻകൂട്ടി പറയാതെ ഷോട്ടിൽ കൈയിൽ നിന്നിട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത കാര്യമാണെന്ന് ലാൽ പറയുന്നു. സംവിധായകൻ ചെയ്യാൻ പറഞ്ഞേൽപ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ലാലിന്റെ നിരീക്ഷണം. ലാലിനെ അനുകൂലിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും നിരവധി പേർ രംഗത്തെത്തി. Read More…

Oddly News

വരച്ചതെല്ലാംസത്യമാകുന്നു ; ഒരു കോമിക് പുസ്തകത്തെ ജപ്പാന്‍ എന്തിനാണ് ഇത്ര ഭയപ്പെടുന്നത് ?

നാട്ടിലെ ഒരു മികച്ച ചിത്രകാരി വരച്ച കോമിക് പുസ്തകം ജപ്പാനില്‍ വ്യാപകമായി ഭീതി വിതയ്ക്കുന്നു. ജാപ്പനീസ് മാങ്ങാ ആര്‍ട്ടിസ്റ്റായ റിയോ ടാറ്റ്‌സുകി എന്ന യുവതി 2021 ല്‍ വരച്ചിട്ടിട്ടുള്ള ‘കോമിക് ദി ഫ്യൂച്ചര്‍ ഐ സോ’ എന്ന കോമിക്‌സാണ് ജപ്പാനിലും പുറത്തുള്ള ജപ്പാന്‍കാര്‍ക്കും വ്യാപകമായ ആശങ്കയുണ്ടാക്കുന്നത്. പുസ്തകത്തില്‍ 2025 ജൂലൈ 5 ന് ജപ്പാനില്‍ ഒരു ദുരന്തം സംഭവിക്കുമെന്ന സൂചനയാണ് ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുന്നത്. ഏതു തരം ദുരന്തമാണെന്ന് പക്ഷേ കൃത്യമായി പറഞ്ഞിട്ടുമില്ല. വരാനിരിക്കുന്ന സംഭവങ്ങളെ കൃത്യമായി Read More…