പിറന്നാൾ കേക്കിന് പകരം ചിക്കൻ സാൻഡ്വിച്ച് മുറിച്ച് ആഘോഷം കെങ്കേമമാക്കി യുവാവ്: വൈറലായി വീഡിയോ
Posted onAuthorAksaComments Off on പിറന്നാൾ കേക്കിന് പകരം ചിക്കൻ സാൻഡ്വിച്ച് മുറിച്ച് ആഘോഷം കെങ്കേമമാക്കി യുവാവ്: വൈറലായി വീഡിയോ
പിറന്നാൾ ദിനത്തിൽ കേക്ക് മുറിക്കുന്നത് മധുരമുള്ള ഒരു ആചാരമാണ്. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ വാനിലയോ ചോക്ലേറ്റോ ഉൾപ്പെട്ട കേക്കുകളോ ആണ് ആളുകൾ മുറിക്കാറുള്ളത്. ഇത് ഏറെ മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ്.
ഡിജിറ്റൽ ക്രിയേറ്ററായ ‘@_angelo.marasigan’ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയയിൽ ഒരു യുവാവ് തന്റെ പിറന്നാൾ ദിനത്തിൽ കേക്കിന് പകരം ഒരു വലിയ ചിക്കൻ സാൻഡ്വിച്ച് മുറിക്കുന്നതാണ് കാണുന്നത്. “നിങ്ങളുടെ സുഹൃത്ത് ജന്മദിനത്തിൽ കേക്കിന് പകരം ഒരു വലിയ ചിക്കൻ സാൻഡ്വിച്ച് തിരഞ്ഞെടുക്കുന്നു” എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ കണ്ടന്റ് ക്രീയേറ്റർ ഒരു വലിയ, ഓവൽ ആകൃതിയിലുള്ള ബണ്ണിലേക്ക് തന്റെ വിരൽ ചൂണ്ടുകയും അമ്പരന്ന് നിൽക്കുകയും ചെയ്യുന്നതാണ് കാണുന്നത്. വീഡിയോ പുരോഗമിക്കുമ്പോൾ ബണ്ണിന് മുകളിലേക്ക് ബർത്തഡേ ബോയ് ആവശ്യത്തിനും സോസും ചീസും ചിക്കനും ചേർത്ത് അതിനു മുകളിൽ മറ്റൊരു ബൺ വെച്ച് ഒരു വലിയ സാൻഡ്വിച്ച്, ഉണ്ടാക്കുന്നതാണ് കാണുന്നത്. തുടർന്ന് അതിനുമുകളിൽ മെഴുകുതിരികൾ വെക്കുകയും അവ ഊതികെടുത്തിയ ശേഷം സാൻഡ്വിച്ച് മുറിച്ചു ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നു.
നിരവധി ആളുകളാണ് വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയത്. “ഇതെന്നെ വല്ലാതെ വിശപ്പിലാക്കി,” ഒരാൾ കുറിച്ചു. “ഇതൊരു ഭീമാകാരമായ ചിക്കൻ കഷണം അല്ലാത്തതിൽ ഞാൻ നിരാശനായിരുന്നു” മറ്റൊരാൾ എഴുതി. “, ഞങ്ങൾക് ഇതിനകം ധാരാളം മധുരമുള്ള കേക്കുകൾ കഴിച്ചു ഇനി നമുക്ക് കുറച്ച് രുചികരമായ വിഭവങ്ങൾ കഴിക്കാം,” ഒരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു.”എൻ്റെ അടുത്ത ജന്മദിനത്തിനായി ഞാൻ ഈ നോട്സുകൾ എടുക്കുന്നു,” മറ്റൊരാൾ രസകരമായി പറഞ്ഞു. ഏതായാലുംവീഡിയോ ഇതിനകം 4.1 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.
കൊച്ചി: മെഴ്സിഡസ് ബെൻസിൻ്റെ പുതിയ ഇലക്ട്രിക് ജിഎൽസി എസ്യുവി പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി സുനേത്ര പവാറും ചേർന്നാണ് ആദ്യമായി ഇന്ത്യയിൽ നിർമിച്ച ഇലക്ട്രിക് ജിഎൽസി എസ്യുവി പുറത്തിറക്കിയത്. പൂനെയിലെ ചക്കാനിലുള്ള അത്യാധുനിക നിർമ്മാണ കേന്ദ്രത്തിൽ പുതിയ ഇലക്ട്രിക് ജിഎൽസി എസ്യുവിയുടെ പ്രാദേശിക ഉൽപ്പാദനത്തിനും കമ്പനി ഔദ്യോഗികമായി തുടക്കം കുറിച്ചു. മെഴ്സിഡസ് ബെൻസ് എജിയുടെ സൂപ്പർവൈസറി ബോർഡ് ചെയർമാൻ മാർട്ടിൻ ബ്രൂഡർമുള്ളർ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ ഒല കല്ലേനിയസ്, ചീഫ് ടെക്നോളജി ഓഫീസറും Read More…
നമ്മളിൽ പലർക്കും, കാപ്പി കുടിക്കുന്നത് ഒരു ദൈനംദിന ശീലമാണ്. പലപ്പോഴും കാപ്പി കുടിച്ചുകൊണ്ടാണ് ദിവസം തന്നെ ആരംഭിക്കുന്നത് .ചിലപ്പോൾ, എത്ര കപ്പ് കാപ്പി കുടിച്ചുവെന്ന് നമുക്ക് കണക്കാക്കാൻ പോലും കഴിയില്ല. ഇത് കുടിക്കുമ്പോൾ കഫീൻ വർദ്ധിപ്പിക്കുകയും മെച്ചപ്പെട്ട മെറ്റബോളിസം നല്‍കുകയും ചെയ്യുന്നു. അടുത്തിടെ, കാപ്പി കുടിക്കുന്നതിന്റെ മറ്റൊരു ഗുണം ശ്രദ്ധ നേടിയിട്ടുണ്ട്.അത് മറ്റെന്നുമല്ല ചർമ്മത്തിൽ അതിന്റെ പോസിറ്റീവ് പ്രഭാവം ഉണ്ടാകുന്നു എന്നതാണ്. എന്നാൽ ഇപ്പോള്‍ ഈ അവകാശവാദം സത്യമാണോ എന്നതിൽ വ്യക്തതയായിട്ടില്ല. പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര Read More…
ഫ്രഞ്ച് ടൂറിസ്റ്റിനോട് അതിമനോഹരമായി ഫ്രഞ്ച് ഭാഷയിൽ സംസാരിക്കുന്ന ഒരു ഇന്ത്യൻ ഓട്ടോറിക്ഷ ഡ്രൈവറുടെ വീഡിയോ ഓൺലൈനിൽ തരംഗമായി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ, ഒരു ഇന്ത്യന്‍ ഡ്രൈവറില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഫ്രഞ്ച് ഭാഷയിലെ കഴിവിലും വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയിലും ആളുകളെ അത്ഭുതപ്പെടുത്തി. ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ വിദേശ ടൂറിസ്റ്റാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. വീഡിയോയിൽ, ഓട്ടോറിക്ഷാ ഡ്രൈവർ ടൂറിസ്റ്റിനോട് ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ചോദിക്കുന്നു. ടൂറിസ്റ്റ് ‘ഫ്രഞ്ച്’ Read More…