മൃദുലമായ ശരീരമാണ് സ്ത്രീസൗന്ദര്യത്തിലെ വര്‍ണ്ണനകളില്‍ പ്രധാനഘടകമെങ്കിലും പുരുഷന്മാരെപ്പോലെ മസില്‍ പെരുപ്പിച്ചുള്ള ശരീരസൗന്ദര്യം കുറച്ച് സ്ത്രീകള്‍ക്കെങ്കിലും പാഷനായ കാര്യമാണ്. എന്തായാലും ചൈനയിലെ സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ട്രെന്റുകളില്‍ ഒന്ന് മസില്‍ പെരുപ്പിച്ച ഒരു കൂട്ടം വധുക്കള്‍ ഉള്‍പ്പെട്ട കല്യാണക്കാര്യമാണ്. ‘അതിശക്തരായ വധുക്കള്‍’ എന്ന അടിക്കുറിപ്പില്‍ മസില്‍ പെരുപ്പിച്ച് നാല് സ്ത്രീകള്‍ മസിലുള്ള ഒരു വധുവിനൊപ്പം നിന്ന് എടുത്ത ഫോട്ടോയാണ് കാര്യം. കഴിഞ്ഞ വര്‍ഷം ലിത്വാനിയയില്‍ നടന്ന ഐഎഫ്ബിബി ‘വേള്‍ഡ് ഫിറ്റ് മോഡല്‍’ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ഫിറ്റ് മോഡല്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ Read More…
Month: January 2025
ഒരേസമയം ഒന്നിലധികം പ്രണയങ്ങൾ, പക്ഷേ ആരെയും വിവാഹം കഴിക്കില്ല; ‘സോളോപോളിയാമോറി’ ട്രെൻഡ്
പവിത്രമായ പ്രണയബന്ധങ്ങളുടെ കാലം കഴിയുന്നുവോ? ഒരാളെ മാത്രം മനസില്‍ പ്രതിഷ്ഠിച്ച് ജീവിതകാലം മുഴുവന്‍ ആ ഓര്‍മ്മകളുമായി കഴിയുന്ന കാമുകനേയും കാമുകിയേയും പഴയകകാല കഥകളില്‍മാത്രമേ കാണാനാവൂ. പുതിയ കാലത്തില്‍ പ്രണയത്തിന്റെ കോലവും മാറുകയാണ്. ഒരേ സമയം ഒറ്റയ്ക്കാകുകയും അതേ സമയം ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടാകുകയും ചെയ്യുന്നതിനേപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇക്കൂട്ടര്‍ ഒറ്റയ്ക്കാണോയെന്ന് ചോദിച്ചാല്‍ അതെ, എന്നാല്‍ പ്രണയമുണ്ടോയെന്ന് ചോദിച്ചാല്‍ ഒന്നിലധികമുണ്ട്. ‘സോളോപോളിയാമോറി’ എന്നു വിളിക്കുന്ന ഈ പ്രണയം ട്രെൻഡായി മാറുകയാണ്. ജെന്‍- സി തലമുറ സോളോപോളിയാമോറിയെ ചേര്‍ത്തുപിടിക്കാൻ കാരണമുണ്ട്. Read More…
ബീഫ് പെട്ടെന്ന് വേവിച്ചെടുക്കണോ? ഇതുമാത്രം ചേര്‍ത്താല്‍ മതി, രുചിയോ ആഹാ…..
നല്ല ബീഫ് വരട്ടിയതും പൊറോട്ടയും കോംബോ ഗംഭീരമാണല്ലേ. പലപ്പോഴും ബീഫ് പോലുള്ള മാംസത്തില്‍ രുചി കൂട്ടാനായി പലരും പല രഹസ്യ ചേരുവകളും ചേര്‍ക്കാറുണ്ട്. അവയില്‍ ഒന്നിനെ നമുക്ക് പരിചയപ്പെട്ടാലോ? ഇവിടെ പച്ച പപ്പായയാണ് താരം. മാംസം പാകം ചെയ്യുന്ന സമയത്ത് പല സ്ഥലങ്ങളിലും പച്ച പപ്പായ ചേര്‍ക്കാറുണ്ട്. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. മാംസം പ്രോട്ടീനാല്‍ സമ്പന്നമാണ്. പപ്പായയില്‍ ആകട്ടെ പ്രോട്ടീനെ വിഘടിപ്പിക്കുന്ന പാപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയട്ടുമുണ്ട്. ഇത് മാംസം മൃദുവാക്കുന്നു. ഇത് മാംസത്തിന്റെ നാരുകള്‍ Read More…
കാമുകിയുടെ മുന്നില്‍ ‘ഹീറോ’ ആകണോ? വില്ലനാകാന്‍ ഈ മലേഷ്യക്കാരന്‍ റെഡിയാണ്…!
ഹീറോ കളിച്ച് പ്രണയം നേടിയെടുക്കാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിക്ക് മുന്നില്‍ വില്ലന്മാരെ വാടകയ്ക്ക് എടുത്ത് തല്ലിയോടിക്കുന്ന രംഗങ്ങള്‍ നമ്മള്‍ സിനിമയില്‍ പതിവായി കാണാറുള്ളതാണ്. എന്നാല്‍ സംഭവം സത്യമാക്കാന്‍ ഒരു മലേഷ്യക്കാരാന്‍ ദേ ഇവിടെ റെഡിയാണ്. പങ്കാളികള്‍ക്ക് മുന്നില്‍ നായകനായി അഭിനയിക്കാന്‍ ആളുകളെ സഹായിക്കുന്ന ‘വാടകയ്ക്ക് വില്ലന്‍’ സേവനം വാഗ്ദാനം ചെയ്ത ഷാസാലി സുലൈമാന്‍ എന്ന 28 കാരനാണ് രംഗത്ത് വന്നിരിക്കുന്നത്. തന്റെ സേവനം വിവരിച്ച് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ ആകര്‍ഷിച്ചു. മലേഷ്യയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ ഇപ്പോയില്‍ Read More…
കാമുകനുള്ളപ്പോള്‍പോലും ട്രംപ് താനുമായി ഡേറ്റ് ചെയ്യാന്‍ ചോദിച്ചു; നടി സല്‍മാഹായേക്കിന്റെ വെളിപ്പെടുത്തല്‍
യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അടുത്തിടെ 20 വര്‍ഷത്തെ ദാമ്പത്യം ആഘോഷിച്ചു വൈറ്റ് ഹൗസില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. ഹോളിവുഡ് നടി സല്‍മ ഹയക്കിന്റെ മുന്‍കാല പ്രസ്താവനകള്‍ വീണ്ടും ഉയരുകയാണ്. ഒരുപക്ഷേ സല്‍മാ ഹായേക്ക് അനുവദിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ നടി മെലാനിയുടെ സ്ഥാനത്ത് എത്തിയേനെ. മുമ്പ് താന്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ പോലും ട്രംപ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമീപിച്ചിരുന്നുവെന്നും നിലവിലെ സ്ലോവേനിയയില്‍ ജനിച്ച മുന്‍ മോഡലിന് പകരം മെക്സിക്കന്‍ നടിക്ക് പ്രഥമ Read More…
സ്‌ത്രീകള്‍ക്ക് ജോലിചെയ്യാന്‍ പറ്റിയ നഗരങ്ങളുടെ പട്ടിക പുറത്ത്; കേരളത്തിൽ നിന്ന് രണ്ട് നഗരങ്ങള്‍
സ്ത്രീകൾക്ക് നല്ല രീതിയിൽ ജോലി ചെയ്യാന്‍ സാധിക്കണമെങ്കിൽ അവർക്ക് അതിന് അനുസരിച്ചുള്ള സാഹചര്യങ്ങളും ചുറ്റുപാടും ഒരുക്കിനൽകണം. ഇത്തരത്തിൽ ജോലിചെയ്യുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാക്കി നൽകുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ നഗരങ്ങളാണ് ബംഗ്ലൂർ, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങൾ. അവ്താർ ഇന്റർനാഷണൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തല്‍. ലിംഗതുല്യതയെ സഹായിക്കുന്ന പരിസ്ഥിതികള്‍ എത്ര മാത്രം ഒരുക്കി നല്‍കുന്നുണ്ടെന്നറിയാനായി ഇന്ത്യയിലെ 120 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഒരോ നഗരത്തിനും ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കോറുകളും നല്‍കി. ഹൈദരാബാദ്, പുണെ, Read More…
സൗന്ദര്യത്തിനായി സാൽമൺ ബീജം, ബാഗിൽ തെറപ്പിസ്റ്റിന്റെ ചിതാഭസ്മം; ആരാണ് ജെനിഫര്‍ അനിസ്റ്റൺ?
മുന്‍ യു. എസ്. പ്രസിഡന്റ് ബറാക് ഒബാമയുടെ പേരിനൊപ്പം ഇപ്പോൾ ഉയര്‍ന്നു കേൾക്കുന്ന പേരാണ് അമ്പത്തഞ്ചുകാരി ജെനിഫര്‍ അനിസ്റ്റണിന്റേത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെ ആരാണ് ജെനിഫര്‍ എന്ന് തിരയുന്നവരുടെ എണ്ണം കൂടി. ഇത് ഏറ്റവും വിചിത്രമായ ഗോസിപ്പ് ആണെന്നും എനിക്ക് ബരാക് ഒബാമയെ അറിയില്ലെന്നും അദ്ദേഹവുമായി ഡേറ്റിംഗ് നടത്തേണ്ട കാര്യമില്ലെന്നും ജെന്നിഫർ ആനിസ്റ്റൺ പറഞ്ഞിരുന്നു. അമേരിക്കന്‍ നടിയും നിര്‍മാതാവുമാണ് ജെനിഫര്‍. സിറ്റ്‌കോണ്‍ സ്‌റ്റോം എന്ന ടെലിവിഷന്‍ പരിപാടിയിലെ റേച്ചല്‍ ഗ്രീന്‍ എന്ന Read More…
72 ഗാനങ്ങള്‍ ! ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകളുള്ള സിനിമ
ഇന്ത്യന്‍സിനിമകളില്‍ സംഗീതത്തിന്റെ രംഗപ്രവേശം വലിയൊരു മാറ്റത്തിനാണ് തുടക്കമിട്ടത്. ആധുനിക സിനിമകളില്‍ സംഗീതരംഗങ്ങള്‍ കുറവാണെങ്കിലും ഒരു ഡസനിലധികം ഗാനങ്ങളുള്ള ഹിന്ദി സിനിമകളുടെ കാലഘട്ടം കഴിഞ്ഞ കാലമാണെന്ന് കരുതാം. 90-കളിലും 2000-ങ്ങളുടെ തുടക്കത്തിലും, പല ഇന്ത്യന്‍ സിനിമകളിലും പത്തോ അതിലധികമോ ഗാനങ്ങള്‍ ഉണ്ടായിരുന്നു. ഹം ആപ്‌കെ ഹേ കോന്‍, താല്‍ എന്നിവ രണ്ടും ഒരു ഡസന്‍ കവിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ വന്ന സിനിമ ഏതാണെന്നറിയാമോ? 1932-ലെ 72 ഗാനങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സിനിമകളിലൊന്നായ ‘ഇന്ദ്രസഭ’ Read More…
എന്തൊരു ക്യൂട്ടാണ്! വെള്ളക്കടുവ കുഞ്ഞിന്റെ ഗർജ്ജനത്തിൽ മതിമറന്ന് സോഷ്യൽ മീഡിയ, വൈറലായി വീഡിയോ
വന്യമൃഗങ്ങളെ സംബന്ധിക്കുന്ന വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഒരേ സമയം ഇവയുടെ വീഡിയോകൾ കൗതുകവും ഭയവും ഉളവാക്കാറുണ്ട്. എന്നാൽ കുഞ്ഞ് മൃഗങ്ങളുടെ കാര്യം അങ്ങനെ അല്ല. അവയുടെ വീഡിയോകൾക്ക് ഒരു പ്രത്യേക ഫാൻബേസ് തന്നെ ഉണ്ടാകും. ആനക്കുട്ടികളുടെ കളിചിരികളായാലും സിംഹക്കൂട്ടികളുടെ കുസൃതി നിറഞ്ഞ പ്രവർത്തിയായാലും നമ്മുക്ക് എത്ര കണ്ടാലും മതിവരില്ല. ഏതായാലും അത്തരത്തിലൊരു മനോഹര വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. പറഞ്ഞ് വരുന്നത് ഒരു കുഞ്ഞ് വെള്ളകടുവയെ കുറിച്ചാണ്. ഈ വീഡിയോ പലരുടെയും ഒരു ദിവസം തന്നെ Read More…









