നടന്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയെടുക്കല്‍ തുടങ്ങി. തിരുവനന്തപുരം മ്യൂസിയം പോലീസ് വനിത എ.എസ്.ഐ. ആണ് മൊഴിയെടുക്കുന്നത്. സിദ്ദിഖിനെതിരെ മുറിയില്‍ പൂട്ടിയിട്ട് ലൈംഗിക പീഡനം നടത്തി എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് നടി ഉന്നയിച്ചിരുന്നത്. ആരോപണത്തില്‍ സിദ്ദിഖിനെതിരെ ബലാത്സഗക്കേസ് എടുത്തേക്കു. തിരുവനന്തപുരം വഞ്ചിയൂരില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ന്ന വനിതാ പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ Read More…
Month: August 2024
വിവാഹത്തിന് മിനിറ്റുകള്‍ ബാക്കിനില്‍ക്കെ പ്രതിശ്രുത വരന്‍ ജീവനൊടുക്കി
മലപ്പുറം: വിവാഹദിവസംതന്നെ ജീവനൊടുക്കി പ്രതിശ്രുത വരനായ യുവാവ്. മലപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം. കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. വിവാഹ മണ്ഡപത്തിലേക്ക് ഇറങ്ങാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് ജിബിനെ ശുചിമുറിയിൽ കൈഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടിയിലുള്ള മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായിരുന്നു ജിബിൻ. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിച്ചു വരികെയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു.
കൂട്ടുകാരന്റെ നവജാത ശിശു മരണപ്പെട്ടു; അമേരിക്കയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് വധശിക്ഷ ?
കൂട്ടുകാരന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തുകയും ഇരട്ട സഹോദരനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥിക്ക് വധശിക്ഷ ലഭിച്ചേക്കും. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലുള്ള നിക്കോണ്‍ വിഴ്‌സി എന്ന മുപ്പതുകാരിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. സുഹൃത്തിന്റെ ആറാഴ്ച മാത്രം പ്രായമുള്ള ലിയോണ്‍ കാഡ്‌സ് എന്ന കുഞ്ഞിനെയാണ് താലോലിക്കുന്നതിനിടയില്‍ വിഴ്‌സി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ഇരട്ട സഹോദരനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിറ്റ്‌സ്ബര്‍ഗിലെ വീട്ടില്‍ ജൂണില്‍ നടന്ന സംഭവത്തില്‍ നിക്കോള്‍ വിഴ്‌സി കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഴ്‌സി തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് കുഞ്ഞുങ്ങളുടെ Read More…
വിമാനത്തിനുള്ളില്‍ യുവതി കാമുകനെ പ്രൊപ്പോസ് ചെയ്തു ; വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍
വിമാനത്തിനുള്ളില്‍ യുവതി കാമുകനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് ഒരു ചണ്ഡീഗഡുകാരിയാണ് തന്റെ കാമുകനെ ഹൃദയംഗമമായ വിവാഹാലോചനയുമായി അമ്പരപ്പിച്ചത്. ഐശ്വര്യ ബന്‍സാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ 2 മില്യണിലധികം ആളുകളാണ് കണ്ടത്. പ്രണയികളായ ഐശ്വര്യ ബന്‍സാലും അമൂല്യ ഗോയലും വിമാനത്തില്‍ കയറുന്നത് മുതലാണ് വീഡിയോ തുടങ്ങുന്നത്. വീഡിയോ പുരോഗമിക്കുമ്പോള്‍, ബന്‍സാല്‍ വിമാനത്തിന്റെ ഇടനാഴിയിലൂടെ നടന്നുവരുന്നത് കാണാം. അതേസമയം ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ഇന്റര്‍കോമിലൂടെ പ്രത്യേക നിമിഷം പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് അവര്‍ Read More…
മുല്ലയുടെ അതേ നിറം , രൂപം , ആകൃതി; പക്ഷെ മണം മാത്രമില്ല, പൂ ചൂടുന്നവരുടെ ശ്രദ്ധയ്ക്ക്…
ഓണക്കാലമായാല്‍ പൂക്കള്‍ക്ക് വന്‍ഡിമാന്‍ഡാണ്. പൂക്കളങ്ങള്‍ ഒരുക്കാനും ഓണാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് തലയില്‍പൂചുടാനും പൂക്കള്‍ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ മുല്ലപ്പൂക്കള്‍ക്കാണ് പ്രിയം. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേയ്ക്കുള്ള മുല്ലപ്പൂവ് വരുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍നിന്നുവരുന്ന മുല്ലപ്പൂവിനൊപ്പം മുല്ലയുടെ ആകൃതിയും രൂപവുമൊക്കെയുള്ള അപരനുമുണ്ടാകും. എന്നാല്‍ മണം മാത്രമുണ്ടാകില്ല. തമിഴ്‌നാട്ടിലെ നമ്പിമുല്ലയാണ് ഈ അപരന്‍ . ഏതാണ്ട് രണ്ട് വര്‍ഷമായി മുല്ലയോടൊപ്പം തന്നെ ഈ അപരനും എത്താറുണ്ട്. ഇവയുടെ ചെടിയും കേരളത്തിലെ നമ്പ്യാര്‍വട്ടത്തിന്റെ ചെടികളോട് സാമ്യമുണ്ട്. അധികം വിരിയാത്ത മുല്ലമൊട്ടിന്റെ രൂപം. ഇത് അധികമായും ചാര്‍ത്തുമാലകളിലും Read More…
അക്ഷയ്കുമാറിന്റെയും സല്‍മാന്റെയും ചിത്രങ്ങള്‍ തള്ളി ; കങ്കണ ഉപേക്ഷിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്
ബോളിവുഡില്‍ നിലപാടുകള്‍ ഉള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് പാര്‍ലമെന്റ് അംഗം കൂടിയായ കങ്കണാ റണാവത്ത്. നിലപാടുകളുടെ പേരില്‍ താരം സൂപ്പര്‍താരങ്ങളുടേത് അടക്കം നടി നിരസിച്ച സിനിമകളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ കൂടിയാണ്. തന്റെ പുതിയ സിനിമ എമര്‍ജന്‍സിയുടെ പ്രമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് താന്‍ നിരസിച്ച സൂപ്പര്‍ഹിറ്റുകളുടെ ഒരു പട്ടിക തന്നെ താരം നിരത്തി. ‘എമര്‍ജന്‍സി’യുടെ പ്രൊമോഷണല്‍ അഭിമുഖത്തിനിടെ, അക്ഷയ് കുമാര്‍ തനിക്ക് വാഗ്ദാനം ചെയ്ത പ്രധാന സിനിമകള്‍ നിരസിച്ച കാര്യം താരം ഓര്‍ത്തു. അതിനൊക്കെ ഓരോ കാരണങ്ങളുണ്ടെന്ന് അവള്‍ Read More…
ലോകത്തെ ഏറ്റവും പഴക്കംചെന്ന കമ്പനി: പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1500 വര്‍ഷം
ലോകത്തുടനീളമായ പതിനായിരക്കണക്കിന് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഉണ്ട്. അവയില്‍ പലതും ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ തുടങ്ങിയിട്ട്. സാങ്കേതിക വൈദ്യം മാറി മാറി വരുന്നതിനനുസരിച്ച് പിടിച്ചുനില്‍ക്കാന്‍ പല കമ്പനികള്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ ജപ്പാനിലെ ഒരു കമ്പനി നൂറ്റാണ്ടുകള്‍ പിന്നിടുകയാണ്. ആയിരം വര്‍ഷമായി ജപ്പാനിലെ കോംഗോ ഗുമി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ബുദ്ധക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിന് വിദഗ്ധനായിരുന്ന ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൊറിയന്‍ കാര്‍പെന്റര്‍ സ്ഥാപിച്ച ജാപ്പനീസ് കെട്ടിട നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1446 വര്‍ഷമായി. കോംഗോ ഗുമിയുടെ ചരിത്രം ജപ്പാനിലെ ആദ്യത്തെ Read More…
ഒളിമ്പിക്‌സ് പോഡിയത്തില്‍ ചിരിച്ചതിന് ശിക്ഷ; വെള്ളിനേടിയ താരങ്ങള്‍ക്ക് കിംഗ്‌ജോംഗ് ഉന്നിന്റെ ട്രീറ്റ്‌മെന്റ്
കിംഗ് ജോംഗ് ഉന്നിന്റെ ദക്ഷിണകൊറിയ എത്രമാത്രം ഇരുമ്പുമറയ്ക്ക് ഉള്ളിലാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. ഉത്തരകൊറിയയിലെ വിവരങ്ങള്‍ ലോകത്തിനു മുന്നിലെത്താതിരിക്കാന്‍ കിം ജോംഗ് ഉന്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒളിമ്പിക്‌സില്‍ മെഡല്‍ പോഡിയത്തില്‍ കയറി നിന്ന് ചിരിച്ചതിന് ഉത്തരകൊറിയന്‍ ടേബിള്‍ ടെന്നീസ് താരങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ നിന്നും കിട്ടിയത് ശിക്ഷ. ഒളിമ്പിക്‌സില്‍ ടേബിള്‍ടെന്നീസിലെ ടീം ഇവന്റില്‍ വെള്ളിമെഡല്‍ നേടിയ കായികതാരങ്ങള്‍ക്കായിരുന്നു ശിക്ഷ കിട്ടിയത്. ചൈനീസ് താരങ്ങളായിരുന്നു സ്വര്‍ണ്ണം നേടിയത്. ഈ മത്സരത്തില്‍ ദക്ഷിണ കൊറിയ വെങ്കലവും നേടിയിരുന്നു. സമ്മാനദാന ചടങ്ങില്‍ Read More…
ബൈക്ക്സ്റ്റണ്ട് ശ്രമം ദുരന്തത്തിൽ കലാശിച്ചു, യുവതിയുടെ നിലവിളി- വൈറല്‍ വീഡിയോ
മോട്ടോർ സൈക്കിൾ സ്റ്റണ്ട് റൈഡിംഗ്, ആവേശമുണർത്തുന്ന ഒരു കായിക വിനോദമാണെങ്കിലും, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ റൈഡിംഗ് നടത്തുന്നത് അത്യന്തം അപകടകരമാണ്. സ്റ്റണ്ട് റൈഡർമാർ സാധാരണയായി ഭാരം കുറഞ്ഞതും മോഡേണുമായ ബൈക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് വൈദഗ്ദ്ധ്യം, ശാരീരിക ക്ഷമത, പോസിറ്റീവ് മാനസികാവസ്ഥ എന്നിവ അത്യാവശ്യമാണ്. ഒരു മോട്ടോർ സൈക്കിൾ സ്റ്റണ്ട് ഉൾപ്പെടുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇപ്പോള്‍ വൈറലാണ്. ഈ വീഡിയോ 30 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി. തിരക്കേറിയ റോഡിൽ ഒരു റൈഡറും പിന്നിലിരിക്കുന്ന യാത്രക്കാരിയും ഉയർന്ന Read More…









