ഏറെ ആരാധകരുള്ള പോപ് താരമാണ് ജസ്റ്റിന്‍ ബിബര്‍. ഇപ്പോള്‍ ജസ്റ്റിനും പങ്കാളിയും മോഡലുമായ ഹെയ്ലു ബാള്‍ഡ്വിനും പങ്കുവച്ച തങ്ങളുടെ ആദ്യ കണ്‍മണിയുടെ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുന്നു. ചിത്രത്തില്‍ ഇരുവരുടെ വിരലുകളെ ചുറ്റിപറ്റിയാണ് ചര്‍ച്ചകള്‍ മുറുകുന്നത്. കുഞ്ഞു ജനിച്ചതിന് ശേഷം പങ്കുവച്ച ചിത്രത്തില്‍ ദൃശ്യമാകുന്ന ഹെയ്ലിയുടെ നെയില്‍ ആര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. കോടികള്‍ മാനിക്യുറിനായി ചിലവാക്കിയ വ്യക്തിയാണ് ഹെയ്ലി. മാനിക്യുറിന് മാത്രമായി ജെറ്റ് ഉപയോഗിക്കാറുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുത്. പങ്കിട്ട ചിത്രത്തില്‍ കാണുന്ന Read More…
Month: August 2024
എന്തുകൊണ്ടാണ് തമന്ന ഭാട്ടിയയുമായുള്ള ബന്ധം മറച്ചുവെക്കാത്തത്? വിജയ് വർമ്മ പറയുന്നു
സിനിമാവേദിയില്‍ പ്രണയികളായ മിക്ക നടീനടന്മാരും ബന്ധം മറച്ചുവെയ്ക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ നേരെ കടകവിരുദ്ധമാണ് തമന്നയുടേയും കാമുകന്‍ വിജയ്‌വര്‍മ്മയുടേയും കാര്യങ്ങള്‍. ഇരുവരും തങ്ങളുടെ പ്രണയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെയ്ക്കുക മാത്രമല്ല ഒരുമിച്ച് വേദിയില്‍ പ്രത്യക്ഷപ്പെടുകയും ഒരമിച്ച് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുകയാണ്. എന്തുകൊണ്ടാണ് പ്രണയവിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കാത്തതെന്ന് അടുത്തിടെ ഒരു യൂട്യൂബ് ചാനലിനോട് വിജയ്‌വര്‍മ്മ വെളിപ്പെടുത്തി. ” പരസ്പരം ഇഷ്ടപ്പെടുന്നു എന്ന വസ്തുതയിലാണ് ഞങ്ങള്‍ ഇരുവരും യോജിച്ചത് എന്ന് ഞാന്‍ കരുതുന്നു. ഒരു ബന്ധം മറയ്ക്കാന്‍ വളരെയധികം പരിശ്രമിക്കേണ്ടതില്ല. പക്ഷേ Read More…
അപ്രത്യക്ഷമായ എംഎച് 370 വിമാനം മറഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തിയെന്ന് അവകാശവാദം
അപ്രത്യക്ഷമായ എംഎച് 370 എന്ന മലേഷ്യന്‍ വിമാനവും അതിലുണ്ടായിരുന്ന 239 യാത്രക്കാരും എവിടെ പോയെന്ന് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. പത്തുവര്‍ഷമായിട്ടും വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അജ്ഞതയിലേക്ക് മാഞ്ഞുപോയ വിമാനം മറഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തിയതെന്ന അതിശയിപ്പിക്കുന്ന അവകാശവാദവുമായി രംഗത്ത് വരികയാണ് ഒരു ശാസ്ത്രജ്ഞന്‍. വിമാനം കാണാതായതുമായി ബന്ധപ്പെട്ട തെളിവുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രോക്കണ്‍ റിഡ്ജിലെ 6,000 മീറ്റര്‍ ആഴത്തിലുള്ള ‘ദ്വാരത്തില്‍’ വിമാനം കുടുങ്ങിപ്പോയിരിക്കാമെന്നാണ് ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍. യൂണിവേഴ്സിറ്റിയിലെ മറൈന്‍ ആന്‍ഡ് അന്റാര്‍ട്ടിക്ക് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ Read More…
തൈര് സാദവും മാമ്പഴക്കറിയും സൂപ്പറാ! അമേരിക്കന്‍ മോഡലിന്റെ സൗന്ദര്യരഹസ്യം ഇതോ?
മോഡല്‍, എഴുത്തുകാരി, മനുഷ്യാവകാശ പ്രവര്‍ത്തക, ടെലിവിഷന്‍ അവതാരക, ആക്റ്റിവിസ്റ്റ് , പാചകവിദഗ്ധ എന്നീ നിലകളില്‍ പ്രശസ്തയാണ് പദ്മലക്ഷ്മി. തമിഴ്നാട്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് ചേക്കേറിയ പദ്മലക്ഷ്മി കൈവച്ച മേഖലകളിലെല്ലാം നൂറുമേനി വിജയം കൊയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ടൈം മാഗസീനിലും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ ലിസ്റ്റിലും പദ്മയുണ്ടായിരുന്നു. അമേരിക്കയിലെ കുടിയേറ്റക്കാരുടെയും തദ്ദേശീയരുടെയും സംസ്‌കാരവും ഭക്ഷണവും പരിചയപ്പെടുത്തുന്ന ഹിലു ഷോയായ ‘ടേസ്റ്റ് ദി നേഷന്‍ വിത്ത് പദ്മ ലക്ഷ്മി’ എന്ന പരിപാടിയിലും പദ്മ പ്രത്യക്ഷപ്പെട്ടു. ഇത്തവണ പദ്മലക്ഷ്മി ഉണ്ടാക്കിയതാവട്ടെ തൈര് Read More…
ഹേമക്കമ്മറ്റി റിപ്പോര്‍ട്ട് : മലയാളത്തില്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് മധുബാല
സിനിമാവേദിയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ നിരവധി വിവരങ്ങള്‍ അടങ്ങുന്ന ഹേമകമ്മറ്റി റിപ്പോര്‍ട്ട് മലയാളം സിനിമാ ഇന്‍ഡ്‌സ്ട്രീയില്‍ മറ്റൊരു വന്‍ വിവാദചര്‍ച്ചയ്ക്ക് വഴിമരുന്നിടുകയും മറ്റൊരു മീടൂ വെളിപ്പെടുത്തലായി മാറുകയും ചെയ്യുമ്പോള്‍ ഒരുകാലത്ത് മലയാളം സിനിമാവേദിയില്‍ നിറഞ്ഞുനിന്നിരുന്ന മറുനാടന്‍ നടി മധുബാല താന്‍ നേരിട്ട അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ 90 കളില്‍ നിറഞ്ഞുനിന്ന മറുനാടന്‍ നടിയാണ് മധുബാല. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഉള്‍പ്പെടെ നായികയായ മധുബാല കേരളത്തില്‍ പുതിയതായി ഉയര്‍ന്നുവരുന്ന മീടൂ വിവാദത്തില്‍ പ്രതികരണവുമായി Read More…
ആണുങ്ങള്‍ ഇല്ലാത്ത ഭൂമി ! ഇനി വരുന്നത് സ്ത്രീകള്‍മാത്രം ജനിക്കുന്ന കാലം ! Y ക്രോമസോം ഇല്ലാതാകുന്നെന്ന് പഠനം
അടുത്തിടെ നടന്ന ഒരു പഠനം മനുഷ്യരെക്കുറിച്ച് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ ചിലകണ്ടെത്തലുകള്‍ നടത്തി. അതിന്റെ ചുരുക്കം ഇങ്ങനെയാണ്. ഭാവിയില്‍ ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാതിരിക്കുകയും പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ഒരു ലോകം ഉണ്ടാവുകയും ചെയ്യും. പുരുഷലിംഗം നിർണ്ണയിക്കുന്നതിൽ നിർണായകമായ Y ക്രോമസോമിന്റെ വലുപ്പം ക്രമേണ കുറയുകയും ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്തേക്കാം.അങ്ങനെ സംഭവിക്കുമ്പോള്‍ പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ഒരു ലോകത്തിന് ഇത് കാരണമാകും. മനുഷ്യരുടെ ബയോളജിക്കൽ സെക്സ് നിര്‍ണയിക്കുന്നത് പ്രധാനമായും മൂന്നു കര്യങ്ങളാണ്. ക്രോമസോം, ജനനഗ്രന്ഥികൾ, ജനനേന്ദ്രിയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ലിംഗനിര്‍ണയം സാദ്ധ്യമാകുന്നത്. Read More…
സ്ട്രിപ്റ്റീസിലെ വിവാദരംഗം പുനര്‍നിര്‍മ്മിച്ച് ഡെമിമൂര്‍; 28 വര്‍ഷത്തിനു ശേഷം 61-ാം വയസ്സില്‍
ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്ന സ്ട്രിപ്റ്റീസിലെ വിവാദമായ നഗ്നരംഗം പുനര്‍നിര്‍മ്മിച്ച് ഹോട്ട് സുന്ദരി ഡെമിമൂര്‍. 28 വര്‍ഷത്തിനു ശേഷം 61-ാം വയസ്സിലാണ് ഡെമി മൂര്‍ തന്റെ ഐക്കണിക് സ്ട്രിപ്റ്റീസ് പോസ് പുനഃസൃഷ്ടിച്ചത്. 1996-ലെ സിനിമയിലേതില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായി കറുത്ത ബ്ലേസറും സാറ്റിന്‍ നിക്കറുകളും അല്ലാതെ മറ്റൊന്നും ധരിക്കാതെ ഒരു കസേരയില്‍ ഇരുന്നു. ഇന്റര്‍വ്യൂ മാസികയുടെ സെപ്തംബര്‍ ലക്കത്തില്‍ ഡെമിയും ഫോട്ടോഗ്രാഫര്‍ പെട്ര കോളിന്‍സും ഫോട്ടോഷൂട്ടിന് ഈ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു. ഹോളിവുഡില്‍ അക്കാലത്ത് 12.5 Read More…
പാമ്പ് കടിയേറ്റ 41 കാരന്‍ മരിച്ചു, പാമ്പ് വസ്ത്രത്തിനുള്ളില്‍ നിന്ന് പുറത്ത് വന്നത് നീണ്ട 16 മണിക്കൂറിന് ശേഷം
കേള്‍ക്കുമ്പോള്‍ വളരെ അസാധാരണമായി തോന്നിയേക്കാവുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ബിഹാറിലെ ബഗുസാരായ് എന്ന പ്രദേശത്ത് നടന്നത്. പാമ്പ് കടിയേറ്റ വ്യക്തിയുടെ വസ്ത്രത്തിനുള്ളില്‍ നിന്നും 16 മണിക്കുറുകള്‍ക്ക് ശേഷം കടിച്ച പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാമ്പിന്റെ കടയേറ്റ് മരണപ്പെട്ടത് 41 കാരനായ ധര്‍മ്മവീര്‍ യാദവ് എന്ന വ്യക്തിയാണ്. സംഭവം നടന്നത് വ്യാഴാഴ്ചയായിരുന്നു. പശുക്കള്‍ക്ക് തീറ്റ ശേഖരിക്കുന്നതിനിടെയായിരുന്നു ധര്‍മവീറിന് പാമ്പകടിയേറ്റത്. പാമ്പ്കടിയേറ്റുവെന്ന് മനസ്സിലാക്കിയ ഉടനെ വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി എന്നാല്‍ ആരോഗ്യ നിലയില്‍ മാറ്റമുണ്ടായില്ല. വൈകാതെ തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. എന്നാല്‍ Read More…
ഫ്രീകിക്കിലൂടെ റൊണാള്‍ഡോയ്ക്ക് വീണ്ടും ഗോള്‍ ; 900 ഗോളുകള്‍ തികയ്ക്കാന്‍ ഒരുഗോള്‍ അകലം ; റെക്കോഡും
ലോകഫുട്‌ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളായ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ഒരിക്കലും മടുപ്പിക്കാത്ത രണ്ടു കാര്യങ്ങള്‍ ചരിത്രം സൃഷ്ടിക്കലും റെക്കോഡ് തകര്‍ക്കലുമാണ്. സൗദി അല്‍ ഫെയ്ഹയ്ക്കെതിരെ 4-1 ന് തന്റെ ടീമിനെ നയിച്ച മത്സരത്തില്‍ അല്‍ നാസര്‍ ഫോര്‍വേഡ് ഒരു മികച്ച ഫ്രീ-കിക്ക് ഗോളിലൂടെ തന്റെ മഹത്വം ലോകത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. എതിര്‍ ഗോളിന്റെ താഴത്തെ മൂലയിലേക്ക് ഒരു അത്ഭുതകരമായ ഡിപ്പിംഗ് സ്ട്രൈക്ക് വലയിലാക്കിയപ്പോള്‍ റൊണാള്‍ഡോ, തന്റെ കരിയറിലെ 899-ാം ഗോളാണ് നേടിയത്. 900 ഗോളുകള്‍ എന്ന ചരിത്ര നാഴികക്കല്ലില്‍ Read More…









