Health

ഉറക്കകുറവുണ്ടോ? കാത്തിരിക്കുന്നതു കടുത്ത ആരോഗ്യ – ലൈംഗിക പ്രശ്‌നങ്ങള്‍

നല്ല ഉറക്കം കിട്ടാത്തവര്‍ പലരുമുണ്ട്. ആരോഗ്യമുള്ള ഒരു മനുഷ്യന്‍ ദിവസവും 7-8 മണിക്കൂര്‍ നേരം ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഇത് 12 മണിക്കൂറാണ്. നല്ലൊരു ശതമാനം ആളുകളെയും ഇന്ന് അലട്ടുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ് അല്ലെങ്കില്‍ സ്ലീപ് ഡിസോഡര്‍. ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. ഭാരം കൂടും – വണ്ണം കൂടുന്നതും ഉറക്കക്കുറവും തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിക്കേണ്ട കാര്യമില്ല. രണ്ടും തമ്മില്‍ അഭേദ്യബന്ധമാണ്. ഇത് ശരീരത്തില്‍ ഫാറ്റ് അടിഞ്ഞു കൂടാനും ഹോര്‍മോണ്‍ Read More…

Featured Movie News

ബിഗ് ബെൻ; യു.കെയുടെ മനോഹാരിതയിൽ ഒരു ഫാമിലി ത്രില്ലർ ഡ്രാമ

ബ്രയിൻട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോ അഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ബിഗ് ബെൻ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സിനിമാ താരങ്ങളായ പ്രിഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ , ആന്റണി വർഗീസ് (പെപ്പേ) എന്നിവർ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവഹിച്ചു. അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പ്രജയ് കമ്മത്ത് , എൽദോ തോമസ് ,സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ്. എൺപത്തഞ്ചു ശതമാനത്തോളം Read More…

Good News

‘ബൗളിങ്ങിന് കാലും, ബാറ്റിങ്ങിന് തോളും’; എട്ടാം വയസ്സില്‍ കൈകള്‍ നഷ്ടമായി ; പ്രതിസന്ധികൾക്ക് ആമിറിനെ തോൽപ്പിക്കാനാവില്ല

കൈകള്‍ രണ്ടും നഷ്ടമായിട്ടും ജീവിതത്തോട് പൊരുതി ക്രിക്കറ്റ് കളിക്കാരനായി മാറിയ അമീറിന്റെ ജീവിതം പ്രതിസന്ധികളില്‍ തളരാതെ മുന്നേറാന്‍ അനേകര്‍ക്ക് പ്രചോദനമാകും. കൈകളുടെ ശക്തി കാലുകള്‍ക്ക് നല്‍കിയ അയാള്‍ കാലു കൊണ്ടു ഒന്നാന്തരമായി പന്തെറിയും തോളിലും കഴുത്തിലുമായി ബാറ്റുകള്‍ ഉടക്കിവെച്ച് മികച്ച രീതിയില്‍ മിക്ക ഷോട്ടുകളും പുറത്തെടുത്ത് നന്നായി ബാറ്റും ചെയ്യും എട്ടാം വയസ്സില്‍ പിതാവിന്റെ തടിമില്ലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആമിറിന് ഇരുകൈകളും നഷ്ടപ്പെടുന്നത്. കൈകള്‍ ഇല്ലാതായതോടെ അയാള്‍ കൈകളുടെ ജോലി കാലുകള്‍ക്ക് കൊടുത്തു. ആരോടും സഹായം ചോദിക്കാതെ Read More…

Hollywood

ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ടോപ്ഗണ്‍- മാവ്‌റിക്കിന്റെ മൂന്നാം ഭാഗത്തിനായി നീക്കങ്ങള്‍ നടക്കുന്നു

ടോപ്ഗണ്‍-മാവ്‌റിക്കിന്റെ വന്‍ വിജയത്തെത്തുടര്‍ന്ന് സിനിമയുടെ മൂന്നാം ഭാഗത്തിനായി ചില നീക്കങ്ങള്‍ പാരാമൗണ്ട് നടത്തുന്നതായി റിപ്പോര്‍ട്ട്. സിനിമയുടെ സഹ-എഴുത്തുകാരന്‍ എഹ്‌റന്‍ ക്രൂഗര്‍ ചിത്രത്തിന് തിരക്കഥയെഴുതുന്നുണ്ടെന്ന് ഔട്ട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്ത ജോ കോസിന്‍സ്‌കി തന്നെ വീണ്ടും വന്നേക്കുമെന്നുമാണ് വൃത്തങ്ങള്‍ പറയുന്നത്. ചിത്രത്തില്‍ ലെഫ്റ്റനന്റ് ബ്രാഡ്‌ലി ‘റൂസ്റ്റര്‍’ ബ്രാഡ്ഷായി വേഷമിടുന്ന മൈല്‍സ് ടെല്ലര്‍, താനും ക്രൂസും മറ്റൊരു സിനിമയുടെ സാധ്യതയെക്കുറിച്ച് ‘ചില സംഭാഷണങ്ങള്‍’ നടത്തിയിരുന്നതായി 2022 ജൂലൈയില്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം എല്ലാ സാധ്യതകളും ടോംക്രൂയിസുമായി ബന്ധപ്പെട്ടിരിക്കുന്നു. Read More…

Hollywood

മൈക്കേല്‍ ജാക്‌സന്റെ ബയോപിക് അടുത്ത വര്‍ഷം ; ജാക്‌സനെ അവതരിപ്പിക്കുന്നത് അനന്തരവന്റെ മകന്‍ ജാഫര്‍

ഇതിഹാസ നര്‍ത്തകനും പാട്ടുകാരനുമായ മൈക്കേല്‍ ജാക്‌സന്റെ ബയോപിക് അടുത്ത വര്‍ഷം തീയേറ്ററിലെത്തും. ‘മൈക്കല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അന്റോയിന്‍ ഫുക്വയാണ്. മൈക്കല്‍ ജാക്‌സന്റെ അനന്തരവിന്റെ മകന്‍ ജാഫര്‍ ജാക്സണാണ് സിനിമയിലെ മൈക്കേല്‍ ജാക്‌സണെ അവതരിപ്പിക്കുന്നത്. ‘മൈക്കല്‍’ 2025 ഏപ്രില്‍ 18-ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും, ജനുവരി 22-ന് നിര്‍മ്മാണം ആരംഭിക്കും. ‘ബൊഹീമിയന്‍ റാപ്സോഡി’ യുടെ നിര്‍മ്മാതാവ് ഗ്രഹാം കിംഗ് ഉള്‍പ്പെടെ ബയോപിക്കുകളിലും സംഗീതത്തിലും ധാരാളം അനുഭവസമ്പത്തുള്ള ഒരു ടീമാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ബോണ്ട് ചിത്രം ‘സ്‌കൈഫാള്‍’, Read More…

Sports

അച്ഛന്‍ ആഗ്രഹിച്ചത് പട്ടാളക്കാരനാക്കാന്‍; സ്വര്‍ണ്ണ ചെയിന്‍ വിറ്റ് അമ്മ ക്രിക്കറ്റ് കിറ്റ് വാങ്ങി; ഇന്ന് ധ്രുവ് ജൂറല്‍ ഇന്ത്യന്‍ താരം

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത പിതാവ് മകനെ ഒരു സൈനികനാക്കി മാറ്റി രാജ്യസേവനത്തിന് വിടണമെന്നാണ് ആഗ്രഹിച്ചത്. മകന്‍ സൈന്യത്തില്‍ ചേരുകയോ സര്‍ക്കാര്‍ ജോലി നേടുകയോ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ ക്രിക്കറ്റ് കളിക്കാന്‍ ദൃഢനിശ്ചയം ചെയ്ത ജൂറലിന്റെ കണ്ണ് ക്രിക്കറ്റ് മൈതാനത്തായിരുന്നു. ഒടുവില്‍ പിതാവിനെ പോലെ മകനും രാജ്യത്തിന്റെ ജഴ്‌സി അണിയാനൊരുങ്ങുകയാണ്. ഇന്ത്യയിലെ മദ്ധ്യവര്‍ത്തി കുടുംബത്തില്‍ നിന്നും വരുന്ന ഏതൊരു താരത്തെയും പോലെ അനേകം പ്രതിസന്ധികളെ അതിജീവിച്ചാണ് യുപിക്കാരനായ ധ്രുവ് ജൂറലും ക്രിക്കറ്റ്താരമായി മാറിയത്. 14 വയസ്സുള്ളപ്പോള്‍, പിതാവ് Read More…

Celebrity

അല്ല, ഇതിലാരാ ഗർഭിണി ? അമല പോൾ പങ്കുവെച്ച ​ഫോട്ടോയ്ക്ക് താഴെ കമന്റുകളുടെ പ്രവാഹം

താന്‍ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് നടി അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഭര്‍ത്താവ് ജഗത് ദേശായിയും തന്റെയും ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടാണ് ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി ആ സന്തോഷവാര്‍ത്തയും അമല കുറിച്ചത്. ഇപ്പോഴിതാ ഭർത്താവിനെ കുടവയറിനെ കളിയാക്കി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ‘ഗർഭകാലത്ത് ഒരു പുരുഷന്റെ ആമാശയം ഭാര്യയുടേതിന് തുല്യമായി വളരുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു! ഇത് കെട്ടുകഥകൾ പൊളിച്ചെഴുതാനുള്ള സമയം. “അവൾ ഗർഭിണിയാണ്” മാത്രമല്ല, “ഞങ്ങൾ ഗർഭിണികളാണ്!” ക്ഷമിക്കണം ഭർത്താവെ’ . അമല കുറിച്ചു. വീഡിയോ Read More…

Oddly News

ഏഴ് വിവാഹങ്ങള്‍, 19 പേരക്കുട്ടികള്‍; ഇനിയും വിവാഹത്തിന് തയാറെന്ന് 112-കാരി,ആ​രോഗ്യരഹസ്യം വെളിപ്പെടുത്തുന്നു

വാര്‍ധക്യ കാലം വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കാലം തന്നെയാണ്. വളരെ സന്തോഷകരമായി ചിലവഴിയ്‌ക്കേണ്ട സമയം കൂടിയാണ് ഇത്. തന്റെ 112-ാം വയസില്‍ മലേഷ്യയില്‍ വളരെ സന്തോഷകരമായി കഴിയുന്ന വയോധികയാണ് സിതി ഹവ. മലേഷ്യയിലെ കജാങ് സെബിദാംഗ് നിവാസിയായ സിതി ഹവ എഴോളം പേരെയാണ് വിവാഹം ചെയ്തത്. സിതി ഹവയ്ക്ക് അവരുടെ ഏഴ് വിവാഹങ്ങളില്‍ നിന്നായി 58 നും 65 നും ഇടയില്‍ പ്രായമുള്ള അഞ്ച് മക്കളുണ്ട്. നിലവില്‍ തന്റെ ഇളയ മകനും മരുമകള്‍ക്കുമൊപ്പം ആണ് സിതി ഹവയുടെ Read More…

Health

നോണ്‍സ്റ്റിക് പാത്രത്തിലെ പാചകം ആരോഗ്യകരമല്ലേ? ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബംതന്നെ രോഗികളാകാം

പാചകത്തെ സ്‌നേഹിക്കുന്ന വീട്ടമ്മമാര്‍ക്ക് ഇന്ന് അടുക്കളയില്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഒഴിച്ചു കൂടാനാവില്ല. എണ്ണ ഇല്ലാതെയോ എണ്ണ കുറച്ച് ഉപയോഗിച്ചോ പാചകം ചെയ്യാമെന്നതാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍ പ്രിയങ്കരമാകാന്‍ കാരണം. എണ്ണ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍നിന്ന് അകന്നു നില്‍ക്കാമെന്ന ധാരണയും ഇതിനു പിന്നിലുണ്ട്. അതിനാല്‍ ആധുനിക പാചകത്തില്‍ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞു. ചീനച്ചട്ടിയായും തവയായും കലമായും ഒന്നിലധികം നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഇന്ന് മിക്ക വീടുകളിലുമുണ്ട്. ഇവയുടെ വിവിധതരം ശ്രേണികള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. വില്ലന്‍ പരിവേഷം ഭക്ഷണം Read More…