ചെന്നൈ: മലയാള സിനിമയിലെ സുപരിചിതനായ നടന്‍ ഷെയ്ന്‍ നിഗം തമിഴിലും അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മദ്രാസ്‌കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രംഗോലി എന്ന നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ച വാലി മോഹന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ വരാനിരിക്കുന്ന സിനിമയില്‍ ഷെയ്നെ കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് വാലി പറയുന്നു, ”എന്റെ സിനിമകളില്‍ പുതുമുഖങ്ങളെ കാസ്റ്റുചെയ്യാന്‍ ഞാന്‍ എപ്പോഴും താല്‍പ്പര്യപ്പെടുന്നു. ഷെയ്നെ മദ്രാസ്‌കാരനില്‍ നായകനാക്കാന്‍ ഞാന്‍ ആഗ്രഹിച്ചതിന്റെ Read More…
Month: January 2024
എന്നെന്നും പുതുമ; ആഭരണങ്ങളുടെ പുതുമ നിലനിര്‍ത്താന്‍ ചില വഴികളിതാ
ലക്ഷങ്ങളോളം വില വരുന്ന സ്വര്‍ണ്ണവും, രത്‌നവും വജ്രവും വരെ സ്ത്രീകളുടെ ആഭരണ ശേഖരത്തില്‍ ഉണ്ടാകും. എന്നാല്‍, ഇങ്ങനെ ആഭരണങ്ങള്‍ വാങ്ങിയാല്‍ മാത്രം പോരാ. അവയുടെ തിളക്കവും പുതുമയും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക സംരക്ഷണവും ആവശ്യമാണ്. എങ്കില്‍ മാത്രമേ വിശേഷാവസരങ്ങളില്‍ അണിയുമ്പോള്‍ അവ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കൂ. 1 .ബോഡി ലോഷനും മേക്കപ്പും പെര്‍ഫ്യൂമും ഉപയോഗിച്ച ശേഷമേ ആഭരണങ്ങള്‍ അണിയാവൂ. 2. ആഭരണങ്ങള്‍ ഊരുമ്പോള്‍ അവ മൃദുവായ തുണികൊണ്ട് തുടച്ചു വിയര്‍പ്പും എണ്ണയും മറ്റും നീക്കി ടിഷ്യുവില്‍ പൊതിഞ്ഞു സൂക്ഷിക്കാം. Read More…
ഷൊയ്ബ് മാലിക് പാക്‌നടി സന ജാവേദിനെ വിവാഹം കഴിച്ചു ; സാനിയാമിര്‍സയുമായി വേര്‍പിരിഞ്ഞു?
സാനിയ മിര്‍സയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ഷൊയ്ബ് മാലിക് പാകിസ്ഥാന്‍ നടി സന ജാവേദിനെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷൊയബ് തന്നെ പങ്കുവെച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടെന്നീസ് താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു നിഗൂഢമായ കഥ പങ്കിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് മാലിക്-മിര്‍സ വിവാഹ കഥയിലെ ഏറ്റവും പുതിയ സംഭവവികാസം വരുന്നത്. ഇത് ഇരുവരും വിവാഹമോചിതരായോ എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുയാണ്. ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന മൈക്രോബ്ലോഗിംഗ് വെബ്സൈറ്റ് എക്സിലെ തന്റെ ഔദ്യോഗിക Read More…
ഈ പേപ്പര്‍ക്ലിപ്പിന്റെ വില 33540 രൂപ ; വില കേട്ട് കണ്ണ് തള്ളി സോഷ്യല്‍മീഡിയ
വെറുമൊരു പേപ്പര്‍ക്ലിപ്പിന്റെ വില കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് സോഷ്യല്‍മീഡിയ. ഇറ്റാലിയന്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ പ്രാഡയുടെ പേപ്പര്‍ ക്ലിപ്പാണ് വിലയുടെ പേരില്‍ നെറ്റിസണ്‍സിന്റെ കണ്ണ് തള്ളിച്ചിരിയ്ക്കുന്നത്. വെള്ളിയില്‍ തീര്‍ത്ത ഈ പേപ്പര്‍ ക്ലിപ്പിന് 370 യൂറോ (33540 രൂപ) യാണ് വില നിശ്ചയിച്ചിരിക്കുന്നത്. 6.25 സെന്റീമീറ്റര്‍ നീളവും 2.25 സെന്റീമീറ്റര്‍ വീതിയും മാത്രമാണ് ഈ പേപ്പര്‍ക്ലിപ്പിനുള്ളത്. പ്രാഡയുടെ ബ്രാന്‍ഡ് ലോഗോ ഈ പേപ്പര്‍ ക്ലിപ്പില്‍ പതിപ്പിച്ചിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളാണ് ഇതിന്റെ വില അറിഞ്ഞ ശേഷം വരുന്നത്. നിങ്ങള്‍ക്ക് Read More…
പൂവര്‍തിംഗ്‌സിലെ നഗ്നതയും ലൈംഗിക രംഗങ്ങളും ആവശ്യകതയായിരുന്നു’ ; ന്യായീകരിച്ച് നടി എമ്മസ്‌റ്റോണ്‍
ഓസ്‌ക്കര്‍ ജേതാവായ നടി എമ്മസ്‌റ്റോണ്‍ കരിയറിന്റെ ഭൂരിഭാഗവും നഗ്നയായി അഭിനയിക്കാന്‍ മടി കാട്ടിയിട്ടുള്ള താരമാണ്. 2016 ല്‍ ലാലാ ലാന്റിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള ഓസ്‌ക്കര്‍ കരസ്ഥമാക്കിയ എമ്മ പക്ഷേ ഇത്തവണ ഓസ്‌ക്കര്‍ നോമിനേഷന് എത്തിയിരിക്കുന്ന പൂവര്‍ തിംഗ്‌സിലെ വേഷത്തില്‍ നഗ്നതയും ലൈംഗികതയും സിനിമയില്‍ ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നെന്ന് ന്യായീകരിക്കുന്നു. നഗ്നതയുടേയും ലൈംഗികതയുടേയും അതിരുകളെല്ലാം ഭേദിച്ച സിനിമ എന്നായിരുന്നു പൂവര്‍ തിംഗ്‌സിനെക്കുറിച്ച് ഉയര്‍ന്ന ആരോപണം. പൂവര്‍ തിംഗ്‌സില്‍ ബെല്ലാ ബക്‌സ്റ്ററായി എത്തുന്ന നടി ക്യാമറയ്ക്ക് മുന്നില്‍ മുഖത്തോടു മുഖം Read More…
ഫെബ്രുവരിയില്‍ വിവാഹിതാകുമോ? രശ്മികയുമായുള്ള വിവാഹത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട
ഒടുവില്‍ രശ്മിക മന്ദാനയുമായുള്ള വിവാഹ നിശ്ചയത്തെക്കുറിച്ച് മൗനം വെടിഞ്ഞു വിജയ് ദേവരകൊണ്ട. തന്റെയും രശ്മിക മന്ദന്നയുടെയും വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ നടക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ തങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് ‘കുഷി’ താരം തുറന്നു പറഞ്ഞു. ഫെബ്രുവരിയില്‍ ഞാന്‍ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പലതവണ ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും ഇരുവരും തങ്ങളുടെ ബന്ധം ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇരുവരും വിവാഹിതരാകുന്നെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നതിന് ശേഷം ഇരുവരും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അടുത്തിടെ Read More…
രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; 15 പ്രതികളും കുറ്റക്കാർ
മാവേലിക്കര: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. കൊലപാതകം നടന്നത് 2021 ഡിസംബർ 19ന് പുലർച്ചെയാണ്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവ് കെ.എന്‍ ഷാന്‍ കൊല്ലപ്പെട്ടതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് രഞ്ജിത്തും കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തിയ സംഘത്തിലെ നാലു പേര്‍ രഞ്ജിത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.
പുരുഷനുമാത്രമല്ല, സ്ത്രീകള്‍ക്കും കരുത്തുപകരും കന്മദം
ആയുര്‍വേദ ആചാര്യന്മാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ലൈംഗിക ജീവിതം കരുത്തുള്ളതാകാന്‍ സഹായിക്കുന്ന ഉത്തമ പ്രകൃതി ഔഷധമാണ് കന്മദം. ധാതുക്കളാണ് കൂടുതലായി കന്മദത്തിലടങ്ങിയിരിക്കുന്നത്. ഭാരത്തില്‍ ഹിമാലയത്തിലെ മലഞ്ചെരിവുകളിലെ പാറകള്‍ക്കിടയിലൂടെ ഊറിവരുന്ന അവസ്ഥയിലാണ് കന്മദം ലഭിക്കുന്നത്. പശപശപ്പോടുകൂടിയ കന്മദം ചുവപ്പ്, കറുപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.നേപ്പാള്‍, പാക്കിസ്ഥാന്‍, ടിബറ്റ്, ചൈന എന്നിവിടങ്ങളിലെ പര്‍വതപ്രദേശങ്ങളില്‍ നിന്നും കന്മദം ലഭിക്കുന്നുണ്ട്. നോര്‍വേയിലും ഇത് ലഭ്യമാണ്. കന്മദം ലഭിക്കുന്ന സ്ഥലങ്ങളിലുള്ള വ്യത്യാസമനുസരിച്ച് കന്മദത്തിന്റെ ഗുണങ്ങളിലും ചെറിയ വ്യത്യാസങ്ങളുണ്ടായിരിക്കും. കന്മദം ഊറിവരുന്ന പാറകളുടെ വ്യത്യാസമാണിതിന് Read More…
ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരെ പഞ്ഞിക്കിട്ട് യുവതി ; വീഡിയോ വൈറല്‍
ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരുമായി തല്ലുണ്ടാക്കുന്ന ജീവനക്കാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷക്കോരിയ എല്ലി എന്ന യുവതിയാണ് വീഡിയോയിലുള്ളത്. അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിലെ ഒരു കോഫി ഷോപ്പിലെ വീഡിയോയാണ് പുറത്ത് വന്നത്. ‘എന്റെ സാധനങ്ങള്‍ തരൂ’ എന്നാവശ്യപ്പെട്ട് യുവതി കോഫി ഷോപ്പിലെ സ്റ്റോറിന്റെ പുറകിലേക്ക് പോകുന്നു. അവിടെയുള്ളവര്‍ അവളെ തള്ളി മാറ്റുന്നത് കാണാം. യുവതി കസേരയെടുത്ത് മാനേജരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, പെട്ടെന്ന് മറ്റൊരാള്‍ ഇടപെട്ട് കസേര വാങ്ങിവച്ചു. ഇതിനിടെ ചിലര്‍ അവളെ നിലത്തേക്ക് Read More…









