Sports

പെനാല്‍റ്റി ഇതരഗോളുകളുടെ എണ്ണം 764 ആയി ; മെസ്സി ക്രിസ്ത്യാനോയുടെ റെക്കോഡ് മറികടന്നു…!

രണ്ട് പതിറ്റാണ്ടിലേറെയായി പോരാടുന്ന മെസ്സിയും റൊണാള്‍ഡോയും അവരുടെ അവിശ്വസനീയമായ നേട്ടങ്ങളിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തുന്നത് തുടരുക യാണ്. പ്രായം തനിക്ക് ഒരു തടസ്സമല്ലെന്ന് ഇരുവരും തെളിയിച്ചു കൊണ്ടിരിക്കു കയാണ്. 38 കാരനായ അര്‍ജന്റീനിയന്‍ ഇതിഹാസം കരിയര്‍ മെച്ചപ്പെടുത്തുക മാത്രമല്ല, ബദ്ധവൈരിയായ റൊണാള്‍ഡോയെ മറികടക്കുകയും ചെയ്തു.

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റിയില്ലാത്ത ഗോളുകള്‍ നേടിയ കളിക്കാര നായിക്കൊണ്ടാണ് മെസ്സി റൊണാള്‍ഡോയെ മറികടന്നത്. 764 ഫീല്‍ഡ്‌ഗോളുക ളോടെയാണ് മെസ്സി റൊണാള്‍ഡോയുടെ 763 ഗോളിന്റെ റെക്കോഡ് മറികടന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. റൊണാള്‍ഡോയേക്കാള്‍ 167 മത്സരം കുറച്ചാണ് മെസ്സി കളിച്ചതെന്നാണ്.

എന്നാല്‍ റെക്കോര്‍ഡുകള്‍ അവിടെ അവസാനിക്കുന്നില്ല. നിലവില്‍ എംഎല്‍എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയില്‍ കളിക്കുന്ന മെസ്സി, കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് തവണയാണ് ഇരട്ടഗോളുകള്‍ നേടിയത്. ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരായ അദ്ദേഹത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍, ലിറ്റില്‍ മാസ്റ്റര്‍ 68 ടച്ചു കള്‍ നേടിയിട്ടുണ്ടെന്നും രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ടെന്നും ലക്ഷ്യത്തിലേക്ക് 5 ഷോട്ടു കള്‍ എടുത്തിട്ടുണ്ടെന്നും ഒരു അസിസ്റ്റ് നല്‍കിയെന്നും അവര്‍ വെളിപ്പെടു ത്തുന്നു.

ആ അസിസ്റ്റോടെ മെസ്സിയുടെ കരിയര്‍ അസിസ്റ്റ് നമ്പര്‍ 386 ആയി, 400 അസിസ്റ്റുകളി ലേക്ക് താരത്തിന് മിക്കവാറും ഈ സീസണില്‍ തന്നെ എത്താനായേക്കും. ഈ നാഴിക ക്കല്ലിലേക്ക് 14 എണ്ണത്തിന്റെ കുറവേയുള്ളൂ. മറ്റൊരു സജീവ കളിക്കാരനും 300 പോലും നേടിയിട്ടില്ല. നിലവില്‍ കരിയറില്‍ 874 ഗോളുകളുള്ള മെസ്സി 900 ഗോളുകളിലേക്ക് അടുക്കുകയാണ്. അതിന് ഇനി 26 ഗോളുകള്‍ കൂടി മതിയാകും.