Crime

ആദ്യം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടും, പിന്നെ ലക്ഷങ്ങള്‍ ചോദിക്കും; വ്യാജ ബലാത്സംഗ കേസില്‍ 2 പെൺകുട്ടികൾ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ആഗ്രയിൽ വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച രണ്ട് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരു പെൺകുട്ടി യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും അതിനുശേഷം ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. യുവാവിനോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകാത്തതിനെ തുടർന്ന് ബലാത്സംഗക്കേസിൽ കുടുക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പെൺകുട്ടി എത്മദ്ദൗള പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നുവെന്നും അജയ് തോമർ എന്നയാൾ തന്നെ അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്തതായി ആരോപിച്ച് പരാതിതന്നെന്നും ഡിസിപി സൂരജ് കുമാർ റായ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളുടെ സത്യാവസ്ഥ പുറത്ത് വന്നത്.

പെൺകുട്ടിയുടെ പരാതിയിൽ നടപടിയെടുത്ത പൊലീസ് അജയ് തോമറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായി ഡിസിപി അറിയിച്ചു. ഇതിന് ശേഷം തോമറിന്റെ കുടുംബം പോലീസിനെ കാണുകയും ചില കോൾ റെക്കോർഡിംഗുകൾ നൽകുകയും തങ്ങളുടെ മകനെ കുടുക്കിയതാണെന്ന് അവകാശപ്പെടുകയും ചെയ്തു. ആദ്യം 15 ലക്ഷം രൂപയാണ് പെൺകുട്ടി ആവശ്യപ്പെട്ടതെന്നും ഇപ്പോൾ 5 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നതെന്നും തോമർ പറഞ്ഞു. ഈ കേസിൽ പോലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് രണ്ട് പെൺകുട്ടികളുടെ മുഴുവൻ സത്യവും പുറത്തുവന്നതെന്ന് ഡിസിപി പറഞ്ഞു. രണ്ട് പെൺകുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.