ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ‘19 മിനിറ്റ് 4 സെക്കൻഡ് വീഡിയോ’ എന്നപേരില്‍പ്രചരിക്കുന്ന വീഡിയോക്ലിപ്പ് കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. നവംബര്‍ അവസാനം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇപ്പോളും പല പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്. ഇതിനെതിരേ ഹരിയാന പൊലീസാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
9 മിനിറ്റ് 4 സെക്കൻഡ് വീഡിയോയില്‍ എന്താണ് ?
യുവദമ്പതികളുടെ സ്വകാര്യ രംഗങ്ങളടങ്ങിയ എംഎംഎസ് ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ അശ്ലീലമോ ആക്ഷേപകരമോ ആയ ഉള്ളടക്കം അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ ഇത് എഐ വിഡിയോ ആണെന്ന് വാദിക്കുമ്പോള്‍, വ്യക്തമായ സംഭാഷണ ശകലങ്ങളുണ്ടെന്നും ദൃശ്യങ്ങള്‍ ഒറിജിലനാണെന്നുമാണ് മറ്റുചിലര്‍ അവകാശപ്പെടുന്നത്.
sweet_zannat എന്ന ഇന്‍സ്റ്റഗ്രാം ഇന്‍റഫ്ലുവന്‍സറുടേതാണ് ദൃശ്യങ്ങള്‍ എന്ന തരത്തിലും പ്രചാരണമുണ്ട് . എന്നാല്‍ തൊട്ടുപിന്നാലെ യുവതി ഇക്കാര്യം നിഷേധിക്കുകയും ഉപദ്രവിക്കുന്നതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ‘ഞാനും ഇവളും ഒരുപോലെയാണോ? അല്ല! പിന്നെ എന്തിനാണ് എന്റെ കമന്റ് സെക്ഷനിൽ ആളുകൾ ’19 മിനിറ്റ്’ എന്ന് കമന്‍റിടുന്നത്?’ – ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ യുവതി പറഞ്ഞു. ഇതുപോലെ മറ്റ് പല സ്ത്രീകളുടെ പേരിലും ഇതേ വീഡിയോ പ്രചരിക്കുന്നുണ്ട്.
‘ഇന്ത്യക്കാർക്ക് പൊലീസിന്റെ അടിയന്തര സന്ദേശം!’ എന്ന തലക്കെട്ടിലാണ് ഹരിയാന എൻസിബി സൈബർ സെൽ ഓഫീസർ അമിത് യാദവ് വൈറല്‍ വിഡിയോയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പങ്കിട്ടത്. വീഡിയോ കാണുകയോ പങ്കിടുകയോ ചെയ്യുന്നതിന് മുന്‍പ് ചിന്തിക്കണമെന്നും ഇത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നത് ഗുരുതര സൈബര്‍ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള ശിക്ഷകളും അദ്ദേഹം വിശദമാക്കുന്നുണ്ട്. വിഡിയോ എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഒരു ഫോട്ടോയോ വിഡിയോയോ എഐ ജനറേറ്റഡ് ആണോ എന്ന് siteengine.com എന്ന വൈബ്സൈറ്റ് വഴി പരിശോധിക്കാമെന്നും വ്യക്തമാക്കുന്നു.




