Movie News

സിനിമയില്‍ 17 കട്ടുകള്‍, കലാപരംഗങ്ങളും വില്ലന്റെ പേരുമാറ്റവും ; ഇന്നു മുതല്‍ എംപുരാന്റെ പുതിയ പതിപ്പ്

വന്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ മലയാളം ബ്ലോക്ക്ബസ്റ്റര്‍ ‘എമ്പുരാന്‍’ സിനിമയുടെ ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കുക സിനിമയുടെ എഡിറ്റ് ചെയ്ത പതിപ്പ്. വില്ലന്റെ പേരുമാറ്റം ഉള്‍പ്പെടെ 17 കട്ടുകളോടെയാണ് ചിത്രം ഇപ്പോള്‍ വീണ്ടും എഡിറ്റ് ചെയ്തത്. രണ്ട് മിനിറ്റ് കുറവുള്ള പുതുക്കിയ പതിപ്പ് മാര്‍ച്ച് 31 തിങ്കളാഴ്ച മുതല്‍ സ്‌ക്രീനിംഗ് ആരംഭിക്കും.

പ്രശ്നം പരിഹരിക്കുന്നതിനായി, ആരുടെയും വികാരം വ്രണപ്പെടുത്താതിരിക്കാന്‍ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്ത് മാര്‍ച്ച് 30 ഞായറാഴ്ച മോഹന്‍ലാല്‍ ഒരു പ്രസ്താവന പുറത്തിറക്കി. സിനിമയുമായി ബന്ധപ്പെട്ട് 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയില്‍ സിനിമയില്‍ എഡിറ്റിംഗ് വരുത്തുമെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീം സ്ഥിരീകരിച്ചു.

മാര്‍ച്ച് 28 വ്യാഴാഴ്ചയായിരുന്നു എംപുരാന്‍ തീയേറ്ററില്‍ എത്തിയത്. എന്നാല്‍ റിലീസ് ചെയ്ത് രണ്ടാം ദിനം സിനിമയെയും മോഹന്‍ലാലിനെയും സംവിധായകന്‍ പൃഥ്വിരാജി നെയും വിമര്‍ശിച്ച് ആര്‍എസഎസ് മുഖപത്രം ഓര്‍ഗനൈസര്‍ രംഗത്ത് വരികയായി രുന്നു. സിനിമയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കലാപങ്ങളും ചിത്രീകരി ക്കുന്ന ചില രംഗങ്ങള്‍ വെട്ടിമാറ്റുകയും എതിരാളിയായ ബാബ ബജ്രംഗിയുടെ പേര് മാറ്റുകയും ചില ഡയലോഗുകള്‍ നിശബ്ദമാക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്.

ചിത്രം സെന്‍സര്‍ പാസായെന്നും ഒരു വിഭാഗം ആളുകളുടെ വികാരം വ്രണപ്പെടാതി രിക്കാനാണ് വെട്ടിലായതെന്നും നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ നേരത്തെ പറഞ്ഞിരുന്നു. സംവിധായകനും നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍ സിനിമ വെട്ടിക്കുറയ്ക്കാന്‍ സമ്മതിച്ചതായിട്ടും മോഹന്‍ലാല്‍ മാപ്പു പറഞ്ഞ് രംഗത്ത് വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തന്റെ സിനിമകള്‍ ഒരിക്കലും രാഷ്ട്രീയ, മത വിഭാഗങ്ങളോട് വിദ്വേഷം പരത്തില്ലെന്ന് മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഉറപ്പ് നല്‍കി. അവരുടെ സ്‌നേഹവും വിശ്വാസവും താന്‍ വിലമതിക്കുന്നുവെന്നും അര്‍ത്ഥവത്തായ സിനിമ നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധ മാണെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്കിടയിലും എല്‍2ഇ വന്‍ ഹിറ്റായി, രണ്ട് ദിവസം കൊണ്ട് 100 കോടി കടന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *