ഉംറ വിസ ഉപയോഗിച്ച് മെക്കയിലേക്കുള്ള ഇസ്‌ളാമിക തീര്‍ത്ഥാടകര്‍ എന്ന വ്യാജേനെ സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച യാചകസംഘത്തെ തടഞ്ഞു. തീര്‍ത്ഥാടനത്തിന്റെ മറവില്‍ ഭിക്ഷാടനത്തിനായി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
പാകിസ്താന്‍കാരായ 16 വ്യക്തികളാണ് പിടിയിലായത്. സംഘത്തില്‍ ഒരു കുട്ടിയും ഉണ്ടായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനില്‍ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഈ യാചകരെ നീക്കം ചെയ്തുകൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു. ഇമിഗ്രേഷന്‍ പ്രക്രിയയിലാണ് ഇവര്‍ ഭിക്ഷാടനത്തിനായിട്ടാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യം ഇവര്‍ സമ്മതിച്ചു.
ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പകുതി തങ്ങളുടെ യാത്രാസൗകര്യം ഒരുക്കുന്ന ഏജന്റുമാര്‍ക്ക് നല്‍കണം എന്ന കരാറിലാണ് ഇവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയത്. ഭിക്ഷാടകരെ അനധികൃതമായി വിദേശത്തേക്ക് കടത്തുന്നുണ്ടെന്ന് ഓവര്‍സീസ് പാകിസ്ഥാനികളുടെയും മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെയും വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ അറസ്റ്റുകള്‍.
നിരവധി ആളുകള്‍ ഉംറ വിസയില്‍ സൗദി അറേബ്യ സന്ദര്‍ശിക്കുകയും ഭിക്ഷാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു,” കഴിഞ്ഞ മാസം സെനറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ പാകിസ്താന്റെ ഓവര്‍സീസ് സെക്രട്ടറി സീഷന്‍ ഖന്‍സാദ വിശദീകരിച്ചു. ഈ അറസ്റ്റുകള്‍ കാരണം ജയിലുകള്‍ തിങ്ങിനിറഞ്ഞതായി ഇറാഖി, സൗദി അംബാസഡര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.