വടക്കുകിഴക്കൻ ബ്രസീലിൽ ജീവിച്ചിരുന്നതും 113 ദശലക്ഷം വർഷം പഴക്കമുള്ളതുമായ ‘നരക ഉറുമ്പിന്റെ’ ഫോസിൽ കണ്ടെത്തി ശാസ്ത്രജ്ഞർ. കറൻ്റ് ബയോളജി ജേണലിൽ ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഗവേഷകർ രേഖപെടുത്തിയിരിക്കുന്നത്. ശാസ്ത്രലോകം ഇന്നോളം കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ഉറുമ്പിന്റെ സ്പെസിമെൻ ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ചുണ്ണാമ്പുകല്ലിൽ സൂക്ഷിച്ചിരുന്ന ഹെൽ ഉറുമ്പുകൾ, ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ മാത്രം ജീവിച്ചിരുന്ന വംശനാശം സംഭവിച്ച ഉപകുടുംബമായ ഹൈഡോമിർമെസിനേയിലെ അംഗമാണ്.
“അങ്ങനെ ഞങ്ങളുടെ ടീം ഒരു പുതിയ ഇനം ഉറുമ്പിന്റെ ഫോസിൽ കണ്ടെത്തിയിരിക്കുകയാണ്. പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇനം ശാസ്ത്രത്തിന് അറിയാവുന്ന ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ഉറുമ്പുകളുടെ ഇനത്തിൽപെട്ടവയാണ് ” മ്യൂസിയു ഡി സൂലോജിയ ഡാ യൂണിവേഴ്‌സിഡേറ്റ് ഡി സാവോ പോളോയിലെ എഴുത്തുകാരൻ ആൻഡേഴ്സൺ ലെപെക്കോ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ പ്രാണികളുടെ ഫോസിൽ ശേഖരമായ ക്രാറ്റോ രൂപീകരണം ഗവേഷകർ ആസൂത്രിതമായി പരിശോധിച്ചപ്പോഴാണ് ഈ മാതൃക കണ്ടെത്തിയത്. അസാധാരണമായ ഫോസിൽ സംരക്ഷണത്തിന് പേരുകേട്ട ഒരു നിക്ഷേപമാണിത്. ഈ ശേഖരം മ്യൂസിയം ഡി സൂലോജിയ ഡാ യൂണിവേഴ്സിഡേ ഡി സാവോ പോളോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കണ്ടുപിടിത്തം ഉറുമ്പുകളുടെ പരിണാമത്തെക്കുറിച്ചുള്ള അറിവിനെയും കാലത്തിലൂടെയുള്ള അവയുടെ ജൈവഭൂമിശാസ്ത്രത്തെയും വെല്ലുവിളിക്കുന്നതാണ്. ഇതിനു മുൻപ് ഏറ്റവും പഴക്കം ചെന്ന ഉറുമ്പുകളെ ഫ്രാൻസിൽ നിന്നും ബർമ്മയിൽ നിന്നുമാണ് കണ്ടെത്തിയത്. ചുണ്ണാമ്പുകല്ലിന് പകരം അവ ആമ്പറിലാണ് സൂക്ഷിച്ചിരുന്നത്.
ഈ കണ്ടുപിടുത്തതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് വംശനാശം സംഭവിച്ച പുരാതന ഹെൽ ആന്റിനെ കുറിച്ചാണെന്നുള്ളതാണ് എന്നതാണ്. പുരാതന വംശത്തിൻ്റെ ഭാഗമാണെങ്കിലും, ഈ ഇനം വളരെ പ്രത്യേകമായ ശരീരഘടനാപരമായ സവിശേഷതകൾ പ്രദർശിപ്പിച്ചിരുന്നവയാണ്.
ബ്രസീലിലെ ഇവയുടെ സാന്നിധ്യം വ്യാപകമായി ഈ പ്രദേശത്ത് ഉണ്ടായിരുന്നെന്നും വൈവിധ്യവത്കരിക്കപ്പെടുകയും ചെയ്തുവെന്നതിനുള്ള തെളിവാണെന്നാണ് സംഘം പറയുന്നത്. ഫോസിൽ രേഖയിൽ ഉറുമ്പുകളുടെ ആദ്യകാല പരിണാമം നടന്നു എന്നതിനുള്ള ഏറ്റവും പൂർണ്ണമായ തെളിവാണിത്. “ആമ്പറിൽ നിന്ന് ഹെൽ ഉറുമ്പുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഇത് ആദ്യമായാണ് ഒരു റോക്ക് ഫോസിലിൽ നിന്നു ഇത് ദൃശ്യവത്കരിക്കുന്നത്,” ലെപെക്കോ പറഞ്ഞു.ഗവേഷണ സംഘം ഒരു വസ്തുവിൻ്റെ ഉൾ ഭാഗം കാണാൻ എക്സ്-റേയിലൂടെ ഉപയോഗിക്കുന്ന 3D ഇമേജിംഗ് ടെക്നിക്കായ മൈക്രോ-കംപ്യൂട്ടഡ് ടോമോഗ്രഫി ഇമേജിംഗ് നടത്തിയതിലൂടെയാണ് പുതുതായി കണ്ടെത്തിയ ഉറുമ്പിന് ഹെൽ ഉറുമ്പുകളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.
“ഹെൽ ഉറുമ്പിൻ്റെ ഭക്ഷണ കഴിക്കുന്നതിലുള്ള സവിശേഷതകളാണ് ഞങ്ങളെ ഞെട്ടിച്ചത്. ഈ ആദ്യകാല ഉറുമ്പുകൾ പോലും അവരുടെ എതിരാളികളിൽ നിന്ന് വളരെ വ്യത്യസ്തമായി വളരെ സങ്കീർണ്ണമായ ഇരപിടിക്കൽ രീതിയാണ് ആവിഷ്കരിച്ചിരുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്” ഗവേഷകർ കൂട്ടിച്ചേർത്തു.