Featured Movie News

മഹാരാജ ബോക്‌സോഫീസില്‍ വാരിയത് 100 കോടി ; വിജയ്‌സേതുപതി അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

ജൂണ്‍ 14 ന് തീയേറ്ററുകളില്‍ എത്തിയ മഹാരാജ ബോക്‌സോഫീസില്‍ നേടിയത് 100 കോടിയോളം കളക്ഷനാണ്. തമിഴ്‌നാടിന് പുറമേ കേരളം, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും സിനിമ വന്‍വിജയം നേടി.

ബോക്‌സോഫീസില്‍ മിന്നിയ സിനിമ ഇപ്പോള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയാണെന്നും അമീര്‍ഖാന്‍ നായകനാകുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ സിനിമയില്‍ വിജയ് സേതുപതി പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ അഭിനയിച്ചതെന്നാണ് സൂചനകള്‍.

സിനിമയുടെ മൊത്തം ബഡ്ജറ്റ് 20 കോടി രൂപയാണ്. സിനിമയ്ക്കായി വിജയ്‌സേതുപതി പ്രതിഫലം ഒന്നും വാങ്ങിയില്ലെന്നാണ് പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിനിമയുടെ ബജറ്റില്‍ നിന്നും ഒരു രൂപ പോലും കൂടാതിരിക്കുന്നതിന് വേണ്ടിയായിരുന്നു നടന്‍ പ്രതിഫലം വാങ്ങാതിരുന്നത്. പകരം ബോക്‌സോഫീസില്‍ സിനിമ വിജയിക്കുകയാണെങ്കില്‍ ലാഭവിഹിതം വാങ്ങമെന്നായിരുന്നു മറുപടി.

നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത സിനിമ വിജയ് സേതുപതിയുടെ അമ്പതാം സിനിമയായിരുന്നു. വിജയ് സേതുപതിയെ കൂടാതെ അനുരാഗ് കശ്യപും മംമ്താമോഹന്‍ദാസും സിനിമയുടെ ഭാഗമായിരുന്നു.