Celebrity

‘ഓം ശാന്തി ഓശാന’യ്ക്ക് 10 വയസ് ; ‘ഇന്നും പലരും എന്നെ പൂജ എന്നാണ് വിളിക്കുന്നത്’, കുറിപ്പുമായി നസ്രിയ

ബാലതാരമായെത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19-ാം വയസ്സില്‍ നടി വിവാഹിതയാകുന്നത്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് വമ്പന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും.

സിനിമകളില്‍ പഴയതു പോലെ താരം അത്ര സജീമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ. നടിയുടെ മിക്ക ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോള്‍ തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഓം ശാന്തി ഓശാനയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നസ്രിയ. ഓം ശാന്തി ഓശാന ഇറങ്ങി പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ചും ചിത്രത്തെ കുറിച്ചുമൊക്കെ വികാരനിര്‍ഭരമായ കുറിപ്പുമായി നസ്രിയ എത്തിയത്.’

‘ ഒരു പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ ഓം ശാന്തി ഓശാന…ഇന്നും പലരും എന്നെ പൂജ എന്നാണ് വിളിക്കുന്നത്… അത് ഇപ്പോഴും എന്നെ ഞെട്ടിക്കുന്നു… ഒരു റൗഡി ബേബിയായിരുന്ന അവള്‍ എല്ലാവരുടേയും പ്രിയപ്പെട്ടവള്‍ ആയിരുന്നു….ഓ എന്റെ ..അവള്‍ സ്‌നേഹിച്ച വഴി…എന്നിലും പൂജയിലും അവളുടെ സ്‌നേഹത്തിലും വിശ്വസിച്ച എല്ലാവര്‍ക്കും ഞാന്‍ എന്നേക്കും നന്ദിയുള്ളവളായിരിക്കും….എന്റെ പരമാവധി ഇനിയും ഞാന്‍ ശ്രമിക്കും…എന്റെ ഹൃദയത്തോടും ഒരുപാട് പെണ്‍കുട്ടികളുടെ ഹൃദയത്തോടും അടുപ്പമുള്ള കഥാപാത്രമാണ് പൂജ. ” – എന്നാണ് നസ്രിയ തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് കുറിയ്ക്കുന്നത്.

ജൂഡ് ആന്തണി ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓം ശാന്തി ഓശാന. നസ്രിയ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തില്‍ നായകനായത് നിവിന്‍ പോളിയായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആന്റെ സുന്ദരനികി എന്ന തെലുങ്ക് സിനിമയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. സൂര്യയും ദുല്‍ഖറും ഒന്നിയ്ക്കുന്ന സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് നസ്രിയയുടെ ഏറ്റവും പുതിയ പ്രൊജക്ട്.