ഇരപിടിക്കുന്ന കാര്യത്തിൽ സിംഹങ്ങളോളം കഴിവുള്ള മാംസഭുക്കുകൾ ഇല്ലെന്ന് തന്നെ പറയാം. കാരണം ഇരയെ തക്കം പാർത്തു വേട്ടയാടാൻ സിംഹങ്ങൾക്ക് പ്രത്യേക കഴിവാണ്. എന്നാൽ ഇത്തരം വേട്ടയാടൽ സന്ദർഭങ്ങളിൽ പെൺസിംഹമാണ് ബഹുകേമികൾ എന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ഏതായാലും ഈ തെറ്റുദ്ധാരണകൾ എല്ലാം മാറ്റികുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. പെൺസിംഹത്തിന് കഴിയാത്തത് ആൺസിംഹം ഞൊടിയിടയിൽ സാധിച്ചെടുത്തു എന്നാണ് വീഡിയോ കാണുമ്പോൾ നമ്മുക്ക് മനസ്സിലാകുന്നത്.
കണ്മുന്നിലൂടെ പായുന്ന കാട്ടുപോത്തുകളെ സെക്കന്റുകളോളം ലക്ഷ്യമിട്ടിട്ടും പെൺസിംഹത്തിന് പിടികൂടാൻ കഴിയാതെ വരുന്നതും എന്നാൽ ഇതിനിടയിൽ പാഞ്ഞെത്തുന്ന ആൺസിംഹം ഞൊടിയിടയിൽ ഇരയെ കീഴടക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്.
@Wildlife Uncensored എന്ന എക്സ് അക്കൗണ്ടാണ് കൗതുകമുണർത്തുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോയുടെ തുടക്കത്തിൽ ഒരു വന്യജീവി സങ്കേതമെന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒരു പെൺസിംഹത്തിൻ്റെ കൺമുന്നിലൂടെ ഒരു കൂട്ടം കാട്ടുപോത്തുകൾ കുതിച്ചുചാടി ഓടുന്നു. എന്നാൽ മിനുട്ടുകൾ നോക്കിയിരുന്നിട്ടും പെൺസിംഹം ഒരു മൃഗത്തെപോലും ആക്രമിക്കുന്നില്ല. തന്റെ മുന്നിലൂടെ പായുന്ന മൃഗങ്ങളിൽ ഒന്നിലേക്ക് ചാടാൻ പറ്റിയ നിമിഷത്തിനായി അവൾ കാത്തിരിക്കുന്നപോലെയാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്.
എന്നാൽ ഈ സമയം കാണികളെ ഞെട്ടിച്ചുകൊണ്ട് ഒരു ആൺസിംഹം പ്രത്യക്ഷപ്പെടുകയും കുതിച്ചുപായുന്ന കാട്ടുപോത്തുകളിൽ ഒന്നിനെ നിമിഷനേരംകൊണ്ട് കീഴടക്കുകയും ചെയ്യുന്നു. ഈ സമയം വീഡിയോ പകർത്തുന്നവർ പെൺസിംഹത്തിന്റെ അവസ്ഥയോർത്ത് ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം.
“പെണ്ണുങ്ങളുടെ ഷോപ്പിംഗ് vs ആണുങ്ങളുടെ ഷോപ്പിംഗ്” എന്നു രസകരമായി കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇരയെ പിടിക്കുന്ന പ്രക്രിയയെ ഷോപ്പിംഗ് എന്ന് സൂചിപ്പിച്ച്, മനുഷ്യനും സിംഹങ്ങളും തമ്മിലുള്ള വ്യത്യാസംകൂടി ഈ പോസ്റ്റ് എടുത്തുകാണിക്കുകയാണ്.
വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. ഒരു ഉപഭോക്താവ് കുറിച്ചു” അല്ലേലും നല്ലതെന്താണെന്ന് മനസ്സിലാക്കാൻ പുരുഷന്മാർ എപ്പോഴും 10 സെക്കൻഡേ എടുക്കാറുള്ളു. അതുകൊണ്ടാണ് വിവാഹത്തിന്റെ ഭൂരിഭാഗവും അവൻ അനുഭവിക്കുന്നത്”.
മറ്റൊരാൾ കുറിച്ചു “സ്ത്രീകൾക്കാക്കട്ടെ ഇഷ്ടംപോലെ ചോയ്സുണ്ട്. അതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുന്നു.., പുരുഷൻമാരാക്കട്ടെ മുന്നിൽ കാണുന്നതിനെ തിരഞ്ഞെടുക്കുന്നു” എന്നാണ്. ചിലർ ആകട്ടെ ‘മക്കൾക്ക് വേണ്ടി അച്ഛൻ ത്യാഗം ചെയ്യുന്നത് ഇങ്ങനെയാണ്.’ ‘എല്ലാ സമയത്തും പുരുഷൻ സ്ത്രീയെക്കാൾ ശക്തനായിരിക്കും,ദൈവം എന്നും ഇങ്ങനെ തന്നെ അത് നിലനിർത്തട്ടെ എന്നാണ് കമന്റിൽ രേഖപെടുത്തിയത്