Health

ഈ പത്ത് ശീലങ്ങള്‍ നിങ്ങളുടെ തലച്ചോറിനെ അപകടത്തിലാക്കും

ദിവസവും ചെയ്യുന്ന പല കാര്യങ്ങളും നമ്മളുടെ തലച്ചോറിനെ അപകടത്തിലാക്കുന്നുണ്ടെന്ന് അറിയാമോ? അറിയാതെ ചെയ്യുന്ന ഈ കാര്യങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അവ ഏതാണെന്ന് നോക്കാം.

നീലവെളിച്ചം

മൊബൈല്‍ ഫോണില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന നീലവെളിച്ചം തലച്ചോറിനെ ബാധിച്ചേക്കാം. നിങ്ങള്‍ ഉറങ്ങുമ്പോഴും തലച്ചോര്‍ ഉണര്‍ന്നിരിക്കാന്‍ ഈ നീലവെളിച്ചം കാരണമാകും. ഇത് നിങ്ങളുടെ ഉറക്കത്തെ താളം തെറ്റിക്കും

ആഹാരം ഉപേക്ഷിക്കുന്നത്

സമയക്കുറവുകൊണ്ടും അനാരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നതിന്റെ ഭാഗമായും പലരും ഭക്ഷണം ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ അത് അത്ര നല്ല ശീലമല്ല. ഉറക്കവും കൃത്യമായ ആഹാരവും തലച്ചോറിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്.

അമിതമായ മാനസീകസമ്മര്‍ദ്ദം

മാനസികസമ്മര്‍ദ്ദം ഇല്ലാതെ ഇക്കലത്ത് ജീവിക്കുന്നത് വെല്ലുവിളിയാണെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അമിതമായ മാനസീക സമ്മര്‍ദ്ദം നിങ്ങളുടെ ഓര്‍മയെ താളം തെറ്റിക്കും.

ഉറക്കക്കുറവ്

വളരെ വൈകി ഉണര്‍ന്നിരിക്കുന്നതും ഉറക്കം കുറയുന്നതും തലച്ചോറിനെ ബാധിക്കും. അത് ഓര്‍മയേയും, പ്രശ്‌നപരിഹാരത്തിനുള്ള കഴിവിനെയും ബാധിച്ചേക്കാം.

സാമൂഹികബന്ധം വളര്‍ത്താതിരിക്കുന്നത്

സമൂഹവുമായി വളരെക്കുറച്ചുമാത്രം ഇപെടുന്നത് നിങ്ങളുടെ തലച്ചോറിനെ ബാധിക്കും. ഏകാന്തതയും ഒറ്റെപ്പടലും ഡിപ്രഷനിലേയ്ക്ക് നയിച്ചേക്കാം. സജീവമായ, ആരോഗ്യകരമായ സാമൂഹിക ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുക

ദീര്‍ഘനേരം ഇരിക്കുന്നത്

തുടര്‍ച്ചയായി വളരെയധികം നേരം ഇരിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. 15 മുതല്‍ 30 മിനിറ്റിനുള്ളില്‍ ഒന്ന് എഴുനേറ്റ് നടക്കാനും എന്തെങ്കിലും ഒരു ആക്ടിവിറ്റി ചെയ്യാനും ശ്രമിക്കുക.

ആഹാരത്തിലെ ചേരുവകള്‍

ആഹാരത്തില്‍ ചേര്‍ക്കുന്ന അജിനോമോട്ടോ എംഎസ്ജി പോലെയുള്ള ചേരുവകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനെത്ത ബാധിച്ചേക്കാം.

റിഫയന്‍ഡ് കാര്‍ബ്‌സ്

ഉയര്‍ന്ന അളവില്‍ പ്രൊസ്സ് ചെയ്തിട്ടുള്ള ധാന്യങ്ങള്‍ ആരോഗ്യത്തിനും തലച്ചോറിനും നല്ലതല്ല.

മോണയുടെ അനാരോഗ്യകരമായ പരിപാലനം

മോണയുടെ അനാരോഗ്യകരമായ പരിപാലനം തലച്ചോറിന്റെ ഓര്‍മയേയും പഠനത്തെ നിയന്ത്രിക്കുന്ന ഭാഗത്തെ ബാധിക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.

മധുരത്തിന്റെ അമിത ഉപയോഗം

പതിവായി മധുരം അമിതമയി ഉപയോഗിക്കുന്നത് തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളെ തകരാറിലാക്കും.