Sports

ക്രിക്കറ്റില്‍ ഇതിനേക്കാള്‍ വലിയ ദുരന്തമില്ല ; 427 സ്‌കോര്‍ പിന്തുടരുന്ന യുകെ ക്ലബ് ക്രിക്കറ്റ് ടീം ആകെ നേടിയത് രണ്ടു റണ്‍സ്…!

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതിനേക്കാള്‍ വലിയൊരു ദുരന്തമുണ്ടാകാനില്ല. ആദ്യം ബാറ്റ് ചെയ്ത ടീം നേടിയത് 427 റണ്‍സ്. പിന്തുടര്‍ന്ന ടീം നേടിയത് ആകെ രണ്ടു റണ്‍സ്. പത്ത് ബാറ്റ്‌സ്മാന്‍മാരില്‍ എട്ടുപേരും ഡക്കായപ്പോള്‍ ടീം മൊത്തത്തില്‍ ബാറ്റ് കൊണ്ടു സ്‌കോര്‍ ചെയ്തത് ഒരു റണ്‍സായിരുന്നു. മിഡില്‍സെക്സ് കൗണ്ടി ക്രിക്കറ്റ് ലീഗ് മത്സരത്തിലായിരുന്നു ഈ രസകരമായ സംഭവം നടന്നത്.

നോര്‍ത്ത് ലണ്ടന്‍ ക്രിക്കറ്റ് ക്ലബ്ബും റിച്ച്മൗണ്ടും തമ്മിലുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് നോര്‍ത്ത് ലണ്ടനായിരുന്നു. 427 എന്ന പര്‍വത ലക്ഷ്യം അവര്‍ അടിച്ചുകൂട്ടി. മറുവശത്ത് റിച്ച്മണ്ടിന്റെ നിര്‍ഭാഗ്യകരമായ ബാറ്റ്സ്മാന്‍മാര്‍ക്ക് നേടാനായത് വെറും രണ്ടു റണ്‍സായിരുന്നു. വെറും 5.4 ഓവറുകളില്‍ അവരുടെ കഥ കഴിഞ്ഞു. റിച്ച്മണ്ടിന്റെ പത്ത് ബാറ്റ്സ്മാന്‍മാരില്‍ എട്ട് പേരും നോര്‍ത്ത്‌ലണ്ടന്‍ ബൗളര്‍മാരെ ബുദ്ധിമുട്ടിക്കാതെ പവലിയനിലേക്ക് തിരികെയെത്തി. ഓരോരുത്തരും ഡക്കിന് പുറത്തായി. ബാറ്റില്‍ നിന്നും ഒരു റണ്ണും ഒരു വൈഡുമാണ് കിട്ടിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത നോര്‍ത്ത് ലണ്ടന്‍ ക്രിക്കറ്റ് ക്ലബ് റിച്ച്മണ്ടിന്റെ ബൗളിംഗ് ആക്രമണത്തെ അടിച്ചു തകര്‍ത്തുകളഞ്ഞു. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും റിച്ച്മൗണ്ട് ഫീല്‍ഡര്‍മാരെ അവര്‍ ഓടിച്ചുകൊണ്ടിരുന്നു. റിച്ച്മണ്ട് ടോസ് നേടിയതിന് ശേഷം അവര്‍ക്ക് നിശ്ചിത 45 ഓവറില്‍ 426-6 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. പിന്നീടായിരുന്നു ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ കൂട്ടക്കൊല.

പക്ഷേ നോര്‍ത്ത് ലണ്ടന് വേണ്ടി ഒരു കളിക്കാരന്‍ മാത്രമാണ് 50 കടന്നത്. ഡാന്‍ സിമ്മണ്‍സ്, സാക്ക് ലെവിറ്റ് (43), നബീല്‍ എബ്രഹാംസ് (42) എന്നിവര്‍ അടുത്ത മികച്ചവരായി. നോര്‍ത്ത് ലണ്ടന്‍ ആകെ 10 സിക്‌സറുകള്‍ മാത്രമാണ് അടിച്ചത്. 65 വൈഡുകളും 16 നോ ബോളുകളും ഉള്‍പ്പെടെ 92 എക്സ്ട്രാകളും റിച്ച്‌മോണ്ട് എതിരാളികള്‍ക്ക് നല്‍കി. നോര്‍ത്ത് ലണ്ടന്റെ ഓപ്പണിംഗ് ബൗളര്‍മാര്‍ മാത്രമാണ് ബൗള്‍ ചെയ്തത്. മാറ്റ് റോസണ്‍ 3-3-0-5 എന്ന കണക്കില്‍ ഫിനിഷ് ചെയ്തു, ടോം സ്‌പോട്ടണ്‍ 2.4 ഓവറില്‍ രണ്ട് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *