ഒരു കാമുകിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു പ്രൊഫസറുടെ വിശദമായ നിബന്ധന ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. മാനദണ്ഡങ്ങളെ ‘സാമ്രാജ്യത്വ വെപ്പാട്ടി തിരഞ്ഞെടുക്കല്‍ പ്രക്രിയ’ എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കമന്റുകള്‍.
ഷെജിയാങ് യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് മാര്‍ക്സിസത്തിലെ അസോസിയേറ്റ് പ്രൊഫസറായ ലൂ, ഈ മാസം ആദ്യം ഒരു മാച്ച് മേക്കിംഗ് ചാറ്റ്റൂമിലാണ് തന്റെ മുന്‍ഗണനകള്‍ വിവരിച്ചതെന്ന് ചാവോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റിലെ തശന്നക്കുറിച്ചുള്ള വിവരണങ്ങളില്‍ 35 കാരനായ ലൂ, 175 സെന്റിമീറ്റര്‍ ഉയരവും 70 കിലോഗ്രാം ഭാരവും ഒരു മികച്ച ചൈനീസ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും മാസം പത്തുലക്ഷം യുവാന്‍ (1.16 കോടി രൂപ) വരുമാനമുള്ളയാളുമാണ്.
ഷെജിയാങ്ങിലെ യിവുവില്‍ നിന്നുള്ള ഒരു നല്ല കുടുംബത്തിലെ ഏക കുട്ടിയാണ് താനെന്നും സ്‌പോര്‍ട്‌സിലും സാമ്പത്തിക നിക്ഷേപങ്ങളിലുമാണ് താല്‍പ്പര്യമെന്നും പറയുന്നു. ലൂവിന്റെ അനുയോജ്യമായ പങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പം വിചിത്രമാണ്. 2000-ന് ശേഷം ജനിച്ചവരേ പാടുള്ളു. തങ്ങള്‍ തമ്മില്‍ പത്തു വയസ്സിനെങ്കിലും വ്യത്യാസം ഉണ്ടാകണം. 165-171 സെന്റീമീറ്റര്‍ ഉയരമുള്ള മെലിഞ്ഞ സുന്ദരിയായിരിക്കണം. തന്റെ ഭാവി കാമുകിക്ക് ഒമ്പത് എലൈറ്റ് ചൈനീസ് സര്‍വകലാശാലകളില്‍ ഒന്നില്‍ നിന്ന് കുറഞ്ഞത് ഒരു ബിരുദമെങ്കിലും ഉണ്ടായിരിക്കണം. ആഗോളതലത്തില്‍ ആദ്യ 20-ല്‍ റാങ്ക് ചെയ്യപ്പെട്ട വിദേശ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടുന്നവരെയും പരിഗണിക്കുമെന്ന് ലൂ എഴുതി.
നിയമം വൈദ്യശാസ്ത്രം എന്നിവയില്‍ നിന്നുള്ള നേട്ടമുള്ളവര്‍ കൂടുതല്‍ അഭികാമ്യമാണ്. പക്ഷേ സൗന്ദര്യം, കുടുംബ സമ്പത്ത് അല്ലെങ്കില്‍ വ്യക്തിഗത കഴിവുകള്‍ തുടങ്ങിയ മേഖലകളില്‍ മികച്ച ഗുണങ്ങളുള്ള സ്ത്രീകള്‍ക്ക് ഇളവുണ്ടാകും. ഈ സംഭവം ഓണ്‍ലൈനില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു, ചിലര്‍ ലൂവിന്റെ അവകാശത്തെ അനുകൂലിച്ചപ്പോള്‍ മറ്റുള്ളവര്‍ വിമര്‍ശിച്ചു.