Celebrity

“ബ്രേക്കപ്പില്‍ നമ്മുടെ ലോകം അവസാനിക്കുകയാണെന്നു തോന്നും, പിന്നീട് ആ തീരുമാനം നന്നായി എന്നു തോന്നും… ” നിത്യ മേനൻ

തെന്നിന്ത്യന്‍ ഭാഷയില്‍ തന്റേതായ ഒരു സ്ഥാനം നേടിയ താരമാണ് നിത്യ മേനന്‍. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിത്യ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്.

അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സിനിമകള്‍ ലഭിച്ച നിത്യ കരിയറില്‍ ഇടയ്ക്കിടെ ചെറിയ ഇടവേള എടുക്കാറുണ്ട്. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നിത്യക്ക് ലഭിച്ചു. ബോക്സ്‌ഓഫീസില്‍ വൻ വിജയം നേടിയ ധനുഷ് നായകനായ തിരുച്ചിത്രമ്പലം സിനിമയിലെ അഭിനയത്തിന് നിത്യ ഇന്നും പ്രശംസ ഏറ്റുവാങ്ങുന്നുണ്ട്.
സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്ന നിത്യ പിന്നീട് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് ഒരു മികച്ച സിനിമയ്‌ക്കൊപ്പമായിരിക്കും. റിലീസ് കാത്തിരിക്കുന്ന നിത്യയ്ക്കൊപ്പം ജയം രവിയും ഒന്നിക്കുന്ന കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം .

ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തിൽ ബ്രേക്ക്‌ അപ്പിനെക്കുറിച്ച് നിത്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബ്രേക്ക്‌ അപ്പിന്റെ സമയത്ത് നമ്മുടെ ലോകം അവസാനിക്കുന്നുവെന്നു തോന്നുമെന്നു പറയുകയാണ് താരം.
“ബ്രേക്ക്‌ അപ്പ്… ആ വാക്ക് പോലെ ആ സമയത്ത് നമ്മുടെ ലോകം അവസാനിക്കുകയാണെന്നു തോന്നും. ശരിക്കും ഏറ്റവും മോശപെട്ട തകർന്നു പോകുന്ന വേദന ആണെന്ന് തോന്നും. പതിയെ അതിൽ നിന്ന് പുറത്തു കടക്കുമ്പോൾ,”അയ്യോ അപ്പാ താങ്ക് ഗോഡ്…”എന്ന് തോന്നും. നന്ദി ദൈവമേ ഒരു നല്ല തീരുമാനം ആയിരുന്നു അത് എന്ന് തോന്നും.
ഞാൻ അത് അങ്ങനെ തന്നെയാണ് മനസ്സിനെ പഠിപ്പിച്ചിരിക്കുന്നത്.’നിത്യാ, ഇറ്റ്സ് ഒക്കെ, രണ്ടു മാസം കൊടുക്ക്, അതു കഴിഞ്ഞ് നീ തന്നെ ഇതൊരു നല്ല ഡിസിഷൻ ആയിരുന്നു എന്ന് ചിന്തിക്കുക’ എന്നത് മനസ്സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അങ്ങനെ ശരിക്കും ശക്തയാകും, തിരിച്ചു വരും…” നിത്യ മേനൻ പറയുന്നു. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

ജീവിതം എന്താണ് തന്നെ പഠിപ്പിച്ചത് എന്നും നിത്യ ഈ അഭിമുഖത്തിൽ പറയുന്നു.
“ജീവിതത്തില്‍ എനിക്ക് ഒരുപാട് വേദനകളുണ്ടായിട്ടുണ്ട്. ചെറുപ്പം മുതല്‍ വേദനകള്‍ കണ്ടു. അതുകൊണ്ടാണ് ഇപ്പോള്‍ ഞാൻ ഹാപ്പിയായിരിക്കുന്നതിന് കാരണം. ആളുകളെ ശ്രദ്ധിച്ച്‌ തെരഞ്ഞെടുക്കും. സന്തോഷത്തോടെയിരിക്കുന്നത് പ്രധാനമാണെന്ന് മനസിലാക്കി. ദൈവത്തിലൂടയാണ് വേദനയില്‍ നിന്നും ഞാൻ പുറത്തേക്ക് വന്നത്. ഞാൻ അനുഗ്രഹിക്കപ്പെട്ടയാളാണ്.

സ്പിരിച്വലായി ഒരുപാട് സഹായം വന്നു. എന്തുകൊണ്ടാണ് ഞാൻ സന്തോഷവതിയല്ലാത്തത്, എന്തുകൊണ്ടാണ് ഞാനിങ്ങനെ എന്നതിന് കാരണം തേടിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ആത്മീയ പാതയിലൂടെ മാത്രമേ അത് പുറത്തേക്ക് വന്നുള്ളൂ. ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. കരിയറില്‍ എനിക്ക് സ്ട്രഗിളേ ഉണ്ടായിട്ടില്ല. സിനിമകള്‍ വന്ന് കൊണ്ടിരുന്നു. പേഴ്സണല്‍ ലൈഫിലാണ് ആ സ്ട്രഗിള്‍ ഉണ്ടായത്…” നിത്യ മേനൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *