മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ ബോളിവുഡ് താരമാണ് അനന്യ പാണ്ഡേ. അഭിനയ കുടുംബത്തില്‍ നിന്നുമാണ് അനന്യ എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ CTRL-ന്റെ വിജയത്തിന്റെ കുതിപ്പിലാണ് താരം ഇപ്പോള്‍. മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ എത്തിയപ്പോള്‍ അനന്യ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരം ഇപ്പോള്‍ ട്രോളുകള്‍ക്ക് ഇരയായിരിയ്ക്കുകയാണ്. വോഗ് ഫോഴ്സ് ഓഫ് ഫാഷന്‍ ഇന്ത്യ 2024 ഇവന്റില്‍ എത്തിയപ്പോള്‍ അനന്യ ധരിച്ച വസ്ത്രമാണ് വിമര്‍ശനത്തിന് വഴി വെച്ചത്.
മെറ്റാലിക് വെങ്കല നിറത്തിലുള്ള ബ്രേലെറ്റും അതിന് പെയര്‍ ചെയ്യുന്ന വ്രാപ്പ് സ്‌കര്‍ട്ടും ധരിച്ചാണ് അനന്യ എത്തിയത്. എന്നാല്‍ അനന്യ വസ്ത്രത്തോടൊപ്പം ‘ബട്ട് പാഡുകള്‍’ ഉപയോഗിച്ചതാണ് ട്രോളുകള്‍ക്ക് ഇരയാകാന്‍ കാരണം. കിം കര്‍ദാഷിയാനെ പോലെ തോന്നുന്നു എന്നാണ് താരത്തിന്റെ വീഡിയോയ്ക്ക് വന്ന ഒരു കമന്റ്. ബട്ട് പാഡുകള്‍ സ്വാഭാവികമാണെന്നാണ് താരം കരുതുന്നതെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. ‘മുന്‍വശത്ത് നിന്ന് ഫാഷനബിള്‍ ആയി തോന്നുന്നു .. എന്നാല്‍ പിന്‍വശത്തെ ഡ്രാപ്പ് വളരെ കുഴപ്പവും വൃത്തികെട്ടതുമാണ്.’ -മറ്റൊരാള്‍ കുറിച്ചിരിയ്ക്കുന്നത്.
കോള്‍ മീ ബേ, സിടിആര്‍എല്‍ എന്നിവയിലെ പ്രകടനത്തിലൂടെ അനന്യ പാണ്ഡെ ഏവരുടേയും ആരാധനാപാത്രമായിരിയ്ക്കുകയാണ്. സി ശങ്കരന്‍ നായര്‍ കേസിനെ അടിസ്ഥാനമാക്കിയുള്ള കരണ്‍ ജോഹറിന്റെ അടുത്ത ചിത്രത്തില്‍ അക്ഷയ് കുമാര്‍, ആര്‍ മാധവന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി. രഘു പാലാട്ടിന്റെയും പുഷ്പ പാലാട്ടിന്റെയും ദി കേസ് ദാറ്റ് ഷോക്ക് ദ എംപയര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.