വൈ എന്റർടൈൻമെന്റ്സും കിഷ്കിന്ധ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ചോറ്റാനിക്കര അമ്പലത്തിൽ വച്ച് നടന്നു. ഒട്ടേറെ പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് സഞ്ജിത്ത് ചന്ദ്രസേനൻ. “ത്രയം “, “നമുക്ക് കോടതിയിൽ കാണാം” എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള സഞ്ജിത്തിന്റെ ചിത്രമാണിത്.
90 കാലഘട്ടത്തിൽ പാലക്കാട് ഉൾഗ്രാമത്തിൽ നടക്കുന്ന ഒരു ക്രൈം ഡ്രാമ അതുമായി ബന്ധപെട്ട് തുടർന്നു നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.പ്രശസ്ത നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ ആദ്യ ഭദ്രദീപം തെളിച്ചു. വൈ എന്റർടൈൻമെന്റ്സ് മാനേജിങ് ഡയറക്ടർ മനു പത്മനാഭൻ നായർ, ലൂമിനാർ ഫിലിംസ് മാനേജിങ് ഡയറക്ടർ ജിജോ മാത്യു, ഗോപകുമാർ, ഡയറക്ടർ സഞ്ജിത് ചന്ദ്രസേനൻ,എഡിറ്റർ സാഗർദാസ്, ക്യാമറാമാൻ മാത്യു പ്രസാദ്, സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്യം,പ്രോജക്ട് ഡിസൈനർ എൻ എസ് രതീഷ്, വിനോദ് വേണുഗോപാൽ എന്നിവരും ഭദ്രദീപം തെളിച്ചു. തിരക്കഥാകൃത്ത് ദേവദത്ത് ഷാജി ക്ലാപ്പ് അടിച്ചു. പ്രശസ്ത ക്യാമറാമാൻ സിനു സിദ്ധാർത്ഥ് സ്വിച്ച് ഓൺ നിർവഹിച്ചു.
നടിമാരായ സരയൂ,ബഷീർ ബാഷി, ആൽഫി പഞ്ഞിക്കാരൻ, ഡയറക്ടർ ചാൾസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.ചിത്രത്തിന്റെ ഛായാഗ്രഹണം മാത്യു പ്രസാദ് കെ. സംഗീത സംവിധാനം രാഹുൽ സുബ്രഹ്മണ്യൻ. എഡിറ്റർ സാഗർ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർധനേഷ് ആനന്ദ്. മുഖ്യ സംവിധാന സഹായി സജിത്ത് ബാലകൃഷ്ണൻ. മുഖ്യ ഛായാഗ്രഹണ സഹായി വിപിൻ ഷാജി. പ്രൊജക്റ്റ് ഡിസൈൻ എൻ എസ് രതീഷ്. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകർ. പി ആർ ഓ മഞ്ജു ഗോപിനാഥ്.ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് അവസാന വാരത്തോടുകൂടി പാലക്കാട് നെന്മാറ, പല്ലശന ഭാഗങ്ങളിലായി ആരംഭിക്കും.