Featured Movie News

ക്യൂൻ എലിസബത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ക്യൂൻഎലിസബത്ത് എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. നരേനും മീരാ ജാസ്മിനുമാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ. ഷിബു ചക്രവർത്തി രചിച്ച് രഞ്ജിൻ രാജ് ഈണമിട്ട് ഹരിശങ്കർ ആലപിച്ച ‘പൂക്കളേ വാനിലേ.’
എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. ഇമ്പമാർന്ന ഈ പ്രണയ ഗാനം പ്രേക്ഷകർക്കിടയിൽ ഏറെ വൈറലായിരിക്കുകയാണ്.

പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനമുളള ഈ അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിന്റെ ആകർഷണമാണ്. ഫുൾ ഫൺ ഡ്രാമ ണറിൽ പ്പെടുന്നതാണ് ഈ ചിത്രം. ജോണി ആന്റണി. രമേഷ് പിഷാരടി, ജൂഡ് ആന്റണി ജോസഫ്, വി.കെ.പ്രകാശ്, ശ്യാമപ്രസാദ്. ശ്വേതാ മേനോൻ, മല്ലികാ സുകുമാരൻ , മഞ്ജു പത്രോസ്, ശ്രുതി, നീനാ കുറുപ്പ്, സാനിയാ ബാബു , ആര്യാ , ,വിനീത് വിശ്വം, രഞ്ജിത്ത് കങ്കോൾ, ചിത്രാ നായർ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

അർജ്യൻ.ടി.സത്യന്റേതാണു തിരക്കഥ. ഛായാഗ്രഹണം – ജിത്തു ദാമോദർ. എഡിറ്റിംഗ് അഖിലേഷ് മോഹൻ, കലാസംവിധാനം – ബാവ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉല്ലാസ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജി കണ്ടഞ്ചേരി. പ്രൊഡക്ഷൻ കൺട്രോളർ.. ഷിഹാബ് വെണ്ണല
ബ്ലൂമൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്ര ക്കാട്ട് . ശ്രീറാംമണമ്പ്ര ക്കാട്ട്. എം.പത്മകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

https://www.youtube.com/watch?v=qrQmEVxATRs

വാഴൂർ ജോസ്.