ദുബായില്‍ ഭാര്യയ്ക്ക് ബിക്കിനിയിട്ടു നടക്കാന്‍ ബീച്ച് വിലയ്ക്ക് വാങ്ങിയ കോടീശ്വര ദമ്പതികളുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ ഇന്‍സ്റ്റാഗ്രാമില്‍. പലപ്പോഴും തന്റെ അതിരുകടന്ന ജീവിതശൈലി ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്ന 26 കാരിയായ സൗദി അല്‍ നടക് തന്റെ കോടീശ്വരനായ ഭര്‍ത്താവ് സ്ഥാപിച്ച നിയമങ്ങള്‍ വിവരിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടു.
തന്റെ ഭര്‍ത്താവിന്റെ ചില മുന്‍ഗണനകളാണ് അവര്‍ വീഡിയോ ക്ലിപ്പില്‍ പറയുന്നത്. എപ്പോഴായാലും അവളുടെ ബാഗുകള്‍ ഷൂസുമായി മാച്ച് ചെയ്യണം. എല്ലാ ചെലവുകളും അയാള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ നടകിന് ജോലിക്ക് പോകുവാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല. ഭക്ഷണം പാചകം ചെയ്യാനും അവളെ അനുവദിക്കില്ല. ദിവസവും അവളുടെ മുടിയും മേക്കപ്പും പ്രൊഫഷണലായി ചെയ്തിരിക്കണം. അവള്‍ക്ക് മറ്റു പുരുഷ സുഹൃത്തുക്കളും പാടുള്ളതല്ല. ‘എന്റെ കോടീശ്വരനായ ഭര്‍ത്താവിന് ദുബായില്‍ എനിക്ക് വേണ്ടിയുള്ള കര്‍ശനമായ നിയമങ്ങള്‍’ എന്നായിരുന്നു ക്ലിപ്പിലെ വാചകം. ‘ഞാന്‍ അയാളുടെ രാജകുമാരിയായതിനാല്‍ നിങ്ങള്‍ക്ക് എന്നെ ‘സൗദിരെല്ല’ എന്ന് വിളിക്കാമെന്നും പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വീഡിയോ പുറത്തുവിട്ടത്.
വീഡിയോയ്ക്ക് 52,000-ലധികം ലൈക്കുകളും 3.5 ദശലക്ഷത്തിലധികം കാഴ്ചകളും കിട്ടി. കമന്റ് സെക്ഷനില്‍ പൂരമാണ്. ‘പണത്തിന് സന്തോഷം വാങ്ങാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ ഊഹിക്കാതെയുള്ളതിനേക്കാള്‍ സന്തോഷവും പണവും ഉള്ളതാണ് നല്ലത്.’ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് എഴുതി. ‘ഞങ്ങള്‍ക്കറിയാം, നിങ്ങളുടെ ഭര്‍ത്താവ് നിയന്ത്രിക്കുന്നു, നിങ്ങളെ വിശ്വസിക്കുന്നില്ല, നിങ്ങള്‍ സംതൃപ്തമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നില്ല.’ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ‘അവന് നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വാങ്ങാന്‍ കഴിയില്ലെന്ന് തോന്നുന്നു.’ മൂന്നാമത്തെ ഉപയോക്താവ് പറഞ്ഞു.
അതേസമയം കമന്റ് സെക്ഷനില്‍ മറ്റുള്ളവര്‍ പറയുന്നതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. നടക് ഇപ്പോഴും തന്റെ ആഡംബരശൈലിയിലുള്ള ജീവിതം തുടര്‍ന്നു പോകുകയും തന്റെ ലൈഫ്‌സ്‌റ്റൈല്‍ പങ്കുവെയ്ക്കലും തുടരുകയാണ്. നടക്കിന് ആറ് വയസ്സുള്ളപ്പോള്‍ കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറി, എട്ട് വര്‍ഷം മുമ്പ് ഇരുവരും യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ ഭര്‍ത്താവ് ജമാല്‍ അല്‍ നടാക്കിനെ കണ്ടുമുട്ടിയത്. ജമാലുമായി വിവാഹം കഴിച്ചിട്ട് മൂന്ന് വര്‍ഷമായി. ഇരുവരുടെയും വിവാഹത്തില്‍ എതിര്‍ലിംഗത്തില്‍ പെട്ട സുഹൃത്തുക്കളില്ലാതിരിക്കുക, പരസ്പരം പാസ്വേഡുകള്‍ അറിയുക, അവരുടെ ലൊക്കേഷന്‍ എപ്പോഴും പരസ്പരം ലഭ്യമാക്കുക തുടങ്ങിയ നിയമങ്ങളും ഉള്‍പ്പെടുന്നു.