Crime

പേയ്മന്റ് ഗേറ്റ്‌വേ കമ്പനി ഹാക്ക് ചെയ്ത് തട്ടിയെടുത്തത് 16,180 കോടി രൂപ

പേയ്മന്റ്ഗേറ്റ്‌വേ സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു കൂട്ടം ആളുകള്‍ വിവിധ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 16,180 കോടി രൂപ തട്ടിയെടുത്തെന്ന് താനെ പോലീസ്. 2023 ഏപ്രില്‍ താനെയിലെ കമ്പനിയുടെ പേയ്മന്റ് ഗേറ്റവേ അക്കൗണ്ട് ഹാക്ക് ചെയ്ത് 25 കോടിരൂപ തട്ടിയെടുത്തതായി മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ ശ്രീനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു.

ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് 16,000 കോടിയിലധികം തട്ടിപ്പ് നടന്നതായി മനസിലായത്. താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പരാതിയില്‍ താനെയിലെ നൗപദ പോലീസ് ഒക്‌ടോബര്‍ 6 ന് സഞ്ജയ് സിംഗ്, അമാല്‍ ആന്‍ഡാലെ, കേദാര്‍ ജിതേന്ദ്ര പാണ്ഡെ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

എഫ്‌ഐആര്‍ പ്രകാരം പ്രതി ജിതേന്ദ്ര പാണ്ഡെ മുമ്പ് 8 മുതല്‍ 10 വര്‍ഷം വരെ ബാങ്കുകളില്‍ റിലേഷന്‍ഷിപ്പ് ആന്റഡ് സെയില്‍സ് മാനേജരായി ജോലി ചെയ്തിട്ടുണ്ട്. ഈ റാക്കറ്റില്‍ നിരവധി പേരുണ്ടെന്നാണ് പോലീസ് കരുതുന്നത്. എഫ്‌ഐആര്‍ പ്രകാരം ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകളിലെ പണം നിരവധി അക്കൗണ്ടുകളിലേയ്ക്ക് കൈമാറിയതായി സംശയിക്കുന്നു. ്രപതികളില്‍ നിന്ന് നിരവധി വ്യാജരേഖകള്‍ അന്വേഷണ സംഘം കണ്ടെത്തിട്ടുണ്ട്.