Lifestyle

അഴുക്കുചാലില്‍ വീണ പൂച്ചയെ രക്ഷിക്കുന്ന കുരങ്ങന്‍: ഹൃദയം നിറയ്ക്കും ഈ ദൃശ്യങ്ങള്‍

ഈ കുരങ്ങന്റെയും പൂച്ചക്കുട്ടിയുടെയും ദൃശ്യങ്ങള്‍ നിങ്ങളുടെ ഹൃദയം കീഴടക്കും തീര്‍ച്ച. അവരുടെ ആത്മാര്‍ത്ഥതയും സത്യസന്ധയും സഹജീവികളോടുള്ള കരുണയും മാതൃകപരമാണ്. ഒരു പൂച്ചയെ രക്ഷിക്കുന്ന കുരങ്ങച്ചാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ഇടംപിടിക്കുന്നത്. അഴുക്ക് കിണറില്‍ വീണ പൂച്ചയെ രക്ഷിക്കാനായി ഒപ്പം ചാടുകയായിരുന്നു കുരങ്ങച്ചാര്.

കക്ഷി നിരവധി തവണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴുക്കുപുരണ്ട പൂച്ചയുമായി കിണറ്റില്‍ നിന്ന പുറത്തേയ്ക്ക് എത്താന്‍ സാധിച്ചില്ല. പുറത്തുള്ള മറ്റൊരു കുരങ്ങന്റെ സഹായം തേടാനും കക്ഷി മറന്നില്ല. എന്നാല്‍ ആ സഹായം തേലും അത്ര ഫലപ്രദമായില്ല. ഒടുവില്‍ സമീപത്ത് നിന്ന് പെണ്‍കുട്ടി എത്തി ചെളിക്കുഴിയില്‍ നിന്ന് പൂച്ചയെ രക്ഷിക്കുകയായിരുന്നു. ഇതോടെ കുരങ്ങച്ചാര് ഹാപ്പിയായി. ചെളി പിടിച്ച് ഇരിക്കുന്ന പൂച്ചയെ ചേര്‍ച്ച് പിടിച്ചിരിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങള്‍ വീഡിയോ കണ്ട് അവസാനിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം കീഴടക്കും.

https://www.instagram.com/reel/CsNoPgTtmT9/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==