തമിഴിലെ സ്ട്രിക്റ്റ് സംവിധായകരില്‍ ഒരാളാണ് മണിരത്‌നം. തമിഴില്‍ പെര്‍ഫെ ക്ഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടന്മാരില്‍ ഒരാളാണ് കമല്‍ഹാസനും. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ചേര്‍ന്ന് ഒരു സിനിമ ചെയ്യുന്നത്. സിനിമ യുടെ കാര്യത്തില്‍ മണിരത്‌നത്തിന്റെ കാര്‍ക്കശ്യ സ്വഭാവ ത്തെക്കുറിച്ച് ഒരു അഭിമുഖ ത്തില്‍ കമല്‍ഹാസന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമായിരുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ വെള്ളച്ചാട്ടമായ കൊടൈക്കനാലിലെ വെള്ളച്ചാട്ട ത്തിന് ചുവട്ടില്‍ സിനിമയുടെ രംഗം ഷൂട്ട് ചെയ്യാന്‍ മണിരത്‌നം ആഗ്രഹിച്ചു. ഇതിനായി ഇവര്‍ ഈ സ്ഥലത്തേക്ക് ഒരിക്കല്‍ കാടും മലകളും താണ്ടി 30 മൈൽ ദൂരം നടന്നു. എന്നാല്‍ അവര്‍ക്ക് വഴിതെറ്റി പ്പോയി. ദീര്‍ഘദൂരം നടക്കേണ്ടി വന്നതിനാല്‍ രണ്ട് അസിസ്റ്റന്റുകള്‍ വഴിയില്‍ ബോധര ഹിതരായി വീണു. ഈ യാത്രയില്‍ കമലിനൊപ്പം തന്റെ മകള്‍ ശ്രുതിയും ഉണ്ടായിരു ന്നു. അവളെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകണമെന്നും കമല്‍ പറഞ്ഞു.
”രവി കെ ചന്ദ്രന്‍, സാബു സിറില്‍, ഞാനും എന്റെ മകള്‍ ശ്രുതിയും അന്തരിച്ച സ്റ്റണ്ട്മാ ന്‍ വിക്രം ധര്‍മ്മയും ഒപ്പം മൂന്ന് സഹായികളും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂ ന്നാമത്തെ വെള്ളച്ചാട്ടത്തിലേക്ക് പോകാന്‍ പുറപ്പെട്ടു. അത് കൊടൈക്ക നാലിലാണ്. ഞങ്ങള്‍ രാവിലെ 7 മണിക്ക് പുറപ്പെട്ടു. അതിന്റെ അടിത്തട്ടില്‍ നിന്ന് ഒരു വനത്തിലൂ ടെ പോകാം. ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളില്‍ 30 മൈല്‍ അകലെ, അസിസ്റ്റന്റ് ഡയ റക്ടര്‍മാര്‍ വീണു, ബോധംകെട്ടു, രക്തം വാര്‍ന്നു. എന്നിട്ടും നിര്‍ത്താതെ മണിര ത്‌നം തുടര്‍ന്നു.”
ഇവര്‍ കാട്ടില്‍ വഴിതെറ്റി കുടുങ്ങി. വഴി കണ്ടെത്താനാകാതെ വിഷമിച്ചപ്പോള്‍ അതിലേ വന്ന ഒരു ഇടയനെ കണ്ടെത്തി. ഒരു കമ്പിളി പുതച്ച യുവാവ്. കുത്തനെയുള്ള ചെരിവിലൂടെ അവന്‍ എല്ലാവരേയും പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ കാറില്‍ എത്തുമ്പോഴേക്കും നേരം വൈകുന്നേരമായിരുന്നു. ശ്രുതി മുടന്താന്‍ തുടങ്ങിയിരുന്നു, അസിസ്റ്റന്റ് ഡയറക്ടർമാരുടെ അതേ വിധി അവൾക്ക് വരരുതെന്ന് കരുതി ഞാന്‍ അവളെ താങ്ങി നടത്തി.
അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാള്‍ക്ക് തലയില്‍ തുന്നല്‍ ഇടേണ്ടി പോലും വന്നു. അപ്പോഴും മണിരത്‌നം തന്റെ ജോലിക്കാരോട് ദയ കാണിക്കാന്‍ കൂട്ടാക്കിയില്ലെന്നും കമല്‍ പറഞ്ഞു. ജൂണില്‍ പുറത്തിറങ്ങാനിരിക്കുന്ന തഗ് ലൈഫിന് വേണ്ടിയാണ് ഇതിഹാസ ജോഡി ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നത്.