Fitness

73-ാം വയസ്സിലും ആരോഗ്യവതി; ഫിറ്റ്‌നസ് രഹസ്യം വിശദീകരിച്ച് സീനത്ത് അമന്‍

1970 കളിലും എണ്‍പതുകളിലും ​ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സീനത്ത് അമന്‍ . അവരുടെ സൗന്ദര്യത്തിനും ഫിറ്റ്നസിനും ആരാധകര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ 70-ാം വയസ്സിലും താരം തന്റെ സൗന്ദര്യവും ഫിറ്റ്‌നസും കാത്തുസൂക്ഷിക്കുന്നു. അടുത്തിടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തിയിരുന്നു. ശരീരവും മനസ്സും ഒരുപോലെ ആരോഗ്യമായി ഇരിക്കാന്‍ താന്‍ പ്രത്യേകമായി ഒരു ഡയറ്റുകളും പിന്തുടരുന്നില്ലെന്ന് അവര്‍ പറയുന്നു.

ആരോഗ്യത്തോടെ ഇരിക്കാനായി ഭക്ഷണം കുറച്ച്മാത്രം കഴിക്കുക അതും ഫ്രഷായ ഭക്ഷണം. കട്ടന്‍ ചായ കുടിച്ചാണ് അവര്‍ ഒരു ദിവസം ആരംഭിക്കുന്നത്. അതിനൊപ്പം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത തൊലകളഞ്ഞ ബദാമും കഴിക്കും. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കും. അവൊക്കാഡോ ടോസ്റ്റും ചീസുമാണ് വര്‍ഷങ്ങളായി പ്രഭാത ഭക്ഷണമായി താരം കഴിക്കുന്നത്. നാടന്‍ ഭക്ഷണം കഴിക്കാനായി തോന്നിയാല്‍ പോഹയോ ഛീലയോ കഴിക്കുമത്രേ.

ഉച്ചഭക്ഷണമാണ് ഒരു ദിവസത്തെ പ്രധാന ആഹാരം. ഉച്ചയ്ക്ക് പരിപ്പ്, പച്ചക്കറി , ചപ്പാത്തി എന്നിവയാണ് കഴിക്കുന്നത്. ചിലപ്പോള്‍ പരിപ്പ് ഉരുളക്കിഴങ്ങ് പയര്‍ കറിയും കഴിക്കും. പനീര്‍ ടിക്കയും തക്കാളി ചട്ണിയും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.

വൈകുന്നേരം ലഘുഭക്ഷണങ്ങൾ അത്യാവശ്യമാണ്. 5 മണിക്ക് ഉപ്പും സ്‌പൈസസും ചേര്‍ത്ത് വറുത്ത മഖാന കഴിക്കും. മധുരമുള്ള ഭക്ഷണം ഒഴിവാക്കും. എന്നാല്‍ പൂര്‍ണമായി ഒഴിവാക്കുകയുമില്ല. മധുരപലഹാരങ്ങളോട് ഒരു ബലഹീനതയുണ്ടെന്ന് അവര്‍ സമ്മതിച്ചു, റോയ്‌സ് ചോക്ലേറ്റുകളോടാണ് പ്രിയം.

നിങ്ങള്‍ക്കും ആരോഗ്യവും സൗന്ദര്യവും ഫിറ്റ്‌നസും കാത്ത് സൂക്ഷിക്കണമെങ്കില്‍ സീനത്ത് അമന്റെ ഭക്ഷണരീതി പിന്തുടരാം.

Leave a Reply

Your email address will not be published. Required fields are marked *