Sports

ഭാര്യ കൂട്ടുകാരനുമൊത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ; സൂക്ഷിച്ചുകൊള്ളാന്‍ യുസ്‌വേന്ദ്ര ചഹലിനോട് ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ്കാര്‍ത്തിക്കിന്റെ ആദ്യ വിവാഹം പരാജയപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം പിന്നീട് സ്‌ക്വാഷ് താരം ദീപികാ പള്ളിക്കലിനെ വിവാഹം കഴിച്ച് സന്തോഷമുള്ള കുടുംബജീവിതം നയിക്കുകയാണ്. ദിനേശ് കാര്‍ത്തിക്കിന്റെ സുഹൃത്തും മറ്റൊരു ക്രിക്കറ്റ് താരവുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയെ സ്വന്തമാക്കിയത്.

ഇപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലും ദിനേശ് കാര്‍ത്തിക്കിന്റെ പാതയിലാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇതിനെല്ലാം കാരണം ചഹലിന്റെ ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ സുഹൃത്തും കോറിയോഗ്രാഫറുമായ പ്രതീക് ഉടേക്കറുമായി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ സാമൂഹ്യമാധ്യമ പേജില്‍ എത്തിയതാണ്. പ്രതീക് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ചതിന് പിന്നാലെ ധനശ്രീയ്‌ക്കെതിരേ വിമര്‍ശനവും ശക്തമായി. ഇത്തരം ഫോട്ടോകള്‍ കുടുംബജീവിതം തകര്‍ക്കുമെന്നാണ് പലരുടേയും ഉപദേശം. നേരത്തേ ധനശ്രീയുടെ അക്കാദമിയില്‍ നൃത്തം പഠിക്കാന്‍ വന്നാണ് ചഹലുമായി പരിചയത്തിലായതും പ്രണയത്തിലായതും. ഇരുവരും പിന്നീട് വിവാഹിതരായതും.

ഡോക്ടറും ഡാന്‍സറുമായ ധനശ്രീയുടെ ആണ്‍സുഹൃത്താണ് പ്രതീക്. 2020 ലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ധനശ്രീ അടുത്തിടെ ഒരു ഡാന്‍സ് റിയാലിറ്റിഷോയില്‍ ഫൈനല്‍ റൗണ്ട് വരെ എത്തിയപ്പോള്‍ ചഹല്‍ ഭാര്യയ്ക്ക് വേണ്ടി വോട്ടു പിടിച്ചിരുന്നു. ധനശ്രീയും ചഹലും വേര്‍പിരിയുകയാണെന്ന ഗോസിപ്പും ഇതിനിടയില്‍ ശക്തമായിരുന്നു. എന്നാല്‍ രൂക്ഷ വിമര്‍ശനവുമായിട്ടാണ് ധനശ്രീ എത്തിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഭാര്യയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ചഹല്‍ ഐപിഎല്‍ 2024 സീസണില്‍ കളിക്കാനൊരുങ്ങുകയാണ്. സഞ്ജുസാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ചഹല്‍.