താരപ്രഭയില്‍ ഒളിഞ്ഞിരുന്ന ഒരു തട്ടിപ്പിന്റെ കഥയെ കുറിച്ചറിയാമോ? ആരാധകരെ വലയിലാക്കി 47 മില്യന്‍ പൗണ്ട് തട്ടിയെടുത്ത് രണ്ട് വര്‍ഷം ഒളിവില്‍ കഴിഞ്ഞ യുട്യൂബ് താരമായിരുന്ന നഥമോണ്‍ കോഗ്ചാക്ക് പോലീസിന്റെ പിടിയിലായി. ഇവര്‍ ഇന്തോനേഷ്യയിലെ ദ്വീപിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്.
ഡിസൈനര്‍ ബാഗുകളും വിദേശയാത്രകളും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വാസവുമൊക്കെയായി ആഡംബര ജീവിതം നയിച്ചിരുന്ന നഥയോണ്‍ ‘ നോട്ടി നട്ടി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഫോറിന്‍ എക്സചേഞ്ച് ട്രേഡര്‍ ആയിട്ടാണ് സ്വയമേ അവതരിപ്പിച്ചിരുന്നനതെങ്കിലും ഇത് തട്ടിപ്പിനായുള്ള വെറും ഒരു മറ മാത്രമായിരുന്നുവെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സമൂഹ മാധ്യമത്തിലെ സ്വാധീനം ഉപയോഗിച്ച് വലിയ ലാഭം നല്‍കാമെന്ന് പ്രലോഭിച്ച് നഥമോണ്‍ ആരംഭിച്ച നിക്ഷേപ പദ്ധതി അനേകരാണ് ചേര്‍ന്നത്. വാഗ്ദാനം പാലിക്കാന്‍ സാധിക്കാതെ ഈ നിക്ഷേപ പദ്ധതി തകര്‍ന്നു. ഏതാണ്ട് 6000 ലധികം പേര്‍ ബാങ്കോക്കില്‍ പണം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതോട് കൂടി നഥമോണ്‍ ഒളിവില്‍ പോയി. നഥമോണ്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്തൊനേഷ്യന്‍ പാസ്പോര്‍ട്ടിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണ്. എന്നാല്‍ ഇവര്‍ക്ക് ഇന്തൊനേഷ്യന്‍ ദേശീയ ഗാനം പാടാനായി അറിയില്ലായെന്നതാണ് കുരുക്കായത്. തുടര്‍ന്ന് ഇവര്‍ക്ക് ഇന്തൊനേഷ്യന്‍ പൗരത്വമില്ലെന്ന് പോലീസ് കണ്ടെത്തി.
തുടര്‍ന്ന് തായ്ലന്‍ഡ് പോലീസുമായി സഹകരിച്ച് ഇന്തൊനേഷ്യന്‍ പോലീസ് സംഭവം അന്വേഷിച്ചു.ഇവര്‍ പൗരത്വത്തിന് ശ്രമിച്ചത് തായ്ലന്‍ഡില്‍ തട്ടിപ്പ് നടത്തി മുങ്ങിയതിന് ശേഷമാണ്. സെക്രട്ടറിയായ നിഷാപത് രത്‌നൗക്രമിനൊപ്പമാണ് ഇന്തൊനീഷ്യയിലെ ദ്വീപിലേക്ക് നഥമോണ്‍ ഒളിച്ചോടിയത്. തുടര്‍ന്ന് അമ്മയും ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ഇന്തൊനീഷ്യയില്‍ പിടിയിലായ നഥമോണിനെയും അമ്മയെയും തായ്ലന്‍ഡിലെ. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ രാജ്യത്ത് തിരികെ എത്തിച്ചു.