Healthy Food

അകാലമരണത്തിനു കാരണം? ഇത്തരം ഭക്ഷണങ്ങളാണോ കൂടുതൽ കഴിക്കുന്നത്?

മാറാരോഗത്തിനും അകാലത്തിലുള്ള മരണത്തിനും കാരണമാവുന്ന അള്‍ട്രാപ്രോസ്സ്ഡ് ഭക്ഷണങ്ങളെ ക്കുറിച്ചുള്ള പഠനം പുറത്തിറക്കി ഗവേഷകര്‍. ഈ റിപ്പോര്‍ട്ട് 30 വര്‍ഷത്തെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. റെഡി ടു ഈറ്റ് ഉല്‍പ്പനങ്ങളും കൃതൃമമായ മധുരം അടങ്ങിയിരിക്കുന്ന പാനീയങ്ങളും ഇത്തരത്തിലുള്ള ഫുഡില്‍ ഉല്‍പ്പെടുന്നുണ്ട്. 30 വര്‍ഷമായി 39000 പുരുഷ ആരോഗ്യ വിദഗ്ധരുടെയും79000 വനിതാ നേഴ്സുമാരുടെയും ആരോഗ്യവും ജീവിതരീതികളും വിലയിരുത്തിയാണ് അന്തിമഫലങ്ങള്‍ തയ്യാറാക്കിയത്.

കേക്ക്, മധുരമുള്ള ധാന്യങ്ങള്‍, ശീതളപാനീയങ്ങള്‍, ചിക്കന്‍ നഗറ്റുകള്‍, ഫ്രോസണ്‍ പിസാ തുടങ്ങിയ ഉത്പന്നങ്ങള്‍ ഒഴിവാക്കുക. ഇവയില്‍ നാരുകള്‍ പോഷകമൂല്യം വിറ്റാമിനുകള്‍ എന്നിവയൊക്കെ കുറവായിരിക്കും.

ഇവ അപ്പാടെ ഒഴിവാക്കണമെന്നില്ല. 90 ശതമാനത്തോളം നല്ല ഭക്ഷണം കഴിക്കുന്നവര്‍ക്ക് 10 ശതമാനം ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് കൊണ്ട് ദോഷമില്ല.

ഓരോ രണ്ട് വര്‍ഷത്തിലും പഠനത്തില്‍ പങ്കെടുത്തവര്‍ അവരുടെജീവിതശൈലിയെക്കുറിച്ചും ആരോഗ്യ ശീലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കി. ഓരോ നാല് വര്‍ഷത്തിലും പങ്കെടുക്കുന്നവര്‍ ഒരു ഭക്ഷണ ചോദ്യാവലിയും പൂര്‍ത്തിയാക്കി. അവരുടെ ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരത്തിന് ഗവേഷകര്‍ ഒരു സ്‌കോര്‍ നല്‍കി. പ്രതിദിനം ശരാശരി ഏഴ് സെര്‍വിങ് അള്‍ട്രാപ്രോസസ്ഡ് ഫുഡ് കഴിക്കുന്നവര്‍ക്ക് മരണസാധ്യത 4% കൂടുതലാണെന്ന് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ ന്യൂറോ ഡിജെനറേറ്റീവ് മരണങ്ങളുടെ സാധ്യത 8 ശതമാനം കൂടുതലാണ്.