Lifestyle

താരന്‍ മാറാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

പലരെയും വല്ലാതെ കുഴപ്പിക്കുന്ന ഒന്നാണ് താരന്‍. എത്ര ശ്രമിച്ചാലും താരന്‍ പോകാതെ ഇരിയ്ക്കുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. തലയിലെ വൃത്തിക്കുറവാണ് താരനുണ്ടാകാനുള്ള പ്രധാന കാരണം. താരനുള്ളവര്‍ ഉപയോഗിയ്ക്കുന്ന ചീപ്പും ടവ്വലുമെല്ലാം ഉപയോഗിയ്ക്കുന്നത് ഇത് പകരാനും കാരണമാകും. തലയിലെ താരന് പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ശിരോചര്‍മം. എണ്ണ തേച്ചു കുളിയുടെ കുറവും തലയില്‍ ഷാംപൂ പോലെയുള്ളവയുടെ അമിതമായ ഉപയോഗവുമെല്ലാം ഇതിന് കാരണമാണ്. താരന്‍ മാറാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

ഉലുവ, ജീരകം – ഭക്ഷണ വസ്തുക്കളായ ഉലുവ, ജീരകം എന്നിവയും മുടിയുടെ താരന്‍ നീക്കാന്‍ നല്ലൊരു വഴിയാണ്. ഇതിന് മരുന്നു ഗുണമുള്ളതാണ്. ഉലുവ, ജീരകം എന്നിവ കുതിര്‍ത്ത് പശുവിന്‍ പാല്‍ ചേര്‍ത്തരച്ചു മുടിയില്‍ തേക്കാം.

ആര്യവേപ്പില – ആര്യവേപ്പില ഇതിനുള്ള നല്ലൊരു മരുന്നാണ്. മരുന്നു ഗുണങ്ങളുള്ള ഒന്നാണ് ആര്യവേപ്പില. ആര്യവേപ്പില അരച്ച് ഇതില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇതുപോലെ തുളസിയുടെ ഇലയും അരച്ചിടുന്നതു നല്ലതാണ്.

ചെറുനാരങ്ങാ നീര് – ചെറുനാരങ്ങാ നീര് ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇതും നല്ല ശുദ്ധമായ വെളിച്ചെണ്ണയും ചേര്‍ത്ത് ഉപയോഗിയ്ക്കാം. ചെറുനാരങ്ങാനീരും ഇരട്ടി അളവില്‍ വെളിച്ചെണ്ണയും കലര്‍ത്തുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ തല കഴുകാം.

പുളി, ശര്‍ക്കര – പുളി, ശര്‍ക്കര എന്നിവയും മുടിയിടെ താരനുള്ള ചില പരിഹാര വഴികളില്‍ പെടുന്നു. ശര്‍ക്കര, വാളന്‍ പുളി എന്നിവ തുല്യ അളവിലെടുത്തത് അരച്ച് തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. പത്തു മിനിറ്റു കഴിയുമ്പോള്‍ കഴുകാം.