Health Lifestyle

ഭക്ഷണമില്ല, വെള്ളം മാത്രം; വാട്ടര്‍ ഫാസ്റ്റിങ്‌ എല്ലാവര്‍ക്കും പറ്റില്ല, ഗുണങ്ങളും ദോഷങ്ങളും…

വെള്ളം ഒഴികെ മറ്റ് ഭക്ഷണങ്ങളെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ഉപവാസ രീതിയാണ് വാട്ടര്‍ ഫാസ്റ്റിങ്. പലരും ഇത് അമിതഭാരം കുറയ്ക്കുന്നതിനും വിഷാംശം പുറന്തള്ളുന്നതിനും ഉപയോഗിക്കാറുണ്ട്. ഇതിന് പല ഗുണങ്ങളുമുണ്ട്. ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം നീക്കാനും സാധിക്കുന്നു. മാത്രമല്ല അര്‍ബുദം, ഹൃദ്രോഹം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു.

ഓട്ടോഫാഗി പ്രക്രിയയെയും വാട്ടര്‍ ഫാസ്റ്റിങ് ഉത്തേജിപ്പിക്കും.
അതേ സമയം ഇതിന് ദോഷങ്ങളുമുണ്ട്. എങ്ങനെ ചെയ്യണമെന്നതില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗരേഖയൊന്നും നിലവിലില്ല. ഗൗട്ട്, പ്രമേഹം, ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവര്‍ മുതിര്‍ന്നവര്‍ , ഗര്‍ഭിണികള്‍ , കുട്ടികള്‍ എന്നിവരൊന്നും ഈ ഡയറ്റിങിന് മുതിരരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പരമാവധി 24 മുതല്‍ 72 മണിക്കൂര്‍ വരെയാണ്‌ വാട്ടര്‍ ഫാസ്റ്റിങ്‌ നടത്തേണ്ടത്‌. ഡോക്ടര്‍മാരുടെ നിരീക്ഷണമില്ലാതെ ​ ഇതില്‍കൂടുതല്‍ സമയം വാട്ടര്‍ ഫാസ്റ്റിംഗ് നടത്തരുത്.
ആദ്യമായി വാട്ടര്‍ഫാസ്റ്റിംഗ് ചെയ്യുന്നവര്‍ വളരെ കുറച്ച് കഴിച്ചു ഏതെങ്കിലുമൊരു നേരം കഴിക്കാതിരുന്നുമൊക്കെ ഇത് നടപ്പാക്കി തുടങ്ങാം. വാട്ടര്‍ ഫാസ്റ്റിങ് ചെയ്യുമ്പോള്‍ തലക്കറക്കം അനുഭവപ്പെട്ടേക്കാം. വാട്ടര്‍ ഡയറ്റിങിന് ശേഷം ഭക്ഷണം വാരിവലിച്ച് കഴിക്കരുത്. വൈദ്യനിരീക്ഷണത്തിലല്ലാതെ വെറുതെ ഇത്തരത്തിലുള്ള ഡയറ്റുകള്‍ പരീക്ഷിക്കുന്നത് അപകടകരമാണ്.