അടുക്കളയില്‍ വളരെ എളുപ്പമുള്ള എന്നാല്‍ എന്നും ഉപകാരപ്പെടുന്ന ഒരു പരീക്ഷണം നടത്തിനോക്കിയാലോ. ഇതാണ് ഡീഗ്ലേസിങ് സോസുകള്‍, ഗ്രേവികള്‍ സൂപ്പുകൾ എന്നിവ രുചികരമാക്കാനുള്ള അടിപൊളി ഹാക്കുകളുണ്ട്.
നിങ്ങള്‍ പാനില്‍ എന്തെങ്കിലും പാചകം ചെയ്തു കഴിയുമ്പോള്‍ അടിയില്‍ ഭക്ഷണത്തിന്റെ ഭാഗങ്ങൾ പറ്റിപിടിക്കാനുള്ള സാധ്യതയുണ്ട്. ഇത് കഴുകി കളയാതെ സ്റ്റോക്ക് അല്ലെങ്കില്‍ വൈന്‍ പോലുള്ള ദ്രാവകം ഉപയോഗിച്ച് അയവ് വരുത്തി സോസാക്കുന്നതാണ് ഡീഗ്ലേസിങ്.
തവിട്ടുനിറത്തിലുള്ള കാരമലൈസ് ചെയ്തിട്ടുള്ള ഈ ഭക്ഷണഭാഗത്തെ ‘ഫോണ്ട്’ എന്ന് വിളിക്കുന്നു. ഫോണ്ട് പച്ചക്കറികളില്‍ നിന്നോ മാംസത്തില്‍ നിന്നോ മറ്റ് ചേരുവകളില്‍ നിന്നോ ആകാം. ഇത് ഒരു ദ്രാവകത്തില്‍ ലയിപ്പിച്ച് അവയുടെ രുചി വേര്‍തിരിച്ചെടുക്കുന്നതാണ് ഡീഗ്ലേസിങ്.
കൂണ്‍, മാംസം പച്ചക്കറികൾ പോലുള്ള ഭക്ഷണങ്ങള്‍ സ്വര്‍ണ്ണ തവിട്ട് നിറമാകുന്നത് വരെ വഴറ്റുകയോ വറുക്കുകയോ ചെയ്യണം. അങ്ങനെ ചെയ്യുമ്പോള്‍ ചില ഭാഗങ്ങള്‍ അടിയില്‍ പറ്റിപിടിക്കും. പിന്നീട് പാകം ചെയ്തിട്ടുള്ള വിഭവം മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. ഇനി തീയില്‍ തന്നെ വച്ച് വൈനോ മറ്റോ ഒഴിച്ച് ഇളക്കുക. ഒരു സ്പാറ്റുലയോ മരകഷ്ണമോ ഉപയോഗിച്ച് ഫോണ്ട് ചുരണ്ടാനായി തുടങ്ങുക. കഷണങ്ങള്‍ ദ്രാവകവുമായി നന്നായി കലര്‍ത്തുക. പിന്നീട് അത് ദ്രാവകത്തില്‍ അലിഞ്ഞ് പോകും.
ഡീഗ്ലേസിങ്ങിനായി പല തരം ദ്രാവകങ്ങള്‍ ഉപയോഗിക്കാം. പാനിലെ കഷ്ണം ഏതാണെന്ന് നോക്കി ദ്രാവകം തിരഞ്ഞെടുക്കാം. വെള്ളം സ്‌റ്റോക്ക് വിനാഗിരി, വൈറ്റ് വൈന്‍ റെഡ് വൈന്‍വിസ്‌കി ബ്രാണ്ടി റം, ബിയര്‍ തക്കാളി ജ്യൂസ് തുടങ്ങിയ സിട്രസ് ജ്യൂസുകള്‍. ഫോണ്ട് ദ്രാവകത്തിൽ ലയിക്കുന്നത് വരെ ഉയര്‍ന്ന തീ ആവശ്യമാണ്. ദ്രാവകവും ഫോണ്ടും പൂര്‍ണ്ണമായും അലിഞ്ഞു തുടങ്ങുമ്പോള്‍ മാത്രം ചൂട് കുറയ്ക്കുക.
പാലോ ക്രീമോ ഉയര്‍ന്ന തീയില്‍ ഉപയോഗിക്കരുത്. നോണ്‍സ്റ്റിക്ക് പാനുകള്‍ ഡീഗ്ലേസിംഗിന് നല്ലതല്ല. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാന്‍ ഉപയോഗിക്കാം. മാംസം പാചകം ചെയ്യുമ്പോള്‍ മാംസത്തില്‍ നിന്നും ലഭിക്കുന്ന ഡീഗ്ലോസിംഗ് സോസ് ചേര്‍ത്താൽ അധികം രുചി ലഭിക്കും.