Sports

ഏറ്റവും സെക്‌സിയായ വനിതാഫുട്‌ബോളറോട് ഒരു സെലിബ്രിറ്റി രാത്രിക്ക് വിലപറഞ്ഞത് 110,000 ഡോളര്‍…!

ഒരു നമ്പര്‍വണ്‍ സെലിബ്രിറ്റി തന്നോട് ‘വണ്‍ നൈറ്റ് സ്റ്റാന്റി’ന് താല്‍പ്പര്യം പ്രകടിപ്പിച്ചതായി ലോകത്തിലെ ഏറ്റവും സെക്സിയായ വനിതാ ഫുട്ബോള്‍ താരം ‘അലിഷ ലേമാന്‍’. അദ്ദേഹത്തിനൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ വാഗ്ദാനം ചെയ്തത് 110,000 ഡോളറായിരുന്നു. അന്താരാഷ്ട്ര വനിതാ ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍താരമായ, 15.5 ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമുള്ള അലീഷ ലോകകപ്പ് കളിക്കാന്‍ പോകുന്ന ഏറ്റവും വിലപിടിച്ച വനിതാതാരവുമാണ്.

ഈ വേനല്‍ക്കാല വനിതാ ലോകകപ്പില്‍ പങ്കെടുക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും ഏറ്റവും വിലപിടിപ്പുള്ള വനിതാ ഫുട്ബോളറായി കരുതപ്പെടുന്ന താരമാണ് ലേമാന്‍. അവരുടെ ഒരു പോസ്റ്റിന്റെ ശരാശരി മീഡിയ മൂല്യം 241,314 പൗണ്ടാണ്. കളത്തിന് പുറത്ത് അനേകം പരസ്യക്കരാറുകളും ഇവര്‍ക്കുണ്ട്.

‘‘ ഞാന്‍ എന്റെ പ്രിയപ്പെട്ട സ്ഥലമായ മിയാമിയിലായിരുന്നു, ഒരു ക്ലബ്ബില്‍ വച്ച് ഞാന്‍ ചില സുഹൃത്തുക്കളെ കാണുമ്പോള്‍ എന്റെ മൊബൈലിലേക്ക് ഒരു സന്ദേശം ലഭിച്ചു. അതിന് ഞാന്‍ മറുപടി നല്‍കിയില്ല. എന്നാല്‍ അതേ വ്യക്തി എന്നെ നോക്കുന്ന അംഗരക്ഷകന് സന്ദേശം അയച്ചു. വളരെ അറിയപ്പെടുന്ന ഒരു വ്യക്തിയില്‍ നിന്നാണ് സന്ദേശം വന്നത്. ഞങ്ങള്‍ മുമ്പ് ഒരു പരിപാടിയില്‍ ഒരുമിച്ച് വന്നിരുന്നു. അലീഷയ്ക്കൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ ഞാന്‍ 100,000 സ്വിസ് ഫ്രാങ്ക് (ഏകദേശം ഡോളര്‍ 110,000) നല്‍കാം’ എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്.” ലേമാന്‍ ഈ ഓഫര്‍ നിരസിച്ചു,

പുരുഷന്റെ ഐഡന്റിറ്റിയെക്കുറിച്ച് ഒരു സൂചന വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍, പേര് വെളിപ്പെടുത്താന്‍ കഴിയില്ല. പക്ഷേ, അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ വളരെ വളരെ പ്രശസ്തനാണെന്നായിരുന്നു താരത്തിന്റെ മറുപടി. അതേ സംഭാഷണത്തില്‍, റാപ്പര്‍ ഡ്രേക്ക് തന്റെ ആസ്റ്റണ്‍ വില്ല ജേഴ്സി അഭ്യര്‍ത്ഥിച്ച് ‘കഴിഞ്ഞ മൂന്ന് ദിവസമായി’ തന്നോട് ബന്ധപ്പെട്ടിരുന്നു എന്നും ലേമാന്‍ ശ്രോതാക്കളോട് പറഞ്ഞു. ഇംഗ്‌ളണ്ടിനായി 42 അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുള്ള താരവുമായി 2026 വരെ ക്ലബ്ബ് കരാര്‍ നീട്ടിയിട്ടുണ്ട്.