Celebrity

ചിരിച്ചു ‘തള്ള’ല്ലേ; കോമഡി ബിസിനസാക്കിയ കൊമേഡിയന്റെ ആസ്തി ഷാരൂഖ് ഖാനും മേലെ…!

കോമഡി വളരെ ഗൗരവമേറിയ ബിസിനസ്സാണെന്ന് എത്രപേര്‍ക്കറിയാം? കുറഞ്ഞത് അത് സൃഷ്ടിക്കുന്ന പണത്തിന്റെ കാര്യത്തിലെങ്കിലും. ഐക്കണിക് സിറ്റ്കോമിലൂടെ പ്രശസ്തനായ ജെറി സീന്‍ഫെല്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനും ഹാസ്യനടനുമൊക്കെയാണ്. അദ്ദേഹത്തിന്റെ ആസ്തി ഹോളിവുഡ് താരങ്ങളെ പോലും കടത്തിവെട്ടും.

ഫോര്‍ബ്സ് പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 1.1 ബില്യണ്‍ ഡോളറാണ്, ലോകത്തിലെ മറ്റേതൊരു ഹാസ്യനടനെക്കാളും കൂടുതല്‍ അദ്ദേഹം നേടുന്നു. കൂടാതെ ഹോളിവുഡില്‍ നിന്നോ ബോളിവുഡില്‍ നിന്നോ ഉള്ള എല്ലാ മുഖ്യധാരാ നടന്മാരെയും മറികടക്കുന്നു. താരതമ്യപ്പെടുത്തുമ്പോള്‍, ഡ്വെയ്ന്‍ ജോണ്‍സന്റെ ആസ്തി 890 മില്യണ്‍ ഡോളറും ഷാരൂഖ് ഖാന്‍ 870 മില്യണ്‍ ഡോളറും ടോം ക്രൂയിസിന് 800 മില്യണ്‍ ഡോളറും ബ്രാഡ് പിറ്റിന് 400 മില്യണ്‍ ഡോളറുമാണ്.

ഹാസ്യനടന്മാരില്‍പോലും സീന്‍ഫെല്‍ഡുമായി മത്സരിക്കുന്നത് 500 മില്യണ്‍ ഡോളര്‍ മൂല്യമുള്ള എല്ലെന്‍ ഡിജെനെറസ് മാത്രമാണ്. ഒരു കാലത്ത് കൊമേഡിയനായിരുന്ന ബൈറണ്‍ അലന്‍ ഇപ്പോള്‍ 735 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ഒരു മാധ്യമ മുതലാളിയാണ്. 1980-ല്‍ ബെന്‍സണ്‍ എന്ന ടിവി ഷോയില്‍ ഒരു സൈഡ് റോളിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. 1982-ല്‍ മറ്റൊരു അതിഥി വേഷത്തിന് ശേഷം, 1989-ല്‍ തന്റെ സ്വന്തം ടെലിവിഷന്‍ ഷോയിലൂടെ അദ്ദേഹം താരമായി ഉയര്‍ന്നു.

അടുത്ത ഒമ്പത് വര്‍ഷത്തേക്ക് സീന്‍ഫെല്‍ഡ് ടിവി റേറ്റിംഗുകളില്‍ മുന്നിലായിരുന്നു. എന്നാല്‍ 1998-ല്‍ ഷോ അവസാനിച്ചതിന് ശേഷം, സ്റ്റാന്‍ഡ്-അപ്പ്, ഷോ ഹോസ്റ്റിംഗിലേക്ക് അദ്ദേഹം നീങ്ങി. ഇതിനിടയില്‍ രണ്ട് തവണ മാത്രം അഭിനയിച്ചു. അദ്ദേഹം അഭിനയിച്ച ബീ മൂവി (2007), അണ്‍ഫ്രോസ്റ്റഡ് (2024). രണ്ടും ബോക്‌സ് ഓഫീസില്‍ തകര്‍ന്നു. അതേസമയം 26 വര്‍ഷം മുമ്പ് അവസാനിച്ച ഷോയിലെ കോമഡി അദ്ദേഹത്തിന കോപ്പിറൈറ്റ് അവകാശമായി പിന്നീട് കോടിക്കണക്കിന് ഡോളര്‍ സമ്പാദിച്ചുകൊടുത്തു. കഴിഞ്ഞ 26 വര്‍ഷത്തിനിടെ ഷോയുടെ സിന്‍ഡിക്കേഷന്‍ ഡീലുകളില്‍ നിന്ന് 465 മില്യണ്‍ ഡോളറും നെറ്റ്ഫ്ലിക്സിലേക്കുള്ള സ്ട്രീമിംഗ് അവകാശങ്ങളില്‍ നിന്ന് 94 മില്യണ്‍ ഡോളറും ജെറി നേടിയിട്ടുണ്ട്.

1980-കള്‍ മുതല്‍ അദ്ദേഹത്തിന്റെ സ്റ്റാന്‍ഡ്-അപ്പ് സ്പെഷ്യലുകളും ഷോകളും 100 മില്യണ്‍ ഡോളര്‍ നേടി. ഷോയില്‍ നിന്ന് മാത്രം പ്രതിവര്‍ഷം 100 മില്യണ്‍ ഡോളര്‍ വരെ ഹാസ്യനടന്‍ സമ്പാദിക്കുന്നുവെന്ന് ഫോര്‍ബ്സ് കണക്കാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ 43 പോര്‍ഷെകള്‍ ഉള്‍പ്പെടെ 150-കാറുകളാണ് സീന്‍ഫെല്‍ഡിന്റെ ഗാരേജിലുള്ളത്. ലോകമെമ്പാടും വന്‍ വിലയുള്ള വില്ലകളുമുണ്ട്.