അത്യാവശ്യമായി ഏതെങ്കിലും സ്ഥലത്ത് പോകുമ്പോഴായിരിക്കും ട്രാഫിക് ബ്ലോക്കുകള്‍ യാത്രയില്‍ വില്ലനായി അവതരിക്കുന്നത്. ചിലപ്പോള്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നമ്മള്‍ ഈ ട്രാഫിക് ബ്ലോക്കില്‍ പെടാറുമുണ്ട്. എന്നാല്‍ ലോകത്തിലുണ്ടായ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക് ഏതാണെന്ന് അറിയുമോ? ചൈനയിലാണ് അത് സംഭവിച്ചത്. വാഹനങ്ങള്‍ മേൽ പറഞ്ഞ ബ്ലോക്കില്‍ കുടുങ്ങി കിടന്നതാവട്ടെ 12 ദിവസവും. ഈ ബ്ലോക്കുണ്ടായത് 2010 ല്‍ ചൈനീസ് ദേശീയ പാത 110 ല്‍ ആണ്. ആയിരകണക്കിന് വാഹനങ്ങളാണ് ഈ ബ്ലോക്കില്‍ കുടുങ്ങിയത് . കിലോമീറ്ററോളം നീളത്തിലാണ് സ്തംഭിച്ച വാഹനങ്ങള്‍ കിടന്നത്.
സാധാരണയായി ട്രാഫിക് ബ്ലോക്കുകള്‍ക്ക് പല കാരണങ്ങളുണ്ട്. എന്നാല്‍ ഈ ബ്ലോക്കിന് കാരണമായത് കുറച്ച് സമയത്തിനുള്ളില്‍ ഒരുപാട് വാഹനങ്ങള്‍ റോഡിലേക്ക് കയറിയതാണ്. ബെയ്ജിങ്ങിലേക്ക്കണ്‍സ്ട്രക്ഷന്‍ സാമഗ്രികള്‍ കയറ്റി വന്ന ട്രക്കുകള്‍ സ്ഥിതി വഷളാക്കി.ഒരു ദിവസത്തില്‍ ഒരു കിലോമീറ്റര്‍ എന്ന നിലയ്ക്കാണ് വാഹനങ്ങള്‍ നീങ്ങിയതെന്ന് ഗവേഷണം ചെയ്ത വിദഗ്ദര്‍ കണ്ടെത്തി. ഈ ബ്ലോക്ക് ശരിക്കും ഉപകാരപ്പെട്ടത് കച്ചവടക്കാര്‍ക്കാണ്. അവർ വെള്ളവും ഇന്‍സ്റ്റന്റ് നൂഡില്‍സുമൊക്കെ വിറ്റു . നീണ്ട 12 ദിവത്തിന് ശേഷമാണ് ബ്ലോക്ക് മാറിയത്.