Celebrity Featured

സാരിയിലാണ് സ്ത്രീകള്‍ കൂടുതല്‍ സെക്സി, കാണുന്നവരില്‍ നിഗൂഡത നിറയ്ക്കണം- ശ്വേത മേനോന്‍

മോഡലിംഗിലൂടെ തുടങ്ങി 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ശ്വേത മേനോന്‍. കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്. പിന്നീട് മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും ഐറ്റം ഡാന്‍സറായും പ്രതിനായിക വേഷങ്ങളിലുമൊക്കെ ശ്വേത തിളങ്ങിയിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീട് ശ്വേത മലയാളത്തില്‍ തന്നെ നായികയായി തിളങ്ങി. മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ വെല്ലുവിളി സ്വീകരിച്ചു തന്നെ ശ്വേത ചെയ്തിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമായി നില്‍ക്കുന്ന താരം ചില ​റിയാലിറ്റി ഷോകളില്‍ ജഡ്ജായും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. മനസ്സിലുള്ള കാര്യങ്ങള്‍ മറയില്ലാതെ പറയുന്നതും ശ്വേതയുടെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ താരത്തിന്റെ അഭിമുഖങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീകളെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത. ‘‘എന്റെ അച്ഛന്‍ ഒരു കാര്യം പറയുമായിരുന്നു. ഒരു നിഗൂഢത ഉള്ളപ്പോഴാണ് ഒരു സ്ത്രീ കൂടുതൽ സെക്‌സിയാകുന്നത്. എനിക്കു തോന്നുന്നു സ്ത്രീകള്‍ കൂടുതല്‍ സെക്സിയാകുന്നത് സാരിയുടുക്കുമ്പോഴാണ് എന്ന്. ഷോര്‍ട്ട് ഡ്രസ്സും മറ്റും ധരിക്കുമ്പോള്‍ ആ മിസ്റ്ററി അവിടെ തീരും… കവര്‍ ഇറ്റ് അപ്പ് ബേബി…’’ എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ബിസ്സിനസ്സുകാരനായ ശ്രീവത്സന്‍ മേനോനെയാണ് ശ്വേത വിവാഹം കഴിച്ചിരിക്കുന്നത്. സബൈന എന്നൊരു മകള്‍ കൂടിയുണ്ട് താരത്തിന്. മകളുടെ വിശേഷങ്ങളൊക്കെ പറയാറുണ്ടെങ്കിലും ലൈംലൈറ്റില്‍ നിന്നും അകറ്റിയാണ് താരം മകളെ വളര്‍ത്തുന്നത്. അടുത്തിടെ ഇറങ്ങിയ പള്ളിമണി എന്ന ചിത്രത്തിലാണ് ശ്വേത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അതു കൂടാതെ പല ബാദല്‍, മാതംഗി എന്നീ ചിത്രങ്ങളും താരത്തിന്റേതായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്