ഞെട്ടിപ്പിപ്പിക്കുകയും അസ്വസ്ഥത ഉളവാക്കുകയും ചെയ്യുന്ന ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ മുടി കരിമ്പ് നീര് വേർതിരിച്ചെടുക്കുന്ന യന്ത്രത്തിൽ കുടുങ്ങിയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. ഏതായാലും ജീവൻ അപകടത്തിലാക്കിയേക്കാവുന്ന ഒരു അപകടത്തിൽ നിന്നു യുവതി തലനാരിഴക്ക് രക്ഷപെട്ടെന്ന് പറയാം.
@6memes_hub എന്ന ഇൻസ്റ്റാഗ്രാം പേജാണ് വൈറലായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ കരിമ്പ് ജ്യൂസ് മെഷീൻ്റെ അടുത്ത് നിൽക്കുന്ന ഒരു സ്ത്രീയെയാണ് കാണുന്നത്. തുടർന്ന് ഈ മെഷീൻ പ്രവർത്തിക്കുമ്പോൾ നിമിഷങ്ങൾക്കകം, യുവതിയുടെ നീണ്ട മുടി യന്ത്രത്തിൻ്റെ വേഗത്തിലുള്ള റോളറുകളിൽ കുടുങ്ങുന്നു. ഇത് കണ്ട് ഒരു യുവാവ് യുവതിയെ സഹായിക്കാനായി ഓടിയെത്തുകയും സാഹചര്യം വഷളാകുന്നതിന് മുമ്പ് അവളുടെ മുടി സ്വതന്ത്രമാക്കുകയും ചെയ്യുന്നു.
യുവതിക്ക് സാരമായ പരിക്കുകളെ ഉണ്ടായിട്ടുള്ളൂ എങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ ഒരു തർക്കവിഷയമായിരിക്കുകയാണ്.നർമ്മ സ്വരത്തിൽ റീൽ പോസ്റ്റ് ചെയ്തിട്ടും, പല ഉപയോക്താക്കൾക്കും അത് തമാശയായി തോന്നിയില്ല. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “ഇതൊരു തമാശയല്ല.” മറ്റൊരാൾ കൂട്ടിച്ചേർത്തു, “സഹോദരാ, ആരെയും കളിയാക്കരുത്.” “ഈ റീൽ ഡിലീറ്റ് ചെയ്യൂ, ഇതിൽ തമാശയൊന്നും ഇല്ല സഹോദരാ” എന്നും പോസ്റ്റ് നീക്കം ചെയ്യണമെന്നും ചിലർ ആവശ്യപ്പെട്ടു.
കാഴ്ചകൾക്കും ഷെയറുകൾക്കുമുള്ള വിനോദമെന്ന നിലയിൽ അപകടകരമായ സാഹചര്യങ്ങൾ എങ്ങനെ പുനർനിർമ്മിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കയാണ് പലരും പ്രകടിപ്പിച്ചത്.സംഭവം മെഷീൻ സുരക്ഷയെക്കുറിച്ചുള്ള ഒരു ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
കരിമ്പ് നീര് വേർതിരിച്ചെടുക്കുന്ന യന്ത്രങ്ങൾ പോലുള്ള അതിവേഗ യന്ത്രങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ദൃശ്യ ഓർമ്മപ്പെടുത്തലായി വീഡിയോ മാറിയിരിക്കുന്നു. വിദഗ്ധരും കാഴ്ചക്കാരും ഒരുപോലെ, അത്തരം ഉപകരണങ്ങൾക്ക് ചുറ്റും ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചു. കാരണം മുടി, വസ്ത്രം അല്ലെങ്കിൽ ആക്സസറികൾ എന്നിവ എളുപ്പത്തിൽ യന്ത്രത്തിൽ അകപ്പെടാൻ സാധ്യത കൂടുതലാണെന്നും ഓർപ്പിച്ചു.
കൃത്യസമയത്ത് സഹായം ലഭിച്ചില്ലെങ്കിൽ സംഭവം വളരെ മോശമായി അവസാനിക്കുമായിരുന്നു. ഇത് ഒരു നിർണായക മുന്നറിയിപ്പായി മാറിയിരിക്കുകയാണ്. ഭാരമേറിയതോ മൂർച്ചയുള്ളതോ ആയ ഇത്തരം യന്ത്രങ്ങൾക്ക് ചുറ്റുമിരിക്കുമ്പോൾ, ഓരോ സെക്കൻഡിലും നാം ജാഗ്രതയോടെ ഇരിക്കണമെന്ന് ഓർമിപ്പിക്കുകയാണ് ഈ ദൃശ്യങ്ങൾ.
കൗതുകകരമായ എത്ര എത്ര കാര്യങ്ങളാണെല്ലേ ഒരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ വരുന്നത്. അത്തരത്തില്‍ വായനയുടെ ലോകത്തും ശാസ്ത്ര ലോകത്തും ഒരുപോലെ അതിശയം സൃഷ്ടിക്കുന്ന ഒരു പുസ്തകമുണ്ട്. ഈ പുസ്തകം കണ്ടാല്‍ നിങ്ങള്‍ ആദ്യമൊന്ന് ഞെട്ടുമെന്നത് തീര്‍ച്ചയാണ്. കാരണം ഇതിലെ താളുകള്‍ പൂര്‍ണമായും കരിപ്പിടിച്ചത് പോലെ കറുത്തിരിക്കും. ഇതിലെ ഒരക്ഷരവും കാണാന്‍ സാധിക്കില്ല. പിന്നെ ഇതെങ്ങനെ വായിക്കുമെന്നായിരിക്കുമല്ലേ നിങ്ങള്‍ ചിന്തിക്കുന്നത് ? അതിന് വഴിയുണ്ട്. തീ കണ്ടാല്‍ ഈ അപൂര്‍വ്വ പുസ്തകം വായിക്കാന്‍ സാധിക്കും. റേ ബ്രാഡ്ബെറി എഴുതിയ Read More…
ഹരിദ്വാര്‍: കുട്ടികള്‍ രണ്ടിലധികമായതിന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും നീക്കി. ഉത്തരാഖണ്ഡിലെ നാഗ്ലാ ഖുര്‍ദ, ബഹദ്രാബാദ് ബ്ളോക്കില്‍ നടന്ന സംഭവത്തില്‍ ഗവണ്മെന്റിന്റെ രണ്ടുകുട്ടികള്‍ എന്ന ചെല്‍ഡ് പോളിസിയെ മുന്നില്‍നിന്ന് നടപ്പാക്കേണ്ടയാള്‍തന്നെ തകിടം മറിച്ചെന്ന് ആരോപിച്ചാണ് പ്രസിഡന്റ് രേശ്മയെ സ്ഥാനത്ത് നിന്നും നീക്കിയത്. പരാതിയില്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം നടത്തി കാര്യം ബോദ്ധ്യപ്പെട്ടതിന് പിന്നാലെ ഉത്തരഖണ്ട് പഞ്ചായത്ത് രാജ് ആക്ട് 2016 അനുസരിച്ചായായിരുന്നു നടപടി. ആഗസ്റ്റ് 27 നാണ് ഇവരെ നീക്കിയത്. 2022 ല്‍ നടന്ന Read More…
യൂറോപ്പിലും ഏഷ്യയിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു കുമിളാണു ഫോമെസ് ഫോമെന്റേറിയസ് . ടിന്‍ഡര്‍ ഫംഗസ് എന്നും കുതിരക്കുളമ്പിന്റെ ആകൃതിയുള്ളതിനാല്‍ ഹൂഫ് ഫംഗസ് എന്നും അറിയപ്പെടുന്നു. ഇത്തരത്തിലുള്ള കുമിള്‍ ആദിമ മനുഷ്യര്‍ക്കിടയില്‍ വളരെ പ്രശസ്തമായിരുന്നത്രേ. അവര്‍ തീ ഉണ്ടാക്കുന്നതിനായി ഇത് ഉപകരിച്ചിരുന്നു. സമുദ്ര സഞ്ചാരികളായ വൈക്കിങ്ങുകള്‍ ഈ കുമിളിനെ ജ്വലനയോഗ്യമാക്കാനായി പുതിയ വിദ്യ കണ്ടെത്തി. ഈ കുമിള്‍ എടുത്ത് പുറന്തോട് ചീന്തിക്കളഞ്ഞതിന് ശേഷം അകത്തുള്ള ഭാഗം ചെറിയ കഷണങ്ങളാക്കുന്നു ഈ രീതി. പിന്നാലെ ഇവയെ കല്ലുപയോഗിച്ച് ഇടിച്ച് Read More…