ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഷോര്‍ട്ട്സ് ധരിച്ചെത്തിയതിനാല്‍ തന്നെ തിരികെ വീട്ടിലേക്ക് അയച്ചുവെന്ന വാദവുമായി യുവതി. ജോലി അന്വേഷകയായ ടൈറേഷ്യ എന്ന യുവതിയാണ് തന്റെ വസ്ത്രധാരണത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയത്.
കറുപ്പ് നിറത്തില്‍ ഉള്ള ഷോര്‍ട്ട്സ് ധരിച്ചതുകൊണ്ട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഡ്രസ്സ് കോഡ് അനുസരിച്ചാണ് അഭിമുഖത്തിനെത്തിയതെന്ന് പറഞ്ഞുകൊണ്ട് ടൈറേഷ്യ ടിക്ക് ടോക്ക് വീഡിയോയില്‍ തന്റെ മുഴുവനായുള്ള ഔട്ട്ഫിറ്റ് കാണിക്കുന്നു.
”ഇത് ധരിച്ചതിനാണ് റിക്രൂട്ടര്‍ എന്നെ വീട്ടിലേക്ക് മടക്കി അയച്ചത്” എന്നാണ് വീഡിയോക്ക് താഴെ യുവതി എഴുതിയിരിക്കുന്നത്. തിരികെ മടങ്ങി പോയി വസ്ത്രം മാറിവരാന്‍ ഉള്ള അവസരം ലഭിച്ചെങ്കിലും ടൈറേഷ്യ അത് നിരസിച്ചു. വീഡിയോ വൈറല്‍ ആയതിനു പിന്നാലെ നിരവധി കമന്റുകളാണ് യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വന്നത്.
ഓഫീസില്‍ പോകാന്‍ അനുയോജ്യമായതും അഭിമുഖത്തിന് അനുയോജ്യമായതുമായ വസ്ത്രം ധരിക്കുന്നത് രണ്ടും വ്യത്യസ്തമാണ് ,ഇതിലൂടെ അവള്‍ ആ പാഠം പഠിച്ചു,’ ഒരു ഉപയോക്താവ് എഴുതി.
‘അവള്‍ ഷോര്‍ട്ട്സില്‍ എനിക്കു മുന്നില്‍ അഭിമുഖത്തിന് എത്തിയിരുന്നെങ്കില്‍, ഒരു റീഷെഡ്യൂള്‍ ഉണ്ടാകില്ല,’ മറ്റൊരു ഉപയോക്താവും അഭിപ്രായപ്പെട്ടു.