വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ യുവാവിനെ ജംഷഡ്പൂരില്‍ നിന്നുള്ള 20 കാരിയായ കാമുകി വെടിവച്ച് കൊന്നു. ശനിയാഴ്ച നടന്ന സംഭവത്തിന് കാരണമായത് ബന്ധം അവസാനിപ്പിക്കാനുള്ള യുവതിയുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണെന്നാണ് യുവതി പോലീസിന് നല്‍കിയിട്ടുള്ള മൊഴി.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചക്ദാ സ്വദേശിയായ പരുള്‍ ഖതുന്‍വാസ് എന്ന യുവതിയാണ് അറസ്റ്റിലായത്. ജംഷഡ്പൂരിലെ പഹല്‍ മോറെ നിവാസിയായ അഖ്‌ലാഖ് ആലം ആണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അഖ്‌ലാഖിന്റെ വിവാഹേതര ബന്ധം ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചാണ് കൊല നടത്തിയതെന്നാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
മദന്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഗാംഗുലി പാരയില്‍ ശനിയാഴ്ച വെടിയേറ്റ മുറിവുകളോടെ ഒരാള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു. പരിക്കേറ്റയാളെ ചക്ദ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആലമിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വസ്തുക്കളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചതാണ് ഖതുന്‍വാസിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്.
ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി കൊല്ലപ്പെട്ട ആലമും പ്രതി ഖതുന്‍വാസും പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ബന്ധം അവസാനിപ്പിക്കാന്‍ ഖതുന്‍വാസ് ആഗ്രഹിച്ചു. എന്നാല്‍ ആലം സമ്മതിച്ചില്ല. അയാള്‍ തുടര്‍ന്നും അവളെ ശല്യപ്പെടുത്തി. ഇതോടെയാണ് കാമുകനെ ഖതുന്‍വാസ് വെടിവെച്ചു കൊലപ്പെടുത്തിയത്.
മദന്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള പ്രാദേശിക ക്ലബ്ബിന് സമീപം ഇരുവരും സംസാരിക്കുന്നത് ശനിയാഴ്ച വൈകുന്നേരം പ്രതികള്‍ കണ്ടതായി പോലീസ് പറഞ്ഞു. തങ്ങള്‍ പതിവായി കണ്ടുമുട്ടാറുള്ള സ്ഥലത്തേക്ക് ബൈക്കില്‍ പോകുകയും ആലമിനെ വെടിവയ്ക്കുകയും ചെയ്തുവെന്ന് ഖതുന്‍വാസ് പറഞ്ഞു. പ്രതിക്ക് ബൈക്ക് ഓടിക്കാനറിയാമെന്ന് നാട്ടുകാരും വെളിപ്പെടുത്തി. അതേസമയം ഖതുന്‍വാസിന് തോക്കും ബൈക്കും എങ്ങിനെ കിട്ടിയെന്ന് അന്വേഷിക്കുകയാണ് പോലീസ്. മറ്റൊരാളുടെ സഹായവും സംശയിക്കുന്നുണ്ട്.ത്തിലധികം കാഴ്ചയാണ് കിട്ടിയത്.