Crime

സ്തനവലിപ്പം ഇരട്ടിപ്പിക്കാന്‍ പണം വേണം; കാൻസറാണെന്ന വ്യാജേന ഭർത്താവിൽനിന്ന് 28 ലക്ഷം തട്ടി യുവതി

തനിക്ക് ഒന്നിലധികം അയവങ്ങളില്‍ ക്യാൻസറാണെന്ന് കള്ളം പറഞ്ഞ് യുവതി ഭർത്താവിൽ നിന്ന് തട്ടിയത് 28 ലക്ഷം രൂപ. എന്നിട്ട് ആ പണം ചെലവഴിച്ചതോ സ്തനവലുപ്പം ഇരട്ടിക്കാനുള്ള ശസ്‌ത്രക്രിയയ്ക്.

ലോറ മക്‌ഫെർസൺ,എന്ന 35 കാരിയാണ് തനിക്ക് ഒന്നിലധികം ക്യാൻസറുകളുണ്ടെന്ന് കള്ളം പറഞ്ഞ് തന്റെ പങ്കാളിയെ കബളിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ യുവതി കുറ്റക്കാരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം ക്യാൻസർ ചികിൽസയ്ക്കായി പണം ഉപയോഗിക്കുന്നതിനുപകരം, സ്തനവളർച്ച ശസ്ത്രക്രിയയ്ക്കും ഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കുമായി യുവതി പണം ചിലവഴിക്കുകയായിരുന്നു.

ക്ഫെർസൺ തന്റെ പങ്കാളിയായ ജോൺ ലിയോനാർഡിനോട് മാത്രമല്ല, തന്റെ 12 വയസ്സുള്ള മകളോടും അടുത്ത സുഹൃത്തുക്കളോടും താൻ സെർവിക്കൽ, അണ്ഡാശയം, വൻകുടൽ, കുടൽ, സ്തനാർബുദം എന്നിവിടങ്ങളിലെ അര്‍ബുദവുമായി പോരാടുകയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.

2011 ലാണ് മക്ഫെർസണും ലിയോനാർഡും ഡേറ്റ് ചെയ്യാൻ ആരംഭിച്ചത്. തുടർന്ന് ആറുവർഷങ്ങൾ കഴിഞ്ഞപ്പോൾ തനിക്ക് ടെർമിനൽ ക്യാൻസറാണെന്നും ചെലവേറിയ ചികിത്സകൾ ആവശ്യമാണെന്നും മക്ഫർസൺ വെളിപ്പെടുത്തി. വിവരം അറിഞ്ഞു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിനായി ഒരു കമ്പനി നടത്തിയിരുന്ന ലിയോനാർഡ്, തന്റെ പങ്കാളി ജീവനുവേണ്ടി പോരാടുകയാണെന്ന് വിശ്വസിക്കുകയും സാമ്പത്തികമായി പിന്തുണക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ തനിക്ക് യഥാർത്ഥത്തിൽ കാൻസർ ആണെന്ന് ബോധ്യപ്പെടുത്താൻ, മക്ഫെർസൺ കീമോതെറാപ്പിക്ക് വിധേയയാകുന്നത് പോലെ ഫോട്ടോഗ്രാഫുകളും ഉണ്ടാക്കി.

തുടർന്ന് 2020-ൽ, തനിക്ക് ഗർഭപാത്രം മാറ്റിവെക്കൽ ​​ശസ്ത്രക്രിയ ഉണ്ടെന്ന് അവകാശപ്പെടുകയും മാസ്റ്റെക്ടമിക്കായി ഒരു സ്വകാര്യ ക്ലിനിക്കില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതി ഒരു സ്തനവളർച്ച ശസ്ത്രക്രിയയ്ക്ക് വിധേയയായതായി കണ്ടെത്തിയത്.

2021 ഡിസംബറിൽ സെർവിക്കൽ ക്യാൻസർ ചികിത്സയ്ക്കായി ലിയോനാർഡ് യുവതിയെ റോയൽ ഡെർബി ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴാണ് മക്ഫെർസന്റെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ലിയോനാർഡ് അവളെ ഒരിക്കലും അഡ്മിറ്റ് ചെയ്തിട്ടില്ലെന്നു കണ്ടെത്തി. കൂടുതൽ അന്വേഷണത്തിന് ശേഷം, ലിയോനാർഡ് മക്ഫെർസൺ മാസ്റ്റെക്ടമിക്ക് വിധേയനായതായി ആരോപിക്കപ്പെടുന്ന സ്വകാര്യ ക്ലിനിക്കുമായി ബന്ധപ്പെട്ടു.

എന്നാൽ അവിടെ അവൾ കോസ്മെറ്റിക് സർജറിക്കാണ് വിധേയയായത് എന്നറിഞ്ഞപ്പോൾ അയാൾ ഞെട്ടിപ്പോയി. സത്യം അറിഞ്ഞു തകർന്നുപോയ ലിയോനാർഡ് തന്റെ വൈകാരിക അനുഭവം മാധ്യമങ്ങളോട് പങ്കുവെച്ചു: “ഇത് എന്നെ ബാധിച്ച വൈകാരിക ആഘാതമാണ്, അത് വാക്കുകളിൽ പ്രകടിപ്പിക്കാൻ പ്രയാസമാണ്. എനിക്ക് ആഴത്തിലുള്ള വൈകാരിക മുറിവുകൾ ഉണ്ടായിരുന്നു, ഞാൻ ഒരിക്കലും ആളുകളെ ഇങ്ങനെ വിശ്വസിക്കുമെന്ന് കരുതുയിരുന്നില്ല.”

ഇത്രയൊക്കെ കുറ്റം ചെയ്തിട്ടും യുവതിയെ ജയിലിൽ അടയ് ക്കുന്നതിനു പകരം കോടതി അവളെ ഒരു 30 ദിവസം പ്രൊബേഷൻ ഓഫീസർക്കൊപ്പം,കമ്മ്യൂണിറ്റി സർവീസിന് അയച്ചു. മാത്രമല്ല ബുധൻ മുതൽ ഞായർ വരെ വൈകുന്നേരം 7 നും രാവിലെ 6 നും ഇടയിൽ വീട്ടിൽ തന്നെ കഴിയണണെന്നും വിധിച്ചു. ഇതെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മക്ഫെർസൺ ഒരു ഇലക്ട്രോണിക് ടാഗ് ധരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഈ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, യുവതി വീണ്ടും തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *