പൊതുവീഥികളിലൂടെയുള്ള പരിസര ബോധം നഷ്ടപ്പെട്ട് അശ്രദ്ധമായ സഞ്ചാരം പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഒരു വീഡിയോ ഇത്തരത്തിൽ ആളുകളുടെ അശ്രദ്ധയെയും സുരക്ഷയെയും കുറിച്ചുള്ള പൊതുജനരോഷത്തിനും ആശങ്കയ്ക്കും കാരണമായി.
റോഡിലൂടെ കുഞ്ഞുമായി നടന്നുവന്ന ഒരു യുവതി കാൽ വഴുതി ഒരു മാൻ ഹോളിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വൈറലാകുന്ന ദൃശ്യങ്ങളിൽ യുവതി ഫോൺ കോളിൽ മുഴുകിയിരിക്കുന്നതിനാൽ അവളുടെ ചുറ്റുപാടുകൾ ശ്രദ്ധിക്കാതെ കുഞ്ഞുമായി നടന്നുവരുന്നതാണ് കാണുന്നത്. ഈ സമയം വഴിയിൽ മൂടിയില്ലാതെ കിടക്കുന്ന മാൻഹോൾ ശ്രദ്ധിക്കാതെ, അവൾ പെട്ടെന്ന് അതിലേക്ക് കാലെടുത്തുവയ്ക്കുകയും കുഞ്ഞുമായി താഴേക്ക് പതിക്കുന്നതുമാണ് കാണുന്നത്.
ഏതായാലും സംഭവം കണ്ടുനിന്ന ഒരു കൂട്ടം യുവാക്കൾ മാൻഹോളിനടുത്തേക്ക് ഓടിയെത്തുകയും, ഉടൻ തന്നെ ഒരു യുവാവ് മാൻഹോളിലേക്ക് ഇറങ്ങി അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതും, ചുറ്റുമുള്ളവർ സഹായിക്കാനായി ഒരുങ്ങി നിൽക്കുന്നതുമാണ് കാണുന്നത്.
ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ തങ്ങളുടെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി., മാൻഹോൾ മറയ്ക്കാതെ ഉപേക്ഷിച്ചതിന് ഉത്തരവാദികളായ അധികാരികളെ അവർ ചോദ്യം ചെയ്തു. “ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ പിടിച്ച് ഒരു സ്ത്രീ തന്റെ മൊബൈൽ ഫോണില്‍ സംസാരാക്കന്നതിനിടെ മൂടിയില്ലാത്ത മാൻഹോളിലേക്ക് വീണ നിമിഷമാണിത്. ഭാഗ്യവശാൽ, ഇരുവരെയും പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി.” മറ്റൊരു ഉപയോക്താവ് അധികാരികളെ വിമർശിച്ചു, “എന്തിനാണ് സ്ത്രീയെ കുറ്റപ്പെടുത്തുന്നത്? ഭൂമിയിൽ ആരാണ് ഇത്തരത്തിൽ ഒരു ദ്വാരം മറയ്ക്കാതെ വിടുന്നത്?”
കഴിഞ്ഞ വർഷം ബിഹാറിലെ പട്നയിലും സമാനമായ സംഭവം ഉണ്ടായി. ഫോണിൽ സംസാരിക്കുന്നതിനിടെ മലിയ മഹാദേവ് ജല്ല റോഡിലെ ഏഴടി താഴ്ചയുള്ള തുറന്ന മാൻഹോളിൽ ഒരു സ്ത്രീ വീണു. ഭാഗ്യവശാൽ, സമീപത്തുണ്ടായിരുന്നവർ യുവതിയെ പെട്ടെന്ന് രക്ഷപ്പെടുത്തി.
എന്നാൽ, കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും പൊതുജനക്ഷേമം ഉറപ്പാക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥയെക്കുറിച്ചും സംഭവം ആശങ്കയുയർത്തി.
നഗര അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതിൽ പൊതുജന അവബോധത്തിൻ്റെയും സർക്കാരിൻ്റെ ഉത്തരവാദിത്തത്തിൻ്റെയും പ്രാധാന്യത്തിൻ്റെ പൂർണ്ണമായ ഓർമ്മപ്പെടുത്തലാണ് വൈറലായ വീഡിയോ.

Watch the video here
https://x.com/EUFreeCitizen/status/1882225894611116489