ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ട് ജീവനും ജീവിതവും നഷ്ടമായ നിരവധി ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. ലഹരി ഉപയോഗം കുറയ്ക്കാത്തതിനാല്‍ മരണത്തിലേക്ക് വഴുതിവീഴേണ്ടതായി വന്നിവരുമുണ്ട്. ഇപ്പോഴിതാ കടുത്ത ലഹരി ഉപയോഗം തന്റെ ജീവനും ആരോഗ്യത്തിനും വരുത്തിയ പ്രശ്നങ്ങലെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിരവധി ആരാധകരുള്ള പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍.
ചെറുപ്പത്തില്‍ തന്നെ ലോക പ്രശസ്തി നേടിയ ജസ്റ്റിന്‍ വളരെ പെട്ടെന്ന് തന്നെ ലഹരിയില്‍ അടിമപ്പെടുകയായിരുന്നു.എന്നാല്‍ ഒരു ഘട്ടത്തില്‍ ലഹരിയുടെ ഉപയോഗം അതിര് കടന്നതോടെ രാത്രിയില്‍ ബോഡിഗാര്‍ഡുകള്‍ കൃത്യമായ ഇടവേളകളില്‍ മുറിയിലെത്തി പള്‍സ് പരിശോധിക്കുവായിരുന്നു.തനിക്ക് ജീവനുണ്ടെന്ന് ഉറപ്പാക്കാനാണ് അങ്ങനെ ചെയ്തതെന്ന് ജസ്റ്റിന്‍ പറയുന്നു. സീസന്‍സ് പരിപാടിലൂടെയാണ് താരം മനസ്സ് തുറന്നത്.
ആ കാലത്ത് തന്റെ ജീവിതം ആരംഭിക്കുന്നത് തന്നെ ലഹരി പുകച്ചുകൊണ്ടാണെന്നും താരം പറയുന്നു. ലഹരി ഉപയോഗം മാത്രമായിരുന്നില്ല വെല്ലുവിളി സൃഷ്ടിച്ചത്. ഉഷ്ണ കാലത്ത് കൂടുതല്‍ സമയം പുറത്ത് ചെലവഴിക്കുന്നവരെ ബാധിക്കുന്ന ലൈം രോഗവും അദ്ദേഹത്തിനെ തളര്‍ത്തിയിരുന്നു. ചെറിയ പ്രാണികളുടെ കടിയേറ്റ് ഉണ്ടാകുന്ന അണുബാധ കാരണം ശാരീരികവും മാനസികവുമായി തളര്‍ത്തിയിരുന്നതായി താരം വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ താന്‍ പൂര്‍ണമായും ലഹരി ഉപേക്ഷിച്ചുവെന്നും . തന്റെ പങ്കാളിയും പിന്തുണ നല്‍കി കൂടെയുണ്ടെന്നും ജസ്റ്റിന്‍ പറയുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ പുകവലി ആരംഭിക്കുനതിലൂടെ ശ്വാസകോശത്തിന്റെ വളര്‍ച്ച തന്നെ മുരടിക്കുന്നതിന് ഇടയാക്കാറുണ്ട്. കൂടാതെ ആസ്മ, ലങ് ഡിസീസ്, ബ്രോംകൈറ്റിസ് പോലുള്ള രോഗങ്ങളും പിടിപെടാം. മദ്യപാനവും ജീവന് ഭീഷണിയാകുന്നു.ദീര്‍ഘകാലം പതിവായി മദ്യപിക്കുന്നത് കാന്‍സര്‍ സാധ്യതയും വര്‍ധിപ്പിക്കുന്നു.