Healthy Food

മുട്ട കഴിച്ചാല്‍ തടി കുറയുമോ? പുഴുങ്ങിയ മുട്ട ശീലമാക്കിയാല്‍ ഗുണങ്ങള്‍ വേറെയും

നിരവധി പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ മുട്ട കഴിച്ച് കഴിയുമ്പോള്‍ അത് നിങ്ങളുടെ വയര്‍ വേഗത്തില്‍ നിറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, നിങ്ങള്‍ക്ക് ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര എനര്‍ജി നല്‍കാനും ഇത് സഹായിക്കുന്നു. കൂടാതെ, ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതിനാല്‍ എന്നും രാവിലെ രണ്ട് പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.ആരോഗ്യത്തിന് ഏറെ ഗുണകരമാണ് പുഴുങ്ങിയ മുട്ടകള്‍ കഴിക്കുന്നത്.

ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഇവ സഹായിക്കും. നമ്മുടെ സ്ട്രെസ്സുകള്‍ കൊണ്ടുണ്ടാവുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. അവയെ നിയന്ത്രിക്കാന്‍ മുട്ടകള്‍ നിത്യേന കഴിക്കുന്നതിലൂടെ സാധിക്കും. ഇത് നിരവധി പഠനങ്ങളില്‍ പറയുന്നുണ്ട്. നമ്മുടെ മുടിക്കും ഏറെ ഗുണം ചെയ്യുന്നതാണ് മുട്ടകളാണ്. കാരണം മുടികളുടെ ആരോഗ്യത്തിന് പോഷകങ്ങള്‍ ധാരളം ആവശ്യമാണ്. അത് മുടിക്കൊഴിച്ചിലിനെ തടയും. മുടിയെ ആരോഗ്യത്തെ നില്‍ക്കാനും അവ സഹായിക്കും. മുട്ടികള്‍ നമ്മുടെ മുടിയില്‍ പുരട്ടാനും ഉപയോഗിക്കാം. മുട്ടകളില്‍ കണ്ടുവരുന്ന അമിനോ ആസിഡുകള്‍ മുടിയെ കട്ടിയുള്ളതാക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ഡി3, ഫോലേറ്റ്, പാന്തോതെനിക് ആസിഡ്, സെലെനിയം എന്നിവ മുട്ടകളില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടികൊഴിച്ചിലിനെ തടയും.

നമ്മുടെ അസ്ഥികള്‍ക്കും അതുപോലെ ഗുണകരമാണ് മുട്ടകള്‍. അസ്ഥികള്‍ ബലിഷ്ഠമാകാന്‍ വ്യായാമം മാത്രം പോര. പകരം പോഷകങ്ങള്‍ കൂടി ആവശ്യമാണ്. നിരവധി ധാതുക്കള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ അസ്ഥിയെ ശക്തിയേറിയതാക്കും. അമിനോ ആസിഡുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ ഡി, സിങ്ക് എന്നിവയെല്ലാം അസ്ഥികളെ കരുത്തേറിയതാക്കാന്‍ സഹായിക്കും.

കുടവയര്‍ നിയന്ത്രിക്കാന്‍ ഏറ്റവും ആവശ്യം നമ്മള്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയാണ്. അതിന് ചെയ്യേണ്ട ആദ്യ കാര്യം പുഴുങ്ങിയ മുട്ട കഴിക്കുകയാണ്. ഇവ കഴിച്ചാല്‍ നമ്മുടെ വയര്‍ ദീര്‍ഘനേരത്തേക്ക് നിറഞ്ഞിരിക്കും. അതാണ് കോഴിമുട്ടകളുടെ പ്രത്യേകത. തുടര്‍ച്ചയായി ഭക്ഷണം കഴിക്കാത്ത ഒരു വ്യക്തിയുടെ ഭാരം തനിയേ കുറയും. അതിന് മുട്ടകള്‍ സഹായിക്കും. അത് മാത്രമല്ല, മുട്ടകളില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും.