രണ്ടുവര്‍ഷം മുമ്പായിരുന്നു തകര്‍പ്പന്‍ ജയവുമായി ഫിഫ വേള്‍ഡ് കപ്പ് നേടിയ ഒരു വലിയ നാഴികക്കല്ല് തികച്ചത്. ഇപ്പോഴും അര്‍ജന്റീനയുടെ സൂപ്പര്‍താരമായി ഉദിച്ചു നില്‍ക്കുന്ന അദ്ദേഹം അടുത്ത വേള്‍ഡ് കപ്പില്‍ ഉണ്ടാവുമോ എന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം.
ഇപ്പോഴും തകര്‍പ്പന്‍ ഫോമില്‍ തുടര്‍ന്ന് മെസ്സി മുപ്പത്തേഴാം വയസ്സില്‍ അമേരിക്കയിലും കാനഡയിലുമായി മായി നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2026 ല്‍ കളിക്കാന്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അമേരിക്കന്‍ ലെജന്‍ഡ് അവാര്‍ഡ് നേടിയതിന് പിന്നാലെ മെസ്സിയോട് ഈ ചോദ്യം അനേകം തവണ ആരാധകര്‍ ചോദിച്ചിരുന്നു.
സ്പാനിഷ് പ്രസിദ്ധീകരണമായ മാര്‍ക്കയില്‍ നിന്ന് അമേരിക്ക ലെജന്‍ഡ് അവാര്‍ഡ് ലഭിച്ചതിന് ശേഷം ലയണല്‍ മെസ്സിയോട് ഈ ചോദ്യം ഉയര്‍തതിയിരുന്നു. 2026 ഫിഫ ലോകകപ്പില്‍ കളിക്കുമോ എന്ന് ചോദ്യത്തിന് സമയം വേഗത്തിലാക്കാനോ മുന്നോട്ട് നോക്കാനോ ഇഷ്ടപ്പെടുന്നില്ല എന്നും എല്ലാ ദിവസവും ആസ്വദിക്കാന്‍ മാത്രമാണ് ശ്രമമെന്നും താരം പറഞ്ഞു. 2026-ലെ ഫിഫ ലോകകപ്പില്‍ എത്തുന്നതിനേക്കാള്‍ സന്തോഷത്തെ വിലമതിക്കുന്നതിനാല്‍ താന്‍ ഇഷ്ടപ്പെടുന്നത് ചെയ്യാന്‍ കഴിയുന്നിടത്തോളം സന്തോഷമുണ്ടെന്ന് ലയണല്‍ മെസ്സി പറഞ്ഞു.
കഴിഞ്ഞദിവസം ബോളിവുക്കെതിരെ ഹാട്രിക് നേടിയ മെസ്സി ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് എന്ന റെക്കോര്‍ഡില്‍ തന്റെ ഏറ്റവും വലിയ എതിരാളിയായി കരുതപ്പെടുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമായി. അര്‍ജന്റീനക്ക് വേണ്ടി തന്റെ പത്താം ഹാട്രിക് ആയിരുന്നു ബോളിവിക്കെതിരെ മെസ്സി നേടിയത്. ഇതോടെ രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടിയ കാര്യത്തില്‍ ക്രിസ്ത്യാനോ മെസ്സിയും തുല്യരായി.