ബാറുകളിൽ മേശയിൽ വിളമ്പുന്ന ഡ്രിങ്കിനോടൊപ്പം ‘ടച്ചിംഗ്’സായി ഉപ്പു ചേര്‍ത്ത നിലക്കടല വിളമ്പുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എല്ലാ ബാറുകളും പിന്തുടരുന്ന ഒരു സാധാരണ രീതിയാണ്. എന്നാൽ ഇതിന് ചില കാരണങ്ങളുണ്ട്. ഒരു പിടി നിലക്കടലയോ മിക്സ്ചറോ കഴിച്ചില്ലെങ്കിൽ ഡ്രിങ്ക് ആസ്വാദനം തൃപ്തികരമായി തോന്നാറില്ല. മദ്യത്തോടൊപ്പം ഉപ്പിട്ട നട്സ് ഹൗസ് പാർട്ടികളിൽ പോലും വിളമ്പുന്ന തരത്തിൽ ഹിറ്റായി മാറിയിരിക്കുന്നു.
മദ്യത്തോടൊപ്പം ഉപ്പിട്ട നിലക്കടല വിളമ്പുന്ന രീതിക്ക് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. മദ്യത്തിന്റെ കയ്പേറിയ രുചിക്ക് പിറകേ ഉപ്പിട്ട നിലക്കടല കഴിക്കുമ്പോള്‍ ആ കയ്പ്പിന് ഒരു വ്യത്യാസമുണ്ടാകും. ഉയർന്ന പോഷകമൂല്യവും ആളുകൾ നിലക്കടല തിരഞ്ഞെടുക്കുന്നതിനുള്ള കാരണമാണ്.
ദാഹം കൂട്ടുന്നു
നിലക്കടലയിലെ ഉപ്പിന്റെ സാന്നിധ്യം ദാഹം ഉണ്ടാക്കുന്നു. നിലക്കടലയിലെ ഉപ്പ് വായും തൊണ്ടയും വരണ്ടതാക്കുന്നു. ഇത് ആളുകളെ കൂടുതൽ മദ്യം ഓർഡർ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇത് ബാറുകൾക്ക് ലാഭമുണ്ടാക്കും. നിങ്ങൾക്ക് ദാഹം കൂടുന്നതിനനുസരിച്ച്, നിങ്ങളുടെ ദാഹം ശമിപ്പിക്കാൻ കൂടുതൽ മദ്യം ഓർഡർ ചെയ്യും. ഇത്തരത്തിൽ , ഉപ്പിട്ട നിലക്കടല വിളമ്പുന്നത് ഒരു ബിസിനസ്സ് തന്ത്രമാണ്.
തൃപ്തികരമായ ക്രഞ്ച്
ആളുകൾ സാധാരണയായി മദ്യം കഴിക്കുമ്പോൾ ക്രഞ്ചി സ്നാക്സുകൾ ഇഷ്ടപ്പെടുന്നു. നിലക്കടല, പ്രിറ്റ്സെൽസ് അല്ലെങ്കിൽ ചിപ്സ് പോലുള്ള ഉപ്പിട്ട ലഘുഭക്ഷണങ്ങൾ അവർ പലപ്പോഴും ആഗ്രഹിക്കുന്നു. ഒന്നിലധികം ലഘുഭക്ഷണ ഓപ്ഷനുകൾ ഉണ്ടെങ്കിലും, ഉപ്പിട്ട നിലക്കടലയാണ് പലരും തെരഞ്ഞെടുക്കുന്നത് . അവ കഴിക്കാൻ എളുപ്പമാണ്. ഒപ്പം ആരോഗ്യകരവും . മദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടുന്നതിന് കാരണമാകുന്നു. ഇത് ഉപ്പിട്ടതോ മധുരമുള്ളതോ ആയ ഭക്ഷണത്തോടുള്ള ആസക്തിയിലേക്ക് നയിച്ചേക്കാം
രക്തത്തിലേക്ക് മദ്യം ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു
ബാറുകൾ ഉപ്പിട്ട നിലക്കടലകൾ ലഹരിപാനീയങ്ങൾക്കൊപ്പം വിളമ്പുന്നതിന്റെ മറ്റൊരു കാരണം, അവ രക്തത്തിലേക്ക് മദ്യം ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു എന്നതാണ്. ഉയർന്ന കൊഴുപ്പിന്റെ സാന്നിധ്യത്തിനും ഇത് സഹായിക്കുന്നു. മദ്യം കഴിക്കുമ്പോൾ, അവരുടെ ശരീരത്തിൽ സോഡിയം, പൊട്ടാസ്യം പോലുള്ള പ്രധാന ഇലക്ട്രോലൈറ്റുകൾ നഷ്ടപ്പെടാൻ തുടങ്ങും. ഉപ്പിട്ട നിലക്കടല ഈ ഇലക്ട്രോലൈറ്റുകൾ നിറയ്ക്കാൻ സഹായിക്കും. പാനീയങ്ങളും ഉപ്പിട്ട നിലക്കടലയും ബഡ്ജറ്റ് ഫ്രണ്ട്ലി സ്നാക്ക് ഓപ്ഷൻ ആണെന്നതും ഇവയുടെ പ്രചാരം വർധിപ്പിക്കുന്നു.