സംഗീതത്തിന് അല്ലെങ്കിലും ഒരു വലിയ പവറുണ്ട്. മാനസികാരോഗ്യത്തില്‍ പോലും സംഗീതം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും നമ്മുടെ വികാരങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ചിലവരുടെ കണ്ണുങ്ങള്‍ ഈറനണിഞ്ഞേക്കാം. ദുഃഖഗാനങ്ങള്‍ കേള്‍ക്കാനായി ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്ത്‌കൊണ്ടെന്ന് ചിന്തിച്ചട്ടുണ്ടോ?
ഇതിന് ഒരു ശാസ്ത്രീയ വിശദീകരണമുണ്ട്.നല്ല മൂഡിലിരിക്കുമ്പോഴും ദു:ഖഗാനങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ സങ്കടകരമായ വികാരങ്ങളെ പ്രതിഫലിപ്പിക്കാനും യഥാര്‍ഥ്യബോധം ഉണ്ടാക്കാനും സഹായിക്കും. ദുഃഖഗാനങ്ങളിലെ വരികള്‍ക്ക് നമ്മുടെ ജീവിതാനുഭവങ്ങളുമായി സാമ്യം തോന്നിക്കാം. നമ്മുടെ കഷ്ടപാടിലും പ്രയാസത്തിലും നമ്മള്‍ ഒറ്റയ്ക്കല്ലയെന്ന് നമ്മള്‍ മനസ്സിലാക്കുന്നു.
ഇത്തരത്തിലുള്ള തിരിച്ചറിവാണ് നമ്മളില്‍ ആശ്വാസം പകരുന്നതെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചുട്ടുണ്ട്. ആളുകള്‍ ദുഃഖഗാനങ്ങള്‍ കേള്‍ക്കാനായി താല്‍പര്യപ്പെടുന്നതിന്റെ മറ്റൊരു കാര്യം പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണാണ്. വൈകാരിക വേദന അകറ്റാനും സ്ട്രെസ് കുറയ്ക്കാനും ദുഃഖങ്ങള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കും. ദുഃഖഗാനം കേള്‍ക്കുമ്പോള്‍ പ്രൊലാക്ടിന്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുകയും മാനസിക വിഷമം കുറയ്ക്കുകയും ചെയ്യും.
പഴയ ഓര്‍മകള്‍ക്ക് ചിറക് നല്‍കാനും ഇത്തരത്തിലുള്ള ദുഃഖഗാനങ്ങള്‍ക്ക് സാധിക്കും. ഇത് മനോനിലയെ ഉയര്‍ത്തുന്നു. സംഗീതത്തിന് തെറാപ്യൂട്ടിക് ഗുണങ്ങളുണ്ട്. ഇത് ഉത്കണ്ഠ ദേഷ്യം സങ്കടം തുടങ്ങിയവയെ അകറ്റും. ദുഃഖഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്നത് സ്വാഭാവികമാണ് മനസ്സിലെ ദു:ഖങ്ങളെ അകറ്റാനായി അത് സഹായിക്കും.
ദുഃഖഗാനങ്ങളുടെ വരികളും സംഗീതവും നമ്മുടെ മനോനിലയെ (Mood) ബാധിക്കും. ബ്രേക്കപ്പ് , പ്രയപ്പെട്ടവരുടെ നഷ്ടം തുടങ്ങിയ വേദനകളില്‍ നിന്ന് അകന്ന് നിൽകാനായി സഹായിക്കുന്നു. ഏകാന്തത അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ദുഃഖഗാനങ്ങള്‍ ചേര്‍ത്തുനിര്‍ത്തുന്ന കൂട്ടുകാരനാകുന്നു. സംഗീത ചികിത്സയ്ക്ക് മനസ്സിന് സുഖം നല്‍കാനായി കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്