മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാം. എന്നാല്‍ സസ്യങ്ങളുടെ കാര്യം അങ്ങനെ അല്ല. പ്രകൃതി അതിന് കൊടുത്ത പ്രതിരോധായുധമാണ് അവയിലെ രാസഘടകങ്ങള്‍. സസ്യങ്ങള്‍, പ്രത്യേകമായി മണ്ണിനടിയില്‍ ഫലമുണ്ടാകുന്ന വിളകള്‍. ബാക്ടീരിയയും ഫംഗസും തുടങ്ങി ഒച്ചിന്റെയും എലിയുടെയും വരെ ആക്രമണം നേരിടേണ്ടതായി വരുന്നു.
ഉള്ളിവര്‍ഗത്തിന്റെയും കിഴങ്ങിന്റെയും രാസവസ്തുശേഖരത്തിന്റെ രഹസ്യം ഇത് തന്നെയാണ്. വെളുത്തുള്ളിയില്‍ ഏതാണ്ട് 2300 ല്‍ പരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.ഏതാണ്ട് 4000 ത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന വിഭവങ്ങളില്‍പോലും മനുഷ്യര്‍ വെളുത്തുള്ളി ചേര്‍ത്തിരുന്നു.
ചുമ, ആസ്തമ, ജലദോഷം തുടങ്ങിയവ അകറ്റുന്നതിനും ആരോഗ്യത്തിന്റെ സംരക്ഷണത്തിനും വെളുത്തുള്ളി പ്രയോജനപ്പെടുന്നതിന് പിന്നിലും ഇതിലുള്ള രാസവസ്തുക്കള്‍തന്നെയാണ് കാരണം. സര്‍ഫര്‍ അടങ്ങിയ രാസഘടനയാണ് വെളുത്തുള്ളിയ്ക്ക് പ്രത്യേകമായ രുചി നല്‍കുന്നതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.