Featured Healthy Food

കൂടുതൽ സമയം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അയൺ അടങ്ങിയ ഭക്ഷണം അനിവാര്യമോ? എന്തുകൊണ്ട്?

സ്ത്രീകളിലെ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് വിളർച്ച . പ്രത്യേകിച്ച് ജോലി ചെയ്യുന്ന സ്ത്രീകളിൽ. അനീമിയ ഉണ്ടാകുന്നത് സ്ത്രീകൾ പലപ്പോഴും കണക്കിലെടുക്കാറില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ (എച്ച്ബി) അളവ് കുറയുന്ന ഒരു അവസ്ഥയാണ് അനീമിയ.

ഇത് ശരീരത്തിലെ ടിഷ്യൂകളിലേക്ക് ഓക്സിജൻ ആവശ്യത്തിന് കൊണ്ടുപോകുന്നത് തടസ്സപ്പെടുത്തുന്നു . ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, വീട്ടിലും ഓഫീസിലുമുള്ള തിരക്കിൽ അവർ സ്വയം പരിപാലിക്കാൻ മറന്നു പോകുന്നു .

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ഏകദേശം 37 ശതമാനം ഗർഭിണികളും 15-49 വയസ് പ്രായമുള്ള 30 ശതമാനം സ്ത്രീകളും ആഗോളതലത്തിൽ വിളർച്ച അനുഭവിക്കുന്നുണ്ട് . ഇതിൽ ഇന്ത്യയിലെ വ്യാപനം ഏകദേശം 57 ശതമാനമാണ്. ക്ഷീണം, ബലഹീനത, തലകറക്കം, തലവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വിളറിയ ചർമ്മം, പൊട്ടുന്ന നഖങ്ങൾ, മുടികൊഴിച്ചിൽ എന്നിവ വിളർച്ചയുടെ ലക്ഷണമാണ്. –
എച്ച്‌സിഎൽ ഹെൽത്ത്‌കെയറിലെ സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ ദിഷ തക്‌വാനി പറയുന്നതനുസരിച്ച്, സ്ത്രീകൾക്കിടയിൽ ഉയർന്ന വിളർച്ച നിരക്കിന് കാരണമാകുന്ന പ്രാഥമികമായ ജീവശാസ്ത്രപരവും ജീവിതശൈലി ഘടകങ്ങളും ഇവയാണ്:

ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ച: ഭക്ഷണത്തിലെ അപര്യാപ്തതയാണ് ഇന്ത്യൻ യുവതികളിൽ ഇരുമ്പിന്റെ കുറവിന് ഏറ്റവും സാധാരണമായ കാരണം. പരമ്പരാഗത ഇന്ത്യൻ ഭക്ഷണം രുചികരവും വൈവിധ്യപൂർണ്ണവുമാണെങ്കിലും, ആവശ്യത്തിന് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നില്ല. പല യുവതികളും ആവശ്യത്തിന് മാംസം, കോഴി, മത്സ്യം, അല്ലെങ്കിൽ ഇരുമ്പ് സമ്പുഷ്ടമായ സസ്യഭക്ഷണങ്ങളായ പയർവർഗ്ഗങ്ങൾ, ഇലക്കറികൾ എന്നിവ കഴിക്കണമെന്നില്ല.

ആർത്തവ രക്തനഷ്ടം: സ്ത്രീകൾക്ക് ഒരു ആർത്തവചക്രത്തിൽ ഏകദേശം 30-40 മില്ലി ലിറ്റർ രക്തം നഷ്ടപ്പെടുന്നു, ഇത് പ്രതിമാസം 15-20 മില്ലിഗ്രാം ഇരുമ്പ് നഷ്ടത്തിന് തുല്യമാണ്.

വിറ്റാമിൻ ബി 12, ഫോളേറ്റ് കുറവ്: ഇവയും അയണിന്റെ കുറവിനു കാരണമാകും.

ഗർഭധാരണവും പ്രസവവും: ഇവ സ്ത്രീകളിൽ വിളർച്ചയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കും.

വിട്ടുമാറാത്ത അവസ്ഥകൾ: ക്രോൺസ് രോഗം, സീലിയാക് രോഗം, കാൻസർ, പ്രമേഹം മുതലായവ.

സമ്മർദ്ദം: ജോലി സംബന്ധമായ സമ്മർദ്ദം, അല്ലെങ്കിൽ ഗാർഹിക സമ്മർദ്ദം, അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർന്നത്.

തൊഴിൽപരവും ഗാർഹികവുമായ ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് കൊണ്ടുപോകേണ്ട സ്ത്രീകൾക്ക് വിളർച്ച കാര്യമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഡോ തക്‌വാനി വിശദീകരിക്കുന്നു. “കുറഞ്ഞ ഹീമോഗ്ലോബിൻ അളവ് മൂലമുണ്ടാകുന്ന വിട്ടുമാറാത്ത ക്ഷീണം ബലഹീനത ഉണ്ടാക്കുന്നു. ഇത് ഉൽപാദനക്ഷമത കുറയുന്നതിന് കാരണമാകും. ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന ഈ ക്ഷീണം ഏകാഗ്രത, ഓർമ്മശക്തി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെയും ബാധിക്കാൻ കാരണമാകുന്നു .

Leave a Reply

Your email address will not be published. Required fields are marked *